ആപ്പ്ജില്ല

'രജിത്ത് പുറത്തായ സ്ഥിതിക്ക്‌ ഇനി അഭിരാമി ബിഗ്ബോസ് വിന്നർ ആയേക്കു'മെന്ന് ഒമർ ലുലു!

സംവിധായകൻ ഒമർ ലുലുവിൻ്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി കമൻ്റുകളുമായി ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുമുണ്ട്. കൂടുതൽ വിശേഷങ്ങൾ ചുവടെ വായിക്കാം

Samayam Malayalam 16 Mar 2020, 11:12 am
ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും ബിഗ്ബോസിനെ കുറിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. രജിത് കുമാർ പുറത്തായതിന് പിന്നാലെ രേഷ്മയും പുറത്തേക്ക് വന്നതോടെ വീട്ടിനുള്ളിലെ കളികൾ വേറെ ലെവലിലേക്ക് കടന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. രജിത്ത് പുറത്തായതോടെ ബിഗ്ബോസ് വീട്ടിൽ ഇനി വിന്നറാകാൻ സാധ്യതയുള്ളത് അഭിരാമിയ്ക്കാണ് എന്നാണ് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സംവിധായകൻ്റെ കുറിപ്പിന് താഴെ നിരവധി കമൻ്റുകളുമായി ആരാധകരും സുഹൃത്തുക്കളുമെത്തിയിട്ടുമുണ്ട്.
Samayam Malayalam രജിത്ത് പുറത്തായ സ്ഥിതിക്ക്‌ ഇനി അഭിരാമി ബിഗ്ബോസ് വിന്നർ ആയേക്കുമെന്ന് ഒമർ ലുലു!


Also Read: അണ്ണനും തമ്പിയും, ഉയരും ഉടലും: രജിത്തിനെ സ്വീകരിക്കാൻ പവനും ലാവണ്യയും

ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്തായ ശേഷം രജിത്ത് കുമാർ കൊച്ചിയിലെത്തിയപ്പോൾ ലഭിച്ച സ്വീകരണം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ലെകമെമ്പാടും പടർന്നു പിടിക്കുന്ന മഹാമാരിയായ കൊറൊണ വൈറസ് കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് രജിത്ത് കുമാറിനെ സ്വീകരിക്കാനായി ഒരു കൂട്ടം ജനങ്ങൾ എയർപോർട്ടിലെത്തിയത്. ഇതിനെ തുടർന്ന് അവിടെ കൂടിയവരിൽ കണ്ടാൽ തിരിച്ചറിയുന്ന എഴുപത്തിയഞ്ചോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.


Also Read: ഇവർ രജിത്തിനെ പിന്തുണച്ച താരങ്ങൾ; പിന്തുണയ്ക്കാതെ നിന്നവരും വൈറൽ!

ഈ സംഭവത്തെ വിമർശിച്ച് സിനിമാ രംഗത്തു നിന്ന് നടൻ അജു വർഗ്ഗീസും യുവ എഴുത്തുകാരൻ വിനായക് ശശികുമാറും അടക്കം രംഗത്തെത്തിയിരുന്നു. ഇവരുടെ സുഹൃത്തുക്കളും ആരാധകരും ഇതേറ്റെടുത്തിട്ടുമുണ്ട്. വൈറസ് ബാധ തടയാനായി ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചവർക്കെതിരെയാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ