ആപ്പ്ജില്ല

സൗഹൃദത്തിന് അപ്പുറമുള്ള ഇഷ്ടമുണ്ടെന്ന് മനസിലായ നിമിഷം; വീട്ടുകാരുടെ ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷം പ്രണയം: പ്രണയകാലത്തെ പറ്റി അമല!

പ്രഭുവിനെ കുറച്ചു ദിവസം കാണാതിരിക്കുമ്പോൾ ഉള്ളിൽ ഒരു മിസ്സിങ് അനുഭവപ്പെട്ടു തുടങ്ങി. അപ്പോഴാണ് ഞങ്ങൾ തമ്മിലൊരു സൗഹൃദത്തിന് അപ്പുറമുള്ള ഇഷ്ടം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

Samayam Malayalam 14 Sept 2020, 5:42 pm
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അമല ഗിരീശൻ. ‘ചെമ്പരത്തി’ എന്ന സീരിയലിലൂടെയാണ് അമല പ്രേക്ഷകർക്ക് സുപരിചിതയായത്. ലോക്ക് ഡൗണ്‍ കാലത്തിനിടെയായിരുന്നു അമല വിവാഹിതയായത്. വിവാഹശേഷം അമല അധികം മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയിരുന്നില്ല. ഇപ്പോഴിതാ അമല ഗിരീശൻ നൽകിയ ഒരു അഭിമുഖത്തിൽ തൻ്റെ പ്രണയ വിശേഷങ്ങളൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
Samayam Malayalam Chembarathi Amala Gireesan
സൗഹൃദത്തിന് അപ്പുറമുള്ള ഇഷ്ടമുണ്ടെന്ന് മനസിലായ നിമിഷം; വീട്ടുകാരുടെ ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷം പ്രണയം: പ്രണയകാലത്തെ പറ്റി അമല!


Also Read: വേദനയെടുത്ത് കരഞ്ഞ് ലത! നീലക്കുയില്‍ താരത്തിന്റെ പുതിയ വിശേഷം ഇതാണ്! വീഡിയോ വൈറലാവുന്നു

സിനിമാ– സീരിയൽ രംഗത്തെ ടെക്നിക്കൽ ടീമിന്റെ ഭാഗമായ ഫോക്കസ് പുള്ളർ കൂടിയാണ് ഭർത്താവ് പ്രഭു. അതിനാൽ തന്നെ സീരിയലിൽ വന്നപ്പോൾ മുതൽ തന്നെ പ്രഭുവിനെ പരിചയമുണ്ട്. ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ കുറച്ചു ദിവസം പ്രഭുവിനെ കാണാതിരിക്കുമ്പോൾ ഒരു മിസ്സിങ് അനുഭവപ്പെട്ടു തുടങ്ങി. അപ്പോഴാണ് തമ്മിലൊരു സൗഹൃദത്തിന് അപ്പുറമുള്ള ഇഷ്ടം ഉണ്ടെന്ന് മനസ്സിലായത്. അപ്പോൾ അത് പ്രണയമാണോ എന്നും അതിനെ അങ്ങനെ വിളിക്കാമോ എന്നൊന്നും അറിയില്ലായിരുന്നുവെന്നും അമല വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Also Read: നക്ഷത്രക്കണ്ണിൽ തിളങ്ങി സുചിത്ര; ഭക്തിമാർഗ്ഗത്തിൽ താരം!

താനാണ് ഇക്കാര്യം ആദ്യമായി തുറന്നു പറഞ്ഞതെന്നും പ്രഭുവിനും അതിനോട് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അമല പറയുന്നു. ഒട്ടും വൈകാതെ തന്നെ രണ്ടുപേരും അവരവരുടെ വീടുകളിൽ കാര്യങ്ങൾ അവതരിപ്പിച്ചെന്നും വീട്ടുകാരുടെ ഗ്രീൻ സിഗ്‌നൽ കിട്ടിയ ശേഷമാണ് അക്ഷരാർത്ഥത്തിൽ പ്രണയിച്ചു തുടങ്ങിയതെന്നും അമല പറഞ്ഞു. പ്രഭുവിൻ്റെ നാട് തമിഴ്നാടാണ്. ലോക്ക്ഡൌണായതിനാൽ ഇപ്പോഴും നാട്ടിൽ തന്നെയാണ് ഇരുവരും.

ആര്‍ട്ടിക്കിള്‍ ഷോ