ആപ്പ്ജില്ല

കുഞ്ഞുവന്നതിൽ പിന്നെ ഈ ഒരു കാര്യത്തിൽ മാറ്റം വന്നു; മനസ്സ് തുറന്ന് ദീപൻ മുരളി!

മകൾ വന്നപ്പോൾ ജീവിതത്തിൽ മാറ്റം സംഭവിച്ചത് ഈ സ്വഭാവത്തിന്. അമ്മയെ നഷ്ടമായപ്പോൾ ജീവിതത്തിൽ കിട്ടിയ അമ്മയേയും, മകളെ ആദ്യമായി ക്യാമറക്ക് മുൻപിൽ എത്തിച്ചും ബിഗ് ബോസ് മുൻ മത്സരാർത്ഥി ദീപൻ മുരളിയും ഭാര്യയും!

Samayam Malayalam 30 Dec 2019, 5:36 pm
മലയാളക്കരയെ ഏറെ സ്വാധീനിച്ച ഒരു റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ്. പരിപാടിയ്‌ക്കെതിരെ ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നിട്ടും പ്രേക്ഷകർ ഒന്നടങ്കമാണ് ഈ പരിപാടി
Samayam Malayalam Deepan Murali

നെഞ്ചിലേറ്റിയത്. കാരണം മലയാളികൾക്ക് സുപരിചിതരായ ഒരു കൂട്ടം താരങ്ങളായിരുന്നു അതിൽ പങ്കെടുത്തത്. അതിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു ദീപൻ മുരളി എന്ന താരം. സീരിയലുകളിലൂടെ ദീപൻ സുപരിചിതൻ ആയിരുന്നെങ്കിലും ബിഗ് ബോസിലൂടെ വന്ന് പ്രേക്ഷകരുടെ മനസ്സിലേക്ക് കുറെ കൂടി ആഴത്തിലേക്ക് പതിയാൻ ദീപന് സാധിച്ചു.

ബിഗ് ബോസിനും സീതയ്ക്കും ശേഷം ഈ അടുത്തിടയ്ക്കാണ് ദീപൻ സുമംഗലി ഭവ എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് സജീവം ആകുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ മിക്ക ചിത്രങ്ങളും വൈറൽ ആയിരുന്നു. ഇപ്പോൾ താരം ഡേ വിത്ത് സ്റ്റാർ എന്ന പരിപാടിയിൽ വ്യക്തമാക്കിയ ഒരു കാര്യമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

READ ALSO: വാനമ്പാടിയിൽ ഇനി വരില്ലേ? അർച്ചനയെ മാറ്റിയതാണോ; ചോദ്യങ്ങൾക്ക് ഉത്തരം!

ദീപനും ഭാര്യക്കും ഈ വർഷമാണ് ഒരു മകൾ ജനിക്കുന്നത്. മേധസ്വി എന്നാണ് കുഞ്ഞിന് ഇരുവരും പേര് നൽകിയത്. ദീപന്റെ അമ്മയുടെ പേരിനോട് സാമ്യം പുലർത്തുന്ന പേരാണ് ഇരുവരും മകൾക്ക് നൽകിയത്. മകൾ വന്നതിൽ പിന്നെ ജീവിതത്തിൽ ഉണ്ടായ മാറ്റത്തെ പറ്റിയാണ് ദീപനും ഭാര്യയും പ്രതികരിക്കുന്നത്. മകൾ വന്നതിൽ പിന്നെ തങ്ങളുടെ ഉറക്കത്തിനാണ് മാറ്റം വന്നിരിക്കുന്നതെന്ന് ഇരുവരും ഷോയിലൂടെ വ്യക്തമാക്കി. ഒപ്പം അമ്മയുടെ മരണ ശേഷം താൻ അമ്മയായി കാണുന്ന റാണിയമ്മയേയും താരം ഷോയിലൂടെ പരിചപ്പെടുത്തി. മകനായും, ഭർത്താവായും, അച്ഛനായും നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ദീപൻ എന്ന് റാണിയമ്മ വ്യക്തമാക്കി. മാത്രമല്ല മേധസ്വി ആദ്യമായി ക്യമറയുടെ മുൻപിൽ എത്തുന്നത് ഈ ഷോയിലൂടെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ