ആപ്പ്ജില്ല

രണ്ട് ഇക്കമാർ ഒരുമിച്ചപ്പോൾ; സ്വപ്നമാണോ ജീവിതമാണോ എന്നു തിരിച്ചറിയാൻ പറ്റാത്ത നിമിഷമെന്ന് ഷിയാസ്!

യോഗം എന്ന് പറഞ്ഞാൽ ഇതാണ്; ഓരോരുത്തരുടെ യോഗം തെളിയുന്ന വഴിയേ! പെരുമ്പാവൂർ കാരനായ ഷിയാസിന്റെ ജീവിതം കളറാകാൻ നിമിത്തമായത്! പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഇക്കാമാരുടെ ഫോട്ടോ!

Samayam Malayalam 6 Jan 2020, 12:15 pm
ബിഗ് ബോസ് മലയാളം സീസൺ 1 ലൂടെ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് സീസണിലെ അവസാന നാളുകൾ വരെ എത്തപ്പെട്ട ഷിയാസ് ഒന്നാം സ്ഥാനത്തേക്ക് എത്തും എന്ന് തന്നെ ആയിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷയും. ബിഗ് ബോസിൽ എത്തിയ അന്ന് മുതൽ വ്യക്തമായ ഒരു സ്ഥാനം ഉറപ്പാക്കുന്നതിൽ താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മോഡലിംഗ് രംഗത്തുനിന്നും ബിഗ് ബോസിലെത്തിയ താരത്തിന്റെ ഏറ്റവും വലിയ പിന്തുണ അദ്ദേഹത്തിന്റെ ഫാൻസ്‌ തന്നെയാണ്.
Samayam Malayalam Shiyas Kareem


പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് പ്രമുഖ അഡ്വെർടൈസിങ് കമ്പനിയിലെ മോഡൽ ആയിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ ദേശീയ അന്തർദേശീയ മോഡൽ ആയി റാംപിൽ എത്തിയ ഷിയാസിന്റെ ജീവിതം ബിഗ് ബോസിൽ എത്തിയതോടുകൂടിയാണ് കൂടുതൽ കളർ ആകുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മനോജ് വര്‍മ പുറത്തായതിനെ തുടര്‍ന്നായിരുന്നു ഷിയാസിൻ്റെ രംഗ പ്രവേശം. ബിഗ്ബോസ് ഷിയാസിനെ അവതരിപ്പിച്ചപ്പോൾ തന്നെ ഒരുപാട് ഗേൾഫ്രണ്ട്സുള്ള ആളാണെന്ന് സൂചിപ്പിച്ചിരുന്നു. ഗേൾ ഫ്രെണ്ട്സ് മാത്രമല്ല തനിക്ക് ഒരുപാട് ഫാൻസുകളും ഉണ്ട് എന്ന് താരത്തിന്റെ ഒറ്റ ഫോട്ടോയിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
READ ALSO: നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കരുത്; ഹൃദയസ്പർശിയായ സിത്താരയുടെ വാക്കുകൾ!

സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തേക്കാളും പ്രേക്ഷകർക്ക് കൂടുതൽ ആകർഷണീയമായി തോന്നിയത് ചിത്രത്തിന് താരം നൽകിയ ക്യാപ്‌ഷൻ ആയിരുന്നു. സ്വപ്നമാണോ ജീവിതമാണോ എന്നു തിരിച്ചറിയാൻ പറ്റാത്ത നിമിഷമാണിതെന്നാണ് ഷിയാസ് പറയുന്നത്.

രണ്ട് ഇക്കമാരെയും ഒരുമിച്ച് കാണാൻ ആയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഇരുവരുടെയും ഫാൻസ്‌. ഷിയാസിന്റെ ഒരു യോഗവും, ഒക്കെയും ബിഗ് ബോസ് നൽകിയതാണ്. നന്മ വരട്ടെ തുടങ്ങി ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.


View this post on Instagram സ്വപ്നമാണോ ജീവിതമാണോ എന്നു തിരിച്ചറിയാൻ പറ്റാത്ത നിമിഷം ♥️ fan boy👦#mamikhalagh #mammokka #mammokka369 #shiyaskareem #musically #movie #thrissur #mammootty #lovequotes #malayalamsongs #wayanad #malluwood #dq #keralagallery #malappuram #actor #mallus #instagood #actress #follow #tovinothomas #keraladiaries #kannur #insta #mallugirl #bhfyp #photography #tiktokmalayalam A post shared by Shiyas Kareem (@shiyaskareem) on Jan 5, 2020 at 4:16am PST

ആര്‍ട്ടിക്കിള്‍ ഷോ