ആപ്പ്ജില്ല

ജാനിനെപ്പറ്റി ആരാധകരുടെ സംശയത്തിന് മറുപടി നൽകി ആര്യ

ആര്യ ജാനിനെ പറ്റി ബിബി ഷോയിൽ പറഞ്ഞപ്പോൾ മുതൽ അത് ആരാണ് എന്നറിയാൻ ഉള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ!

Samayam Malayalam 7 Apr 2020, 11:51 am
ബഡായ് ബംഗ്ളാവ് എന്ന ഷോ മുതൽ ആര്യ എന്ന താരം മലയാളികളുടെ സ്വീകരണ മുറിയിൽ ഒരു ഭാഗം തന്നെയാണ്. ബിഗ് ബോസിൽ എത്തിയതോടുകൂടി ആര്യയോടുള്ള ആരാധന ചിലർക്ക് കൂടുകയും മറ്റുചിലർക്ക് അതിൽ അൽപ്പം മാറ്റം സംഭവിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബിഗ് ബോസ് അവസാനിച്ചു ദിവസങ്ങൾ കഴിഞ്ഞെങ്കിലും, ഷോ ഇപ്പോൾ റീ ടെലികാസ്റ്റിങ് ആരംഭിച്ചു കഴിഞ്ഞു. അപ്പോൾ ഷോയ്ക്ക് പുറത്തെത്തിയ ആര്യ ഷോയിൽ നിന്നുള്ള ഭാഗങ്ങളെ പറ്റി പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. Q&A വിത്ത് ആര്യ സെക്ഷനിൽ ആണ് പ്രേക്ഷകരോട് സംസാരിക്കുന്നത്. നിരവധി സംശയങ്ങളാണ് ആര്യയോട് പ്രേക്ഷകർക്ക് ചോദിച്ചറിയാനുള്ളത്. ഒട്ടുമിക്ക ചോദ്യങ്ങൾക്കും ആര്യ മറുപടി പറയുന്നുണ്ട്. ആവർത്തിച്ചുവരുന്ന ചില ചോദ്യങ്ങൾക്ക് താരം പറഞ്ഞ മറുപടി എന്തൊക്കെയാണ് എന്ന് പരിശോധിക്കാം!
Samayam Malayalam arya badi replies fans comments on social media
ജാനിനെപ്പറ്റി ആരാധകരുടെ സംശയത്തിന് മറുപടി നൽകി ആര്യ


വീണയെ പറ്റി!

വീണയെപ്പറ്റിയാണ് ആദ്യമായി ആര്യ പ്രതികരിച്ചത്. തനിക്ക് വീണയുമായി ഉള്ളത് പന്ത്രണ്ട് വർഷത്തെ ബന്ധം ആണെന്നും, താനും വീണയും തമ്മിൽ പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്ന വ്യക്തികളുമാണെന്നും ആര്യ വ്യക്തമാക്കി. മാത്രമല്ല ഷോയ്ക്കുള്ളിൽ അവളെ മോട്ടിവേറ്റ് ചെയ്യാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും ആര്യ പറഞ്ഞിരുന്നു.

​പരീക്കുട്ടിയെപ്പറ്റി!

പരീക്കുട്ടിയുടെ സ്ട്രാറ്റജി പാളി പോയി എന്ന് തനിക്ക് തോന്നിയതായിട്ടാണ് ആര്യ കഴിഞ്ഞ ദിവസം പറഞ്ഞത്. അത്കൊണ്ടുതന്നെയാണ് പരീക്കുട്ടിയ്ക്ക് പുറത്തുപോകേണ്ടതായി വന്നതെന്നും, എലീന ഫേക്ക് ആണെന്ന് പറഞ്ഞത് പരീക്കുട്ടി ആയിരുന്നുവെന്നും ആര്യ കൂട്ടിച്ചേർത്തു.

രജിത് സാറിനെ കുറിച്ച്!

ബിഗ് ബോസ് ഷോയിലെ മികച്ച ഗെയിമർ ആയിരുന്നു രജിത് ചേട്ടൻ എന്നും, അടുത്ത ഒരു സീസൺ ഉണ്ടായാൽ രജിത്തിനെ ആകും അതിൽ കാണാൻ ആഗ്രഹിക്കുന്നതെന്നും ആര്യ വ്യക്തമാക്കി. രജിത്തിന്റെ ഒപ്പം ബീന ആന്റണിയേയും, മനോജിനെയും ഒപ്പം കാണാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും ആര്യ തുറന്നുപറഞ്ഞു.

​ബിഗ് ബോസിലെ ദിനങ്ങൾ!

ആദ്യത്തെ അന്പതുദിവസം ഏറ്റവും മികച്ചത് എന്നാണ് ആര്യ പറഞ്ഞത്. എന്നാൽ അതിനുശേഷം ഉണ്ടായിരുന്ന ദിവസങ്ങളിൽ തനിക്ക്, മാനസികമായി അല്പം ബുദ്ധിമുട്ടുകൾ ഉണ്ടായതായിട്ടാണ് ആര്യ പറയുന്നത്. അതൊരു പോരാട്ടം തന്നെ ആയിരുന്നു. പക്ഷെ പ്രിയപെട്ടവരുടെ കരുതലിലൂടെ തനിക്ക് വിഷമങ്ങൾ മറക്കാൻ കഴിഞ്ഞതായും ആര്യ കൂട്ടിച്ചേർത്തു!

ജാനിന്റെ അഭിപ്രായം!

ബിഗ് ബോസിൽ എത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് താൻ ഡിവോഴ്സി ആണെന്നും, തനിക്ക് ഇപ്പോൾ ഒരാളോട് പ്രണയം ഉണ്ടെങ്കിൽ അത് ജാനിനോടാണെന്നും താരം വ്യക്തമാക്കിയിരുന്നത്.അതിനുശേഷം ആരാണ് ജാൻ എന്നറിയാൻ ആയി ആരാധകർ. ഷോ കണ്ടപ്പോൾ ജാനിന്റെ അഭിപ്രായം എന്താണ് എന്ന് ആരാധകർ ചോദിച്ചപ്പോൾ,കൈകൾ കൂപ്പിയിരിക്കുന്ന ഒരു ജിഫ് ആണ് താരം ഇട്ടു നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ