ആപ്പ്ജില്ല

'ആരാടാ ഇവിടെ പറഞ്ഞു പരത്തുന്നത് ഞാൻ ഒളിവിൽ ആണെന്ന്'

ഷോയിൽ പലപ്പോഴും ഷിയാസിനെ അപമാനിക്കുന്ന തരത്തിൽ സാബുമോൻ സംസാരിച്ചിരുന്നു. ഉത്സവ പറമ്പിൽ പോലും നിന്നെ ഞാൻ കണ്ടിട്ടില്ലല്ലോ എന്ന സാബുവിന്റെ പരിഹാസത്തിനും ഷിയാസ് മറുപടി നൽകിയിരുന്നു.

Samayam Malayalam 18 Mar 2020, 11:33 am
ബിഗ് ബോസ് ഒന്നാം സീസണിലെ മത്സരാർത്ഥി എന്ന നിലയിലും, നടൻ- മോഡൽ തുടങ്ങിയ നിലകളിലും ഷിയാസ് കരീം പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സീസൺ ഒന്നിൽ വച്ച് തന്നെ, ടൈറ്റിൽ വിന്നറായ സാബുമോനും, ഷിയാസും തമ്മിൽ അൽപ്പം അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇപ്പോൾ സീസൺ അവസാനിക്കുകയും പുതിയ സീസൺ ആരംഭിച്ചിട്ടും ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിൽ കൊണ്ടും കൊടുത്തും സജീവമാണ്.
Samayam Malayalam shiyas karem


ബിഗ് ബോസ് പുതിയ സീസൺ മത്സരാർത്ഥികൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇരുവരും രംഗത്ത് വന്നിരുന്നെങ്കിലും രജിത്തിന്‌ പിന്തുണ അറിയിച്ചു രംഗത്ത് വന്നത് ഷിയാസ് കരീം ആയിരുന്നു. എന്നാൽ സാബുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ രജിത്തിനെതിരെയും. ഇരുവരും തമ്മിൽ വാക് പോരുകൾ പതിവും ആണ്. കഴിഞ്ഞ ദിവസവും ഇരുവരും, പരസ്പരം പങ്കിട്ട പോസ്റ്റുകൾ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെയാണ് ഷിയാസ് വീണ്ടും മറ്റൊരു പോസ്റ്റുമായി രംഗത്ത് വന്നത്.

'ആരാടാ ഇവിടെ പറഞ്ഞു പരത്തുന്നത് ഞാൻ ഒളിവിൽ ആണെന്ന് എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കിട്ടത്. നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്ത് വരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ