ആപ്പ്ജില്ല

'ഒരു കുഞ്ഞിനെ വേണമെന്ന് തോന്നി, ഡാഡിയെ ബോധ്യപ്പെടുത്തിയപ്പോഴാണ് സംഭവം മാറിയത്'

വെറും ഒരു അവതാരകയോ നടിയോ മാത്രം അല്ല പേളി മാണി നമ്മൾ പ്രേക്ഷകർക്ക്. അടുത്ത വീട്ടിലെ കുട്ടി, അല്ലെങ്കിൽ നമ്മളുടെ കുടുംബത്തിലെ ഒരു കുട്ടി അതാണ് പേളി മാണി എന്ന താരം നമ്മൾ മലയാളി പ്രേക്ഷകർക്ക്. അവതാരക ആയി സ്റ്റേജിൽ മാത്രം കണ്ട പേളിയെ നമ്മളിൽ ചിലർ അൽപ്പം ജാഡകരി ആയി പോലും കരുതിയിട്ടുണ്ടാകും. ഉണ്ടാകും എന്നല്ല, താൻ ഒരു വമ്പൻ ജാഡ ടീം ആണെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്ന് പേളി തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടും ഉണ്ട്. മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിഷിനെ വിവാഹം കഴിച്ചതോടെ പേളിയോടുള്ള ആരാധന വർധിച്ചു എന്ന് വേണം പറയാൻ. ബിഗ് ബോസിലെ ഇരുവരുടെയും പ്രണയം കണ്ട പലരും ഇരുവരും അഭിനയിക്കുന്നത് ആണ് എന്ന് പറഞ്ഞു നടന്നിരുന്നു. അത്തരക്കാർക്ക് മുഖത്തേറ്റ അടിപോലെയാണ് പേളി - ശ്രീനിഷ് വിവാഹ വാർത്ത പുറത്തുവന്നത്. ഇപ്പോൾ തന്റെ ജീവിതത്തിൽ മുന്പെടുത്ത ഒരു തീരുമാനത്തെ കുറിച്ചാണ് പേളി വിശദീകരിക്കുന്നത്.

Samayam Malayalam 4 Jun 2020, 3:41 pm

Samayam Malayalam pearle maaney talks about her life before and after marriage
'ഒരു കുഞ്ഞിനെ വേണമെന്ന് തോന്നി, ഡാഡിയെ ബോധ്യപ്പെടുത്തിയപ്പോഴാണ് സംഭവം മാറിയത്'

എന്റെ ചിന്ത അങ്ങനെ ആയിരുന്നില്ല!

കുറച്ച് ശാന്തനായിട്ടുള്ള ഒരാളുമായി ഞാൻ ഒരിക്കലും കണക്ടാവുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ നമുക്ക് പ്രണയം തോന്നുക നമ്മുടെ അതേ സ്വഭാവമുള്ള, അതേ ഭക്ഷണം കഴിക്കുന്ന, നമ്മുടെ അതേ താത്പര്യമുള്ള പയ്യന്‍മാരോടാല്ലേ. എന്നാൽ ഒരേ പോലെ വരുമ്പോള്‍ അത് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങുമെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്. ശരിക്കും വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കും നമുക്കെപ്പോഴും പെർഫെക്ട്.

ALSO READ; മകളിൽ നിന്നും അകന്നു കഴിയാൻ തുടങ്ങിയിട്ട് നൂറ് ദിവസം;

ബ്രേക്ക് അപ് ഉണ്ടായിട്ടുണ്ട്!

ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പേളി പല കാര്യങ്ങളും വെളിപ്പെടുത്തിയത്. ഒരു പ്രണയവും ബ്രേക്കപ്പുമൊക്കെ കഴിഞ്ഞ് ഇനി കല്യാണമെന്നും വേണ്ട എന്ന് വിചാരിച്ച് മൂന്ന്, നാല് കൊല്ലം സിംഗിളായി നടന്ന ആളാണ് താൻ എന്നും താരം അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു.

ഒരു കുഞ്ഞിനെ വേണം എന്ന് തോന്നി!

ബ്രേക്ക് അപ് കഴിഞ്ഞപ്പോൾ ആണ് എനിക്കൊരു കുഞ്ഞിനെ സ്വന്തമായി വേണമെന്ന് തോന്നിയത്. സുഹൃത്തുക്കളൊക്കെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്കുമൊരു കുഞ്ഞ് വേണമെന്ന് തോന്നും. പക്ഷെ എനിക്ക് വിവാഹവും ഭർത്താവും വേണ്ട എന്നായിരുന്നു തീരുമാനം. എങ്കിലും കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാൻ ഡാഡിയുടെ മുന്നിൽ വാശി പിടിച്ചു. കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ഡാഡിയുടെ മുന്നിൽ ബോധ്യപ്പെടുത്തി വരുമ്പോഴായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്.

ALSO READ: അയ്യപ്പനാകാൻ നോൺ വേജ് വരെ ഉപേക്ഷിച്ചു; മറക്കാനാകാത്ത അനുഭവം; കൗശിക് പറയുന്നു!

​അതോടെ കാര്യങ്ങൾ മാറി!

ബിഗ് ബോസിലേക്ക് എത്തിയതോടെ കാര്യങ്ങൾ മൊത്തത്തിൽ മാറി. ശ്രീനിയെ കണ്ടപ്പോൾ മനസ്സിലായി ഇങ്ങനത്തെ ആളുകളും ഈ ലോകത്ത് ഉണ്ടെന്ന്. ശ്രീനിക്ക് നല്ല ക്ഷമയുണ്ട് ഞാൻ ദേഷ്യത്തിലും സങ്കടത്തിലും സംസാരിച്ചാൽ പോലും ശ്രീനി തിരിച്ച് ദേഷ്യപ്പെടാറില്ല എന്നും പേളി അഭിമുഖത്തിൽ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ