ആപ്പ്ജില്ല

'ഇനി ഒരാഴ്ചകൂടി നിക്കേണ്ടി വന്നിരുന്നെങ്കിൽ മതിലു ചാടിയേനെ'പുറത്തിറങ്ങിയ സൂരജ് പറയുന്നു!

സൂരജിനെയും വിടാതെ രജിത് ഫാൻസ്‌; വിട്ടുകൊടുക്കാതെ സൂരജും; തനിക്ക് നേരെ വന്ന ട്രോളുകൾ പങ്ക് വച്ചുകൊണ്ടാണ് സൂരജ് ചലഞ്ച് ഏറ്റെടുത്തത്. ഖത്തറിലേക്ക് പോവുകയാണെന്നും അപ്പൊ വിശദായിട്ട്‌ പിന്നെ കാണാം എന്നും ബിഗ് ബോസ് താരം!

Samayam Malayalam 2 Mar 2020, 12:32 pm
ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായ സൂരജ് കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് സൂരജ് പുറത്തായത്. എന്നാൽ താൻ സന്തോഷത്തോടെയാണ് പുറത്തുപോകുന്നത് എന്ന് സൂരജ് ഷോയിലൂടെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സൂരജ് തന്റെ ബിഗ് ബോസ് വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത്.
Samayam Malayalam rj sooraj


ഇത്രയും ദിവസം ബിഗ് ബോസ് വീട്ടിൽ താമസിക്കാനായതിൽ സന്തോഷം ഉണ്ടെന്നും, കുറച്ചുകൂടി നിൽക്കേണ്ടി വന്നിരുന്നെങ്കിൽ താൻ മതിലു ചാടിയേനെയെന്നുമാണ് സൂരജ് പറയുന്നത്. മാത്രമല്ല ഫാമിലിയും ഫ്രണ്ട്സും നെറ്റും ഫോണും ഇല്ലാത്ത ലോകം ഭയങ്കര കഷ്ടം ആണെന്നും സൂരജ് വ്യക്തമാക്കി.

" അങ്ങനെ ഇരുന്നും നടന്നും കുളിച്ചും നനച്ചും ഒരുമാസത്തെ മാസ്മരിക ബിഗ്‌ ബോസ്‌ വാസത്തിനു ശേഷം ഞാൻ സസന്തോഷം പുറത്തിറങ്ങി. അവിടെ കണ്ട അതേ സൂരജ് തന്നെയാണ്‌ ഞാൻ..! ഇനി മ്മടെ ഖത്തറിലേക്ക്" എന്നുമാണ് സൂരജ് പോസ്റ്റിലൂടെ പറയുന്നത്.

ALSO READ: ആ കുറുമ്പി ഡിംപിളിനെ മറന്നോ? താരം ഇന്ന് ഡോക്ടർ ആകാനുള്ള തയ്യാറെടുപ്പിലാണ്!

" ഇന്ത്യയിലെ തന്നെ നമ്പർ വൺ ഷോയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിലും അവിടെ ഇത്രയും ദിവസം താമസിക്കാനായതിലും സന്തോഷം ഉണ്ടെന്നും ഒരുപക്ഷേ ചിലരെങ്കിലും വോട്ടുകൾ ചെയ്ത്‌ സപ്പോർട്ട്‌ തന്നിട്ടുണ്ടെന്നറിയാം അവരോട് പ്രത്യേകം സ്നേഹം ഉണ്ട്" , സൂരജ് അറിയിച്ചു.


" പുറത്തിറങ്ങി കുറച്ചു സമയത്തിനുള്ളിൽ ഒരുപാട്‌ കിടിലം ട്രോളുകൾ കണ്ടു അത് ഇഷ്ടം ആയെന്നും എനിക്ക്‌ വേണ്ടി സമയം ചിലവഴിച്ച്‌ ട്രോളുകൾ ഉണ്ടാക്കിയ എല്ലാ ചങ്കുകളോടും സ്നേഹം. വെറൈറ്റി സാധങ്ങളൊക്കെ ഇങ്ങട്‌ പോന്നോട്ടേ ഏറ്റവും ഇഷ്ടായവ ഞാനും പോസ്റ്റുന്നു, പിന്നെ വിശദമായി കാണാം എന്നുപറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. തനിക്കെതിരെ വന്ന ട്രോളുകളും സോഷ്യൽ മീഡിയയിലൂടെ സൂരജ് പങ്കിട്ടിട്ടുണ്ട്. അതേസമയം താരത്തിന്റെ പോസ്റ്റും രജിത് ഫാൻസ്‌ കൈയ്യേറിയ മട്ടാണ് നിലവിലുള്ളത് . നിരവധി ആളുകളാണ് സൂരജിന് നേരെയും പൊങ്കാല ഇട്ടു രംഗത്ത് വരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ