ആപ്പ്ജില്ല

പ്രവീണ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു? നാല്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്ന് താരം!

വളക്കാപ്പ് എന്താണ് എന്ന് അറിയാത്തവരോട്, ഗർഭിണി ആകുമ്പോൾ നടത്തുന്ന ചടങ്ങാണ് ഇതെന്നും, നാൽപ്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്നുമാണ് പ്രവീണ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നത്!

Samayam Malayalam 20 Dec 2019, 9:28 am
സിനിമ - സീരിയൽ നടിയായ നടി പ്രവീണ അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രവീണ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് . നാൽപ്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്‌ഷനിലാണ് താരം ചിത്രം പങ്ക് വച്ചത്. അതേസമയം, ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകൾ സംശയം പ്രകടിപ്പിക്കുന്നത്. അതേസമയം വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്പോൾ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്.
Samayam Malayalam Praveena


READ ALSO: അറിയോ ഇവരാണ് മിനി സ്‌ക്രീനിൽ ഫാൻസ് കൂടുതൽ ഉള്ള താരജോഡികൾ!

13 വർഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു. 1998-ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, 2008-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'ഒരു പെണ്ണും രണ്ടാണും' എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കിയിട്ടുണ്ട്.

ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്.നാഷണൽ ബാങ്ക് ഓഫ് ദുബായ്-ൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്.ഗൗരിയാണ് പ്രവീണയുടെ മകൾ.

ആര്‍ട്ടിക്കിള്‍ ഷോ