ആപ്പ്ജില്ല

ദീപ്തി ഐപിഎസ് വീണ്ടും വരുമോ എന്ന് അവതാരക; കിടിലൻ മറുപടിയുമായി ഗായത്രി!

ടിവി കാണാൻ താത്പര്യമില്ലെന്നും തൻ്റെ സീരിയലായ പരസ്പരം കണ്ടിരുന്നത് ഹോട്ട് സ്റ്റാറിലാണെന്നും ഗായത്രി വ്യക്തമാക്കി. ആഡ്ബ്രേക്കുകൾ അലോസരപ്പെടുത്തുന്നതാണ് ടിവി കാണാൻ താത്പര്യമില്ലാത്തതിന് കാരണമെന്നും നടി

Samayam Malayalam 17 Nov 2019, 7:28 pm
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് ദീപ്തി ഐപിഎസ്. പരസ്പരം എന്ന ഹിറ്റ് സീരിയലിലൂടെ ശ്രദ്ധേയമായ കഥാപാത്രമാണ് ഇത്. ഈ കഥാപാത്രത്തെ മിനിസ്ക്രീനിൽ അവതരിപ്പിച്ചത് ഗായത്രി അരുണായിരുന്നു. സീരിയൽ അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും ദീപ്തിയുടെ വിശേഷങ്ങൾ ഇപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ദീപ്തിയെ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട് എന്നാണ് ഗായത്രി അരുൺ ഇപ്പോൾ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
Samayam Malayalam ഗായത്രി അരുൺ
ഗായത്രി അരുൺ


Also Read: ജഗതി ശ്രീകുമാറിൻ്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി; ചിത്രം ഇതാ!

പരസ്പരത്തിൻ്റെ രണ്ടാം ഭാഗം വരികയാണെങ്കിൽ അഭിനയിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തോട് ഗായത്രി കിടിലൻ മറുപടിയാണ് നൽകിയത്. വരികയാണെങ്കിൽ പ്രേതമായി വരേണ്ടി വരുമെന്നും പരസ്പരം സീരിയൽ കണ്ടിട്ടില്ലെന്ന് മനസിലായെന്നും ഗായത്രി പറഞ്ഞു. സീരിയലായതു കൊണ്ട് അതിനും ചാൻസുണ്ടെന്നും നടി പറഞ്ഞു വെക്കുന്നു.

പരസ്പരത്തിൻ്റെ ക്ലൈമാക്സ് കണ്ടു മകൾ കരഞ്ഞുവെന്നും അഭിനയത്തിലും ഡബ്ബിങ്ങിലും മകൾ ടിപ്സ് തരാറുണ്ടെന്നും ഗായത്രി പറയുന്നു. തനിക്ക് ടിവി കാണാൻ താത്പര്യമില്ലെന്നും ആഡ്ബ്രേക്കുകൾ അലോസരപ്പെടുത്തുമെന്നും തൻ്റെ സീരിയലായ പരസ്പരം കണ്ടിരുന്നത് ഹോട്ട് സ്റ്റാറിലാണെന്നും ഗായത്രി പറഞ്ഞു.

Also Read: ട്രോളന്മാർക്ക് ട്രോളുമായി സുരേഷ് ഗോപി; രസകരവും വികാരനിര്ഭരവുമായ നിമിഷങ്ങളിലൂടെ കോടീശ്വരന്‍

ഇപ്പോൾ താരം അഭിനയിക്കുന്നത് മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ ഗായത്രി പ്രാധാന്യമുള്ള ഒരു വേഷമാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും മികച്ച ഒരു ടീമാണെന്നും ഗായത്രി പറയുന്നു. മിറക്കിളാണ് എല്ലാമെന്നാണ് വിശ്വസിക്കുന്നതെന്നും തനിക്കുള്ള ആരാധകരെല്ലാം ദീപ്തിയുടെ ആരാധകരാണെന്നും ഗായത്രി പറഞ്ഞു.

ദീപ്തിയെ കണ്ട് പ്രചോദനം കൊണ്ടവരുമുണ്ടെന്നും ദീപ്തി മരിച്ചപ്പോൾ ഒരുപാട് പ്രായമുള്ളവരൊക്കെ കരഞ്ഞുവെന്നൊക്കെ അറിഞ്ഞുവെന്നും ഗായത്രി പറയുന്നു. എന്നാലും പരസ്പരം അങ്ങനെ അവസാനിപ്പിക്കണ്ടായിരുന്നു എന്നൊക്കെ നേരിട്ട് കണ്ട് പറഞ്ഞവരുണ്ടെന്നും റിയൽ ലൈഫ് ക്യാരക്ടറായാണ് പലരും തന്നെ കാണാറുള്ളതെന്നും എന്തിനാണ് ഇങ്ങനെ സ്നേഹിക്കുന്നതെന്നും അതിനുള്ള അര്‍ഹതയുണ്ടോ എന്ന് പലപ്പോഴും ആലോചിക്കാറുണ്ടെന്നും നടി. എന്നാൽ ഇത് കലാകാരന്മാര്‍ക്ക് കിട്ടുന്ന വലിയ അംഗീകാരമായാണ് കാണുന്നതെന്നും ഗായത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ