ആപ്പ്ജില്ല

'ആദ്യ നായക വേഷം; ഇന്നും സുധിയെ നെഞ്ചോടു ചേർത്തു നിർത്തുന്നു'നിരഞ്ജൻ

തന്റെ പ്രിയ കഥാപാത്രത്തെ പറ്റി വാചാലനായി നിരഞ്ജൻ നായർ!ഹൃദയത്തോട് ചേർന്നു നിന്ന കഥാപാത്രം മറക്കാൻ ആകുന്നില്ലെന്നും കഥാപാത്രം

Samayam Malayalam 23 Nov 2019, 5:54 pm
പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹര്ഷനെ അറിയാത്ത മലയാള സീരിയൽ പ്രേമികൾ ഉണ്ടാകില്ല. കാരണം ഇന്ന് പുള്ളിക്കാരൻ ടെലിവിഷൻ സീരിയൽ രംഗത്തെ റൊമാന്റിക് ഹീറോ ആണ്. നിരഞ്ജൻ നായർ എന്നാണ് കക്ഷിയുടെ ശരിക്കുള്ള പേര്.
Samayam Malayalam Niranjan


ബികോം ബിരുദധാരിയായ നിരഞ്ജൻ കിട്ടിയ ജോലിയെല്ലാം ഉപേക്ഷിച്ചിട്ടാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് നിരഞ്ജൻ ഇപ്പോൾ കരുതുന്നുണ്ടാകും. കാരണം മറ്റൊന്നുമല്ല, ‘രാത്രിമഴ’ യിലെ സുധിയായും ‘മൂന്നുമണി’ യിലെ രവിയായും കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ അതേ ചിരിയോടെ പൂക്കാലം വരവായിയിൽ എത്തി വിജയക്കൊടി പാറിച്ചിരിക്കുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്ക് വച്ച പോസ്റ്റാണ്‌ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.


രാത്രിമഴയിലെ സുധിയെ ഇന്നും നെഞ്ചോടു ചേർത്തു നിർത്തുന്നു. ആദ്യ നായക വേഷം . കരിയറിൽ ആദ്യ ബ്രേക്ക് നൽകിയ കഥാപാത്രം. അങ്ങനെ ഒരു പാട് കാരണങ്ങൾ ഉണ്ട് അതിനെന്നും. ഒരു നോവൽ ആയിരുന്നതു കൊണ്ട് ,വായിച്ച പലർക്കും അവരുടെ മനസ്സിൽ നിറം പിടിച്ചു നിന്ന കഥയായിരുന്നു രാത്രിമഴയെന്നും റൊമാന്റിക് ഹീറോ പറയുന്നു. ഇന്നും ആൾക്കൂട്ടത്തിൽ നിന്നും സുധീ എന്ന് നീട്ടി വിളിക്കുന്നവർ ഉണ്ട്. ഞങ്ങളെ നെഞ്ചോടു ചേർത്തവരെ സ്നേഹത്തോടെ ഓർക്കുന്നു. ഇന്നും സുധി എന്ന കഥാപാത്രം എന്നിൽ നിന്നും വിട്ടുപോയിട്ടില്ല.. മിസ് യു സുധി എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി പങ്ക് വയ്ക്കുന്നത്.

കോട്ടയത്ത് കുടമാളൂരാണ് നിരഞ്ജന്റെ സ്വദേശം അച്ഛൻ ശ്രീകുമാർ, അമ്മ കൃഷ്ണകുമാരി. ഭാര്യ ഗോപിക.

ആര്‍ട്ടിക്കിള്‍ ഷോ