ആപ്പ്ജില്ല

ഫസ്റ്റ് സെൽഫി ആഫ്റ്റർ മാര്യേജ്! തിരുവനന്തപുരത്തിന്റെ മരുമകൾ ആയ ശേഷം സ്നേഹ!

തിരുവനന്തപുരത്തിന്റെ മരുമകൾ ആയി, ശ്രീകുമാറിന്റെ ഭാര്യ ആയെത്തിയ സ്നേഹയ്ക്ക് വരവേൽപ്പ് നൽകി സോഷ്യൽ മീഡിയയിലെ തിരുവനന്തപുരത്തുകാർ ! വിവാഹത്തിന് ശേഷം ആദ്യമായി സെൽഫി പങ്ക് വച്ച് താരങ്ങൾ; കൂടുതൽ വിശേഷങ്ങൾ വായിക്കാം...

Samayam Malayalam 12 Dec 2019, 6:50 pm
കഴിഞ്ഞ ദിവസം ആയിരുന്നു ടെലിവിഷൻ പ്രേക്ഷകർ കാത്തിരുന്ന താര വിവാഹം നടന്നത്. ഏറെക്കാലമായി മറിമായം ലോലിതനും മഡോദരിയും ഒന്നിക്കുന്നുവെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി വിവാഹത്തെ പറ്റി സംസാരിക്കാഞ്ഞത് പ്രേക്ഷകരിൽ അൽപ്പം ആകാംക്ഷ നിറച്ചിരുന്നു. അപ്പോഴാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം പൂർണ്ണത്രയീശന്റെ നടയിൽ വച്ച് നടന്നത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ശ്രീകുമാർ സ്നേഹയെ ജീവിത സഖി ആക്കിയത്.
Samayam Malayalam സ്നേഹയും ശ്രീകുമാറും



സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇന്നും വൈറൽ ആണ്. ഇപ്പോൾ താരങ്ങൾ ഇരുവരും ചേർന്ന്‌ വിവാഹത്തിന് ശേഷം എടുത്ത ആദ്യ സെൽഫിയാണ് ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്. ചിത്രം കണ്ട ഇരുവരുടെയും ഫാൻസ് തങ്ങളുടെ മണ്ഡോദരിക്കും ശ്രീകുമാറിനും ആശംസകളുമായി എത്തിയിട്ടുണ്ട്. പ്രത്യകിച്ചും തിരുവനന്തപുരത്തിന്റെ മരുമകൾ ആയി എത്തിയ മണ്ഡോദരിക്ക് ആശംസകൾ എന്നാണ് കൂടുതൽ ആളുകളും കമന്റുകൾ ഇടുന്നത്.

ALSO READ: മറന്നോ അമൃതയെ; മലയാളത്തിലേക്ക് മടങ്ങി വരാൻ താൽപര്യം അറിയിച്ച്‌ മേഘ്ന വിൻസെന്റ്!

കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് സിനിമാ സീരിയൽ രംഗത്ത് പ്രവേശിക്കുന്നത്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ശ്രീകുമാർ ഉപ്പും മുളകും കുടുംബത്തിലെ കുട്ടികളുടെ കുട്ടുമാമ ആയി വന്നും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ആര്‍ട്ടിക്കിള്‍ ഷോ