ആപ്പ്ജില്ല

നയന്‍താരയും വിഘ്‌നേശ് ശിവനും രഹസ്യമായി വിവാഹം ചെയ്തു, നെറ്റിയില്‍ സീമന്ത രേഖയോടെ നയന്‍; ചിത്രങ്ങള്‍ വൈറലാവുന്നു

വിവാഹം ചെയ്യുമ്പോള്‍ പരസ്യമായി പറയും എന്ന് പറഞ്ഞിരുന്ന താരം വിവാഹ നിശ്ചയം രഹസ്യമായി വച്ചിരുന്നു. പിന്നീട് ഒരു ചാറ്റ് ഷോയില്‍ മോതിരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് നയന്‍താര വെളിപ്പെടുത്തിയത്.

Lipi 13 Mar 2022, 1:09 pm
തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന താര വിവാഹമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവയുടെയും. വിവാഹം എന്നാണെന്ന ചോദ്യത്തിന് ഇരുവരും ഒഴിഞ്ഞു മാറുകയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ഗോസിപ്പുകള്‍. നെറ്റിയില്‍ സീമന്ത രേഖവച്ച് വിഘ്‌നേശ് ശിവനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് വാര്‍ത്തകള്‍ക്ക് ആധാരം. സോഷ്യല്‍ മീഡിയ സിനിമ പേജുകളില്‍ ഫോട്ടോ വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്.
Samayam Malayalam did nayanthara and vighnesh sivan secretly get married
നയന്‍താരയും വിഘ്‌നേശ് ശിവനും രഹസ്യമായി വിവാഹം ചെയ്തു, നെറ്റിയില്‍ സീമന്ത രേഖയോടെ നയന്‍; ചിത്രങ്ങള്‍ വൈറലാവുന്നു


​ക്ഷേത്ര ദര്‍ശനത്തിന്റെ ഫോട്ടോ

കഴിഞ്ഞ കറച്ച് കാലങ്ങളായി വിഘ്‌നേശ് ശിവനും നയന്‍താരയും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ആറ്റുകാല്‍ അമ്പലത്തില്‍ വിഘ്‌നേശിനൊപ്പം എത്തിയ നയന്റെ ഫോട്ടോകളാണ് ഏറ്റവും ഒടുവില്‍ വൈറലായത്. അതിനിടയില്‍ ഇതാ മറ്റൊരു ക്ഷേത്ര ദര്‍ശനത്തിന്റെ ഫോട്ടോയും വൈറലാവുന്നത്. ആ ചിത്രത്തിന് ഒരു പ്രത്യേകതയും ഉണ്ട്.

​നെറ്റിയില്‍ സീമന്ത രേഖ

ഇപ്പോള്‍ പ്രചരിയ്ക്കുന്ന നയന്‍താരയുടെ ചിത്രത്തില്‍ നെറ്റിയില്‍ താരം സീമന്ത രേഖ കാണാം. ഇതിന് മുന്‍പ് പല ഫോട്ടോകലും പുറത്ത് വന്നിരുന്നുവെങ്കിലും ഇതുപോലെ ഒരു 'ഭാര്യ' ലുക്കില്‍ നയന്‍താരയെ കണ്ടിട്ടില്ല. അതിനാല്‍ നയനും വിഘ്‌നേശും രസ്യമായി വിവാഹിതരായോ എന്നാണ് ആരാധകരുടെ സംശയം.

​നിശ്ചയം രഹസ്യമാക്കി

വിവാഹം ചെയ്യുമ്പോള്‍ പരസ്യമായി പറയും എന്ന് പറഞ്ഞിരുന്ന താരം വിവാഹ നിശ്ചയം രഹസ്യമായി വച്ചിരുന്നു. പിന്നീട് ഒരു ചാറ്റ് ഷോയില്‍ മോതിരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് നയന്‍താര വെളിപ്പെടുത്തിയത്. വിവാഹം ആയിട്ടില്ല എന്നാണ് അന്ന് പറഞ്ഞിരുന്നത്. പക്ഷെ നിലവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം നയനും വിഘ്‌നേശും വിവാഹിതരായി.

​പ്രഭുദേവയുമായുള്ള ബന്ധം

പ്രഭു ദേവയുമായി പ്രണയത്തിലായിരുന്ന കാലത്ത് ആണ് നയന്‍താര ഹിന്ദു മതം സ്വീകരിച്ചത്. ഡയാന കുര്യന്‍ എന്ന പേര് മാറ്റി, തന്റെ സ്‌ക്രീന്‍ നെയിം ആയ നയന്‍താര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു. അതിന് ശേഷം പ്രഭുദേവയുമായി രഹസ്യമായി വിവാഹിതയായി എന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. വിവാഹ ശേഷം ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നിന്ന നയന്‍ പെട്ടന്നാണ് ആ ബന്ധം തകര്‍ന്ന് സിനിമയിലേക്ക് തിരിച്ചെത്തിയത്.

വിഘ്‌നേശും നയനും

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിഘ്‌നേശ് ശിവനും നയന്‍താരയും പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് അന്ന് താരം നിഷേധിച്ചു. എന്നാല്‍ ഒരു അവാര്‍ഡ് ഷോയില്‍ വച്ച് ഷാരൂഖ് ഖാനെ തഴഞ്ഞ് വിഘ്‌നേശ് ശിവന്റെ കൈയ്യില്‍ നിന്നും പുരസ്‌കാരം വാങ്ങി നയന്‍ തന്റെ പ്രണയം പരസ്യപ്പെടുത്തുകയായിരുന്നു.

രൂപ ഇനിയെങ്കിലും പഠിക്കുമോ ?

ആര്‍ട്ടിക്കിള്‍ ഷോ