ആപ്പ്ജില്ല

എന്നെന്നും നീയും ഞാനും മാത്രം; അരുണിന്റെ കൈപിടിച്ച് പാർവതി പറയുന്നു!

കുടുംബവിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ ആയ താരമാണ് പാർവതി വിജയകുമാർ. പൂക്കാലം വരവായി, ഭാര്യ സീരിയൽ ഫെയിം മൃദുല വിജയുടെ സഹോദരി കൂടിയായ പാർവതി കഴിഞ്ഞിടക്കാണ് വിവാഹിത ആകുന്നത്. കുടുംബവിളക്ക് പരമ്പരയിലെ തന്നെ ക്യാമറമാൻ ആയിരുന്ന അരുൺ ആണ് പാർവതിയെ ജീവിത സഖി ആക്കിയത്. ലോക് ഡൗണ്‍ സമയത്തെ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ശേഷം പാർവതി പങ്ക് വച്ച ചിത്രങ്ങളും ക്യാപ്ഷനും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ALSO READ: ഇനി മുതൽ ആദിയല്ല; പാലക്കൽ ഹരി; പുതിയ വിശേഷം പങ്ക് വച്ച് നിതിൻ!

Samayam Malayalam 9 Jul 2020, 4:40 pm

Samayam Malayalam kudumbavilakk actress parvathy arun talks about her life
എന്നെന്നും നീയും ഞാനും മാത്രം; അരുണിന്റെ കൈപിടിച്ച് പാർവതി പറയുന്നു!

ALSO READ: ഇനി മുതൽ ആദിയല്ല; പാലക്കൽ ഹരി; പുതിയ വിശേഷം പങ്ക് വച്ച് നിതിൻ!

ശീതളിലൂടെ കൈയ്യടി നേടി!

കുടുംബവിളക്ക് ടെലിവിഷൻ പരമ്പര റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന സീരിയൽ ആണ്. നടി മീര വാസുദേവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പരയിൽ ചലച്ചിത്ര താരങ്ങൾ വരെ ആണിനിരക്കുന്നുണ്ട്. പരമ്പരയിൽ മീരയുടെ മകളായിട്ടാണ് പാർവതി എത്തുന്നത്. മികച്ച അഭിനയം തന്നെയാണ് ശീതളിനായി പാർവതി കാഴ്ചവക്കുന്നത്.

മൂന്നുമാസത്തെ പ്രണയം!

കുടുംബവിളക്ക് സീരിയലിൽ എത്തിയപ്പോഴാണ് അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. മൂന്നുമാസത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതർ ആയത്.

കുടുംബവിളക്കിലേക്ക് ചിലപ്പോൾ മാത്രം!

പരമ്പരയിൽ ഇനിയും ശീതളായി എത്തുമോ എന്ന കാര്യത്തിൽ പാർവതി ഇത് വരെയും തീരുമാനം അറിയിച്ചിട്ടില്ല. അതേസമയം പ്രണയബന്ധത്തെക്കുറിച്ചു വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. വിവാഹത്തിനുശേഷമാണ് എല്ലാവരും അറിഞ്ഞതെന്നും വളരെ പെട്ടെന്ന് നടന്ന ചടങ്ങ് ആയിരുന്നതായും പാർവതി മുൻപ് വ്യക്തമാക്കിയിരുന്നു.

എന്നെന്നും നീയും ഞാനും മാത്രം!

അരുണിന്റെ കൈപിടിച്ച് വിവാഹ വേഷത്തിൽ നടക്കുന്ന ചിത്രമാണ് ഇപ്പോൾ പാർവതി പങ്ക് വച്ചിരിക്കുന്നത്. എന്നെന്നും ഞാനും നീയും മാത്രം എന്ന ക്യാപ്ഷൻ നൽകിയാണ് പാർവതി ചിത്രം പങ്ക് വച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇരുവർക്കും ആശംസ നൽകി രംഗത്ത് വരുന്നത്.

Video-'സീ യൂ സൂൺ': മലയാള സിനിമയുടെ പുതിയ ഫോർമാറ്റോ

ആര്‍ട്ടിക്കിള്‍ ഷോ