Please enable javascript.Malavika Wales,പ്രണയമല്ല; വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നിങ്ങളുടെ സ്വന്തം അഞ്ജന! - actress-malavika-wales-opens up about her-marriage - Samayam Malayalam

പ്രണയമല്ല; വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നിങ്ങളുടെ സ്വന്തം അഞ്ജന!

Samayam Malayalam 30 Jan 2020, 10:21 am
Subscribe

അഞ്ജന എന്ന കഥാപാത്രത്തെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യമില്ല. മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായിക,സിനിമ നടി , നർത്തകി എന്നീ നിലകളിൽ എല്ലാം അഞ്ജന പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പൊന്നമ്പിളിയിൽ പൊന്നൂ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് കൂടുതൽ ശ്രദ്ധ നേടിയത്. തൃശൂർ സ്വദേശിയായ മാളവിക 2010 മുതൽ അഭിനയത്തിൽ സജീവമാണ്.

actress malavika wales opens up about her marriage
പ്രണയമല്ല; വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നിങ്ങളുടെ സ്വന്തം അഞ്ജന!
അഞ്ജന എന്ന കഥാപാത്രത്തെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യമില്ല. മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായിക,സിനിമ നടി , നർത്തകി എന്നീ നിലകളിൽ എല്ലാം അഞ്ജന പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പൊന്നമ്പിളിയിൽ പൊന്നൂ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് കൂടുതൽ ശ്രദ്ധ നേടിയത്. തൃശൂർ സ്വദേശിയായ മാളവിക 2010 മുതൽ അഭിനയത്തിൽ സജീവമാണ്.


​പതിനാറാം വയസ്സിൽ മിസ് കേരള മത്സരാർത്ഥി!

​പതിനാറാം വയസ്സിൽ മിസ് കേരള മത്സരാർത്ഥി!

പതിനാറാം വയസ്സിൽ 2009-ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് ‘മിസ് ബ്യൂട്ടിഫുൾ ഐ’ ടൈറ്റിൽ നേടി. അവിടെ വച്ചാണ്‌ വിനീത് ശ്രീനിവാസൻ കണ്ടത്‌. അങ്ങനെയാണ് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലേക്ക്‌ ക്ഷണം ലഭിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഐഷ എന്ന ഒരു ഡോക്യുമെന്ററി ഫിലിമിൽ ആദ്യമായി താരം അഭിനയിക്കുന്നത്.

​വേൽസിലും സുഡിന വെയിൽസും അച്ഛനും അമ്മയും!

​വേൽസിലും സുഡിന വെയിൽസും അച്ഛനും അമ്മയും!

തൃശൂരിലെ പി. ജി. വേൽസിലും സുഡിന വെയിൽസിനുമാണ് മാളവികയുടെ അച്ഛനും അമ്മയും. മൂത്ത സഹോദരൻ മിഥുൻ വെയിൽസ്. തൃശൂരിലെ "ഹരി ശ്രീ വിദ്യാ നിധി സ്കൂൾ" എന്ന സ്‌കൂളിൽ ആണ് മാളവിക പഠിക്കുന്നത്. ബാക്കിയുള്ള കോളേജ് വിദ്യാഭ്യാസം കേരളവര്മയില് ഡിസ്റ്റന്റായി ചെയ്തു.

​അഭിനയത്തിൽ ഡിപ്ലോമ

​അഭിനയത്തിൽ ഡിപ്ലോമ

മുംബൈയിൽ, നടൻ അനുപം ഖേറിന്റെ സ്കൂൾ ഓഫ് ആക്ടേർഷിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി. മാളവികയ്ക്ക് 6 വയസ്സുള്ളപ്പോൾ മുതലാണ് നൃത്തം പഠിക്കാൻ തുടങ്ങുന്നത്. അഭിനയത്തെക്കാളും തനിക്ക് ആദ്യം പ്രിയം നൃത്തം ആയിരുന്നതായി താരം വ്യക്തമാക്കിയിരുന്നു. അഭിനയം ഒരു പാഷൻ ആയിരുന്നില്ല താരത്തിന് എങ്കിലും മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ നായികയായിട്ടാണ് തുടക്കം.

​ഒന്നും ഒന്നും മൂന്നിൽ അതിഥി!

​ഒന്നും ഒന്നും മൂന്നിൽ അതിഥി!


ഒന്നും ഒന്നും മൂന്നിന്റെ നാലാം സീസണിലെ ഒൻപതാം എപ്പിസോഡിൽ അതിഥിയായി എത്തിയത് മാളവിക ആയിരുന്നു. താരങ്ങളായ രേഖ രതീഷ്, യുവ കൃഷ്ണ എന്നിവരോടൊപ്പമാണ് താരം എത്തുന്നത്. പരിപാടിയിൽ വച്ചാണ് വിവാഹത്തെക്കുറിച്ചു താരം മനസ്സ് തുറക്കുന്നത്.

​വിവാഹത്തെപ്പറ്റി മാളവിക!

​വിവാഹത്തെപ്പറ്റി മാളവിക!


ആലോചനകൾ തുടങ്ങിയതായും സർപ്രൈസ് ഒന്നുമുണ്ടാകില്ലെന്നും മാളവിക പരിപാടിയിൽ വച്ച് വെളിപ്പെടുത്തി. എല്ലാവരേയും അറിയിച്ചുകൊണ്ടാകും തന്റെ വിവാഹം എന്നും താരം അറിയിച്ചു. മാത്രമല്ല ‘അറേഞ്ചഡ് മാരേജോ, ലൗവ് മാരേജോ’എന്നുള്ള ചോദ്യത്തിന് മറുപടിയായി തന്റെ വിവാഹം അറേഞ്ചഡ് മാരേജ് ആകും എന്നും മാളവിക മറുപടി നൽകി.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ