ആപ്പ്ജില്ല

'അതിനുള്ളത് നേരിട്ട് കൊടുത്തോളാം; ജീവിത കാലം മുഴുവന്‍ അവന്‍ അതിനുള്ളില്‍ കിടക്കൂലല്ലോ'

രജിത് കുമാറിനെതിരെ വീണ്ടും ജസ്‌ല മാടശ്ശേരി. നിരവധി ആളുകൾ അഭിപ്രായം പങ്ക് വച്ച ജസ്‌ലയുടെ സോഷ്യൽ മീഡിയ പ്രതികരണം ഇതിനോടകം ചർച്ച ആയിട്ടുണ്ട്; പുറത്തിറങ്ങുന്ന രജിത് കുമാറിനെ കാത്തിരിക്കുന്നത്!

Samayam Malayalam 13 Mar 2020, 3:13 pm
ബിഗ് ബോസ് മത്സരാര്ഥിയായിരുന്ന ജസ്‌ല മാടശ്ശേരി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവം. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം നടത്തിയ തുറന്നു പറച്ചിലുകൾക്കും,പിന്നാലെയാണ് രജിത് - രേഷ്മ വിഷയത്തിൽ ജസ്‌ല പ്രതികരിച്ചു രംഗത്തു വന്നത്. കഴിഞ്ഞദിവസം രജിത്തിനെതിരെ ഇട്ട പോസ്റ്റുകൾക്ക് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ജസ്‌ല പ്രതികരണവുമായി രംഗത്ത് വന്നത്.
Samayam Malayalam jazla


സഹജീവിയുടെ കണ്ണിൽ മുളക് അരച്ച് തേച്ചതിലും അണ്ണൻ ഉയിർ എന്ന് കമന്റ് ചെയ്യാൻ ഉളുപ്പു മാത്രം പോര..
ബസ്റ്റ് അദ്ധ്യാപഹയനും കുട്ട്യോളും എന്നായിരുന്നു ജസ്‌ലയുടെ പോസ്റ്റ്. ഇതിന് നിരവധി കമന്റുകൾ ഇട്ടുകൊണ്ടാണ് ആരാധകരും,രജിത് ഫാൻസും രംഗത്ത് വന്നത്.

ALSO READ: നിതേഷ് - ഉത്തര ഉണ്ണി വിവാഹം; അറിയിപ്പുമായി താര പുത്രി!

എന്റെ പൊന്നു മോളെ നീ പോന്നത് നന്നായി എന്ന ഒരാളുടെ കമന്റിന് ഇല്ലെങ്കില്‍ ആ മുളക് എനിക്കാര്‍ന്ന്..എന്നാണ് ജസ്‌ല പറയുന്നത്. മാത്രമല്ല അതിലും വലുതല്ലേ നിന്നോട് ചെയ്തത്. നീ മറന്നാലും മറക്കില്ല അത് എന്ന മറ്റൊരാളുടെ കമന്റിന് അതിനുള്ളത് ഞാന്‍ നേരിട്ട് കൊടുത്തോളാം..ജീവിത കാലം മുഴുവന്‍ അവന്‍ അതിനുള്ളില്‍ കിടക്കൂലല്ലോ എന്നാണ് ജസ്‌ല ചോദിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ