ആപ്പ്ജില്ല

മുഖം തിരിച്ച് അശ്വതി ശ്രീകാന്ത്! ചെറിയൊരു പ്രശ്‌നത്തിന് ഇത്രയും വേണോയെന്ന് മിഥുൻ രമേശ്!

സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. എന്താണ് അവർക്കിടയിലുള്ള ഈ പുച്ഛത്തിന്റെ കാരണം. ചെറിയ പ്രശ്നത്തിന് ഇത്രയും വേണോയെന്നാണ് മിഥുന്റെ ചോദ്യം!

Samayam Malayalam 13 Nov 2019, 12:16 pm
വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങളെ സമീപിക്കാനിഷ്ടപ്പെടുന്നവരാണ് എല്ലാവരും പ്രത്യേകിച്ചും ടിവി അവതാരകർ. ഇത്തരത്തിൽ വേറിട്ട ശൈലിയുമായി മുന്നേറുന്ന അവതാരകമാരിലൊരാളാണ് അശ്വതി ശ്രീകാന്ത്.
Samayam Malayalam midhun
മിഥുൻ രമേശ് അശ്വതി


അശ്വതിയുടെ അവതരണത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കുന്നത്. പ്രേക്ഷകരെയോ അതിഥികളെയോ നിരാശപ്പെടുത്താതെ, വളരെ രസകരമായാണ് അശ്വതി സംസാരിക്കാറുള്ളത്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും അവതാരകയായി അശ്വതി എത്താറുണ്ട്. താനായിട്ട് തന്നെയാണ് പരിപാടികളില്‍ പെരുമാറാറുള്ളതെന്നും അല്ലെങ്കില്‍ അത് അഭിനയമായി മാറുമെന്ന അഭിപ്രായക്കാരി കൂടിയാണ് അശ്വതി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മിഥുന്‍ രമേഷിനൊപ്പമുള്ള ചിത്രത്തിനൊപ്പം രസകരമായ ക്യാപ്ഷനായിരുന്നു അശ്വതി പോസ്റ്റ് ചെയ്തത്. എവിടേക്കോ നോക്കി നില്‍ക്കുന്ന തങ്ങളുടെ മുഖഭാവത്തെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. അവര്‍ ഇടംവലം പുച്ഛം വാരി വിതറുകയാണ് സുഹൃത്തുക്കളെ വിതറുകയാണ്, എന്തിനോ എന്തോയെന്നായിരുന്നു അശ്വതിയുടെ ചോദ്യം. മിഥുന്‍ രമേഷിനെ ടാഗ് ചെയ്തായിരുന്നു പോസ്റ്റിട്ടത്.

ചെറിയൊരു പ്രശ്‌നത്തിന് ഇങ്ങനെയൊക്കെ മുഖം തിരിച്ചുനില്‍ക്കേണ്ട കാര്യമുണ്ടോ, നമുക്ക് എല്ലാം പറഞ്ഞ് കോംപ്ലിമെന്‍സാക്കാമെന്നായിരുന്നു മിഥുന്റെ മറുപടി. ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മിഠായി കൊടുത്ത് പ്രശ്‌നം പരിഹരിച്ച് പരിപാടി ഒറ്റയ്ക്ക് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മിഥുനെന്നായിരുന്നു ആരാധകരുടെ കമന്റ്. അഭിനേതാവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമൊക്കെയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു മിഥുന്‍ രമേഷ് അവതാരകനായെത്തിയത്.

ചാനലിലെ അവതരണം മാത്രമല്ല എഴുത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അശ്വതി. തിരക്കിനിടയിലെ എഴുത്തുകള്‍ സമാഹരിച്ചായിരുന്നു ഠ ഇല്ലാത്ത മിഠായികള്‍ ഇറക്കിയത്. കഥമരം എന്ന ബ്ലോഗിലൂടെയും അശ്വതി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

View this post on Instagram അവർ ഇടം വലം പുച്ഛം വാരി വിതറുകയാണ് സുഹൃത്തുക്കളെ...വിതറുകയാണ് !! @rjmithun എന്തിനോയെന്തോ !! 😬😬 #candid #dontknowwhy 😂😂 A post shared by Aswathy Sreekanth (@aswathysreekanth) on Nov 12, 2019 at 4:13am PST

ആര്‍ട്ടിക്കിള്‍ ഷോ