ബിഗ് ബോസിലെ മികച്ച മത്സരാര്ഥികളിൽ ഒരാളായിരുന്നു ആർ ജെ രഘു. ബിഗ് ബോസിൽ നിന്ന് 75 നാളുകൾക്ക് ശേഷമാണ് താരം പുറത്തിറങ്ങിയത്. കൊറോണ പടരുന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു ബിഗ് ബോസ് അവസാനിപ്പിച്ചത്.കോഴിക്കോടുകാരനായ രഘു വാക് ചാതുര്യം കൊണ്ട് ആരെയും വേഗത്തിൽ തന്നിലേക്ക് ആകര്‍ഷിക്കുന്ന വ്യക്തി കൂടി ആണെന്ന് ബിഗ് ബോസ് ഷോ കാണുന്ന ആർക്കും തോന്നാം. ടാസ്ക്കുകളിലും ഗെയിമുകളിലുമെല്ലാം താരം പിന്നാക്കമായിരുന്നുവെങ്കിലും ശാരീരികക്ഷമതയുള്ള ഗെയിമുകളില്‍ ബുദ്ധിവെച്ചാണ് രഘു മുന്നേറിയിരുന്നത്.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമുകളിൽ നിറയുന്ന രഘു കഴിഞ്ഞ ദിവസം ഇട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ALSO READ: കളം മാറ്റി ചവിട്ടി ദയ; രേഷ്മയുടേ മനസ്സ് മാറ്റിയത്...
പ്രധാനമന്ത്രി രാജ്യത്ത് ലോക് ഡൌൺ പ്രഖ്യാപിച്ചതിനെ പറ്റിയാണ് താരം സംസാരിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തിൽ എല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും, തനിക്ക് ഒക്കെ ഇപ്പോഴും ബിഗ് ബോസ് വീട് പോലെ തന്നെയാണ് ജീവിതം എന്നും താരം വീഡിയോയിലൂടെ പറയുന്നു.
ചിലർ താരത്തിനെതിരെ സംസാരിക്കുമ്പോൾ ആരാധകരുടെ കമന്റുകൾക്കും രഘു മറുപടി നൽകുന്നുണ്ട്.മോദി പറഞ്ഞല്ലോ പിന്നെ നിങ്ങൾ എന്തിനാണ് പറയുന്നത് എന്ന് ചോദിച്ച ഒരു ആരാധകനോട്, ഒരുപാട് ആളുകൾ വാർത്ത കാണാത്തവരുണ്ട്, ഞാൻ അവർക്കും കൂടെ ആണ് ചെയ്തത് മാത്രമല്ല ഹിന്ദി മനസ്സിലാവാത്തവരും കുറച്ചു പേരില്ലേ എന്നും രഘു പറയുന്നു.