ALSO READ: അവസാനം ഞങ്ങളും ആ സാഹസത്തിന് മുതിരുകയാണ് സുഹൃത്തുക്കളെ: മനസ്സ് തുറന്ന് മൃദ്വ!
ഹിന ഖാൻ!
ഇന്ത്യന്‍ ടെലിവിഷനിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് ഹിന ഖാന്. മലയാളികൾക്ക് പോലും പ്രിയങ്കരി ആയ താരം സ്റ്റാര്‍ പ്ലസിലെ നിരവധി സീരിയലുകളില്‍ ഭാഗം ആണ്. ബിഗ് ബോസ് ഹിന്ദി സീസണ്ണിലും താരമായിരുന്ന ഹിനയ്ക്ക് ഏതൊരു ഷോയിലേയും പോലെ ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് പ്രതിഫലം എന്നാണ് ആരാധകർ കണക്കു കൂട്ടുന്നത്. അത്രക്കും അഭിനയ മികവാണ് താരം കാഴ്ച വയ്ക്കുന്നത്.
ദിവ്യാങ്ക!
ദൂരദര്‍ശനിലൂടെ കരിയര്‍ ആരംഭിച്ച താരമാണ് ദിവ്യാങ്ക. സീ ടിവിയിലെ ഒരു പരിപാടിയിലൂടെയാണ് ദിവ്യാങ്ക കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഡേൺ വേഷത്തിലും നാടൻ ലുക്കിലും ആണ് ദിവ്യ ശോഭിക്കുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം വരെ നേടിയെടുത്ത ദിവ്യ ഒരു എപ്പിസോഡിന് 80,000 മുതല്‍ 85000 രൂപ വരെയാണ് ദിവ്യാങ്കയ്ക്ക് ലഭിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.
ജെന്നിഫർ!
ഹിന്ദി ടെലിവിഷൻ മേഖലയിൽ ഏറെ പ്രേക്ഷക പിന്തുണയുള്ള നടിമാരിൽ ഒരാൾ ആണ് ജെന്നിഫര്‍ വിന്ഗെറ്റ്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ ജെന്നിഫര്‍ ഇന്ന് ഏറെ കൈയ്യടി നേടുന്ന താരമാണ്. ഒരു ലക്ഷം രൂപയാണ് ഓരോ എപ്പിസോഡിനും ജെന്നിഫര്‍ വാങ്ങിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
രേഖ രതീഷ്!
മലയാളത്തിൽ അമ്മയായും അമ്മായിഅമ്മയായും മിനി സ്ക്രീനിൽ തിളങ്ങുന്ന താരമാണ് രേഖ രതീഷ്. പരസ്പരം സീരിയലിലെ പദ്മാവതിയിലെ മിന്നും പ്രകടനത്തിലൂടെയാണ് രേഖ രതീഷ് അമ്മ വേഷങ്ങളിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. ഒരു ദിവസം ഏകദേശം 10000 രൂപ വരെയാണ് പരിതോഷികമായി കിട്ടുന്നത് എന്നാണ് സീരിയൽ മേഖലയുമായി അടുത്തു നിൽക്കുന്നവർ നൽകുന്ന സൂചന. അതേസമയം താരത്തിന് 50000 കൊടുത്താലും നഷ്ടം ഇല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.