ഒരേ സ്വഭാവം 75 ദിവസവും!
ബിഗ് ബോസില്‍ നിന്നും ഏറ്റവും ഒടുവിൽ പുറത്തായ മത്സരാര്ഥികളിൽ ഒരാളായിരുന്നു എലീന. പരിപാടി അവസാനിപ്പിക്കുന്നത് വരെ ഒരേ പോലെയുള്ള പെരുമാറ്റമായിരുന്നു താരത്തിന്റേത്. ഷോയുടെ ഇടയിൽ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന കൂട്ടത്തിലാണ് പ്രണയത്തെക്കുറിച്ചും താരം വാചാലയാകുന്നത് . വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിപ്പിൽ ആണെന്നും താരം അറിയിച്ചിരുന്നു.
വീട്ടുകാർക്ക് വലിയ താത്പര്യമില്ല!
ജോലി ഉപേക്ഷിച്ച ശേഷം മറ്റൊരു മേഖലയിലേക്ക് തിരിയാൻ തന്റെ കാമുകൻ നോക്കുകയാണ് എന്ന് എലീന ബിഗ് ബോസ് ഷോയിൽ വച്ച് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വീട്ടു കാര്‍ക്ക് ഈ ബന്ധത്തോട് വലിയ താല്പര്യമില്ലെന്നും കോഴിക്കോട്ടെ വലിയൊരു തറവാട്ടിലാണ് കാമുകനെന്നും എലീന പറഞ്ഞിരുന്നു. ഇതിനേക്കാളൊക്കെ ഉപരി കാമുകൻ അന്യമതസ്ഥൻ ആണെന്നും എലീന ഷോയിലൂടെ സൂചിപ്പിച്ചിരുന്നു.
യാത്രകളെ സ്നേഹിക്കുന്ന എലീന!
ബിഗ് ബോസിൽ നിന്നും ഇറങ്ങിയാൽ ഉടൻ തന്നെ യാത്ര പോകാൻ പ്ലാൻ വച്ചിരുന്ന എലീന എന്നാൽ ലോക് ഡൗണിൽ പ്ലാനുകളെല്ലാം മാറ്റി പിടിച്ചു. ഇപ്പോൾ വീട്ടില്‍ തന്നെ കഴിയുകയാണ് താരം. അതിനിടയിലാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്.
വ്ളോഗിലൂടെ എത്താൻ ആഗ്രഹം!
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന എലീന. ഇനി നടത്തുന്ന യാത്രകളുടെ വിശേഷങ്ങള്‍ വ്ളോഗിലൂടെ എല്ലാവരേയും അറിയിക്കാന്‍ ആണ് പദ്ധതി ഇടുന്നത്. കൊറോണയുടെ ഭീതിയെല്ലാം മാറിക്കഴിഞ്ഞതിന് ശേഷം യാത്രകളിലേക്ക് കടക്കാന്‍ ആണ് താരത്തിന്റെ ശ്രമം. അതും സ്വന്തമായി ഡ്രൈവ് ചെയ്യാനാണ് താരത്തിന് താത്പര്യം.
ഹണിമൂൺ
വിവാഹശേഷം ഹണിമൂണിനായി ബെല്‍ജിയത്തിലെ ടുമാറോലാന്ഡിലേക്ക് പോകാൻ ആണ് താരത്തിന് ആഗ്രഹം. സൂപ്പര്‍ സ്ഥലാണ് ടുമാറോലാന്‍ഡ്. വിവാഹ ശേഷം ഹണിമൂണ്‍ അവിടെ പ്ലാന്‍ ചെയ്യണം. മാലിദ്വീപും ബാലിയും തനിക്ക് ഇഷ്ടമാണെന്നും എലീന പറയുന്നു.