ആപ്പ്ജില്ല

ദിലീപേട്ടനൊപ്പം എന്ന് ആരതി! നമിത പ്രമോദിന്റെ പാത പിന്തുടരുകയാണോ എന്ന് ആരാധകർ!

ഹിറ്റ് സീരിയലുകളിലെ താരവും എൻജിനീയറിങ് ബിരുദധാരിയുമായ ആരതി സോജൻ ദിലീപിനോടൊപ്പം പങ്ക് വച്ച ചിത്രം വൈറൽ ആകുന്നു!

Samayam Malayalam 7 Dec 2019, 9:41 am
പൂക്കാലം വരവായി എന്ന പരമ്ബരയിലെ സപ്തതി എന്ന കഥാപാത്രത്തിന് ഒരു മുഖവുരയുടെ ആവശ്യം ഉണ്ടെന്ന് തോനുന്നില്ല! ഹര്ഷന്റെ സപ്തതി എന്ന് പറയുന്നതാകും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് കൂടുതൽ സന്തോഷം നൽകുക. കാരണം ഇരുവരും ചേർന്ന് സിനിമയെ വെല്ലുന്ന റൊമാന്റിക് നിമിഷങ്ങൾ ആണല്ലോ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Samayam Malayalam Dileep& Arathy


മഞ്ഞുരുകും കാലത്തിലെ രമ്യയായും , ഭാഗ്യജാതകത്തിലെ മാധുരിയായും എത്തിയ ഈ താരം ഇന്ന് മിനിസ്ക്രീനിലെ മുൻ നിര നായികമാർക്കൊപ്പം വളർന്ന് കഴിഞ്ഞു. അഭിനയരംഗത്ത് താരം എത്തിയിട്ട് കുറച്ച് വർഷങ്ങൾ ആയെങ്കിലും അവരുടെ ജീവിതത്തിലെ വഴിത്തിരിവായ കഥാപാത്രമാണ് സപ്തതി. എൻജിനീയറിങ് ബിരുദ ധാരിയാണ് ആരതി. സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ ആരതി ഇടയ്ക്കിടെ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇത്തരത്തിൽ ആരതി പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ജനപ്രിയ നായകൻ ദിലീപിനൊപ്പം നിൽക്കുന്ന ആരതിയുടെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. ദിലീപേട്ടനൊപ്പം!എന്ന ക്യാപ്‌ഷനിലൂടെയാണ് ആരതി ചിത്രം പങ്ക് വച്ചിരിക്കുന്നത്. തിരുവമ്പാടി കൺവെൻഷൻ സെന്ററിൽ നിന്നുള്ള ചിത്രങ്ങൾക്ക് മാരിയേജ് ഫങ്ക്ഷൻ, സെലിബ്രിറ്റി വെഡിങ് തുടങ്ങിയ ഹാഷ് ടാഗുകളും ആരതി പങ്ക് വച്ചിട്ടുണ്ട്. ദിലീപിന്റെയും, ആരതിയുടെ നിരവധി ആരാധകരാണ്, ഇരുവർക്കും ആശംസകൾ അർപ്പിക്കാൻ എത്തുന്നത്.

ALSO READ: കേരളത്തിൽ ഇഷ്ടപെടാത്ത സംഗതി; സായ് കിരൺ റാം വിശേഷങ്ങൾ പറയുന്നു!

സപ്തതി ബിഗ് സ്‌ക്രീനിൽ എത്തിയോ, ദിലീപിൻെറ നായിക ആയോ തുടങ്ങിയ സംശയങ്ങളും ആരാധകർ പങ്ക് വയ്ക്കുന്നുണ്ട്. ടെലിവിഷൻ സീരിയൽ വഴി മലയാളം സിനിമയിലേക്ക് എത്തിയ നടിയാണ് നമിതാ പ്രമോദ്. പിന്നീട് ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ ദിലീപിന്റെ നായിക ആകാനുള്ള ഭാഗ്യവും നമിതയെ തേടിയെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് അഭിനയ മികവിൽ മുന്നിട്ട് നിൽക്കുന്ന ആരതിയും നമിതയുടെ വഴി പിന്തുടരുകയാണോ എന്ന സംശയം ആരാധകർക്ക് ഉണ്ടാകാൻ കാരണം.

ആര്‍ട്ടിക്കിള്‍ ഷോ