ആപ്പ്ജില്ല

ഇന്ന് എവിക്ഷനുറപ്പിച്ച് മോഹൻലാൽ! ഈയാഴ്ച പുറത്താകുന്നത് സൂര്യയും രമ്യയുമെന്ന് പ്രേക്ഷകരുടെ കണ്ടെത്തൽ!! സായിയും പുറത്തേക്കെന്ന് അഭ്യൂഹം!

ഈ കൂട്ടായ്മകളിൽ ചില പ്രേക്ഷകർ നടത്തുന്ന ചർച്ചകളൊക്കെ വലിയ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

Samayam Malayalam 15 May 2021, 12:17 pm
തൊണ്ണൂറാമത് ദിവസവും കടന്ന് മുന്നേറുകയാണ് ബിഗ്ബോസ് മലയാളം മൂന്നാം സീസൺ. നിലവിലെ ഒൻപത് മത്സരാർത്ഥികളും പതിമൂന്നാം ആഴ്ച പൂർത്തിയാക്കി പതിനാലാം ആഴ്ചയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുകയാണ്. ഓരോദിവസവും മത്സരാർത്ഥികളുടെയും കളിയുടെ രീതിയും മാറി മറിയുകയാണ്. കഴിഞ്ഞ ആഴ്ച ബിബി വീട്ടിൽ നിന്ന് ആരും പുറത്തായിരുന്നില്ല. അതിനാൽ ഇത്തവണ രണ്ട് എവിക്ഷനാണുണ്ടാവുക എന്ന് അവതാരകൻ മോഹൻലാലും വ്യക്തമാക്കിക്കഴിഞ്ഞു. പുറത്തെ നിലവിലെ അവസ്ഥകൾ കണക്കിലെടുത്ത് ഷോ നൂറ്റിപ്പതിനാല് ദിവസങ്ങളാക്കി നീട്ടിയതും പുറത്തെ അവസ്ഥ പരിഗണിച്ചാണ് കഴിഞ്ഞ ആഴ്ച എവിക്ഷൻ നടത്താതെ ഇരുന്നിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.
Samayam Malayalam bigg boss audiences in social media predicts the eviction of the 13th week
ഇന്ന് എവിക്ഷനുറപ്പിച്ച് മോഹൻലാൽ! ഈയാഴ്ച പുറത്താകുന്നത് സൂര്യയും രമ്യയുമെന്ന് പ്രേക്ഷകരുടെ കണ്ടെത്തൽ!! സായിയും പുറത്തേക്കെന്ന് അഭ്യൂഹം!

Also Read: 'ഈ ദിഗംബരനെ എൻ്റെ മനസ്സിലാണ് നസീർ വരച്ചത്'; കോട്ടയം നസീർ നൽകിയ വിലപ്പെട്ട സമ്മാനത്തെക്കുറിച്ച് മനോജ് കെ ജയൻ!


രമ്യ പുറത്തേക്കോ?

എന്നാൽ ഇക്കാരണം കൊണ്ടു തന്നെ ഈ ആഴ്ച ഒന്നോ അതിലധികമോ പേർ പുറത്തേക്ക് വരാൻ സാധ്യതയുള്ളതായി അവതാരകൻ പറയുന്നത് കഴിഞ്ഞദിവസം പുറത്ത് വിട്ട പ്രൊമോ വീഡിയോയിൽ വ്യക്തമാണ്. അവതാരകൻ്റെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് ഈ ആഴ്ച അകഴിഞ്ഞ ആഴ്ച പുറത്ത് പോകാനിരുന്ന വ്യക്തി കൂടി ചേർത്ത് രണ്ടാൾ പുറത്ത് പോകുമെന്നാണ് പ്രേക്ഷകരും പറയുന്നത്. ഇത്തവണ പുറത്താകുന്നത് സൂര്യയും രമ്യയുമാണെന്നും പ്രേക്ഷകർ കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്.

പ്രെഡിക്ഷനുമായി പ്രേക്ഷകരും

അതേസമയം സായിയോ സൂര്യയോ ആണ് പുറത്താകുന്നതിൽ ഒരാൾ എന്ന് തിരിച്ചറിഞ്ഞതായും കഴിഞ്ഞ ദിവസം ടെലികാസ്റ്റ് ചെയ്ത ഇന്നത്തെ എപ്പിസോഡ് പ്രൊമോ വീഡിയോയിൽ നിന്ന് പുറത്താകുന്ന ആളിലൊരാളുടെ പേരിൻ്റെ ആദ്യ അക്ഷരം സ ആണെന്ന് കണ്ടെത്തിയതായും പ്രേക്ഷകർക്കിടയിൽ വാദമുയർന്നിട്ടുണ്ട്. എന്നാൽ ഇതൊക്കെ വെറും പ്രവചനങ്ങൾ മാത്രമാണോ സത്യമാണോ എന്നറിയാൻ ഇന്നത്തെ എപ്പിസോഡ് കാണുക തന്നെ വേണം. ബിഗ്ബോസ് പ്രേക്ഷകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മകളിലാണ് ഇത്തരം ചർച്ചകൾ ഉയരുന്നത്.

സൂര്യ

നിലവിൽ എവിക്ഷൻ നോമിനേഷനിലുള്ളത് സൂര്യ, സായി, മണിക്കുട്ടൻ, റംസാൻ, രമ്യ, ഋതു എന്നിവരാണ് കഴിഞ്ഞ രണ്ടാഴ്ചകളായി ഉള്ളത്. ഇവരിൽ നിന്നുള്ള രണ്ട് പേരാണ് പുറത്താകുക. കഴിഞ്ഞ ദിവസമായിരുന്നു ഷോയിലേക്ക് ഡിംപൽ തിരിച്ചെത്തിയത്. അച്ഛൻ്റെ അപ്രതീക്ഷിത വേർപാടിനെ തുടർന്ന് വീട്ടിനു പുറത്തേക്ക് പോയ ഡിംപൽ രണ്ടാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ എത്തിയതോടെയാണ് കളിക്കളം വീണ്ടും ആവേശോജ്ജ്വലമായത്.

വൈറലായി ചർച്ചകൾ

അനൂപാണ് കഴിഞ്ഞ രണ്ടാഴ്ചയായി ബിഗ്ബോസ് വീട്ടിലെ ക്യാപ്റ്റനായി തുടരുന്നത്. പതിനാലാം ആഴ്ചയിലെ ക്യാപ്റ്റനായി നോബിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടാസ്കിൽ പങ്കെടുക്കാനാവാത്തതിനാൽ കളിക്കളത്തിലേക്ക് നോബി അനൂപിനെ പകരക്കാരനായി ഇറങ്ങുകയായിരുന്നു. വലിയ ഭൂരിപക്ഷത്തോടെയാണ് അനൂപ് ടാസ്ക് വിജയിച്ച് നോബിയ്ക്ക് പുതിയ ക്യാപ്റ്റൻ സ്ഥാനം നൽകിയത്. ബിഗ്ബോസ് വീട്ടിലെ പുതിയ മാറ്റങ്ങൾ പൂർണ്ണമായും അംഗീകരിക്കാനാവാത്ത ചില പ്രേക്ഷകർ ഈ കൂട്ടായ്മകളിൽ നടത്തുന്ന ചർച്ചകളും ഏറെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ