ആപ്പ്ജില്ല

'എന്റെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുന്നവരെ പ്രാർത്ഥിക്കണം'അഭ്യർത്ഥനയുമായി ഉമ നായർ

വാനമ്പാടിയിലെ നിർമ്മല ഏട്ടത്തി ആയെത്തുന്ന ഉമാ നായരോട് ആരാധകർക്ക് കടുത്ത ആരാധനയാണുള്ളത്. താരം ഇടയ്ക്ക് സീരിയലിൽ നിന്നും പിൻവാങ്ങിയത് ആരാധകർക്ക് നിരാശ നൽകി. അത്രത്തോളമാണ് ഉമ നായർ പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയത്...

Samayam Malayalam 18 Dec 2019, 9:27 am
ഉമാ നായർ എന്ന പേരിനേക്കാളും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതം വാനമ്പാടിയിലെ നിർമ്മല ഏട്ടത്തി എന്ന് പറയുന്നതാകും. കാരണം പരമ്പരയിലെ ഒരു കഥാപാത്രം ആണ് അതെങ്കിലും ഉമാ നായർ ചുരുങ്ങിയ കാലം കൊണ്ടാണ് നിർമ്മല ഏട്ടത്തി ആയി നമുക്കിടയിലെ ഒരാളായത്.
Samayam Malayalam Uma Nair


സ്ക്രീനിലെ മുൻ നിര നായികമാർക്കൊപ്പം ഉമാ നായർ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമായി വളർന്നത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. വാനമ്പാടിയിലെ നിർമ്മല ഏട്ടത്തി ഇടയ്ക്ക് പരമ്പരയിൽ നിന്നും അപ്രത്യക്ഷമായത് മുതൽ പ്രേക്ഷകർ പ്രതിഷേധത്തിൽ തന്നെ ആയിരുന്നു. നിർമ്മല ഇല്ലാതെ, സീരിയൽ സംപ്രേക്ഷണം ചെയ്‌താൽ അത് ബഹിഷ്കരിക്കും എന്ന് പറഞ്ഞവർ പോലും ആരാധകവൃത്തത്തിലുണ്ട്.

നിർമ്മല ഏട്ടത്തിയിൽ നിന്നും താരം അൽപ്പം ഇടവേള എടുത്താണ് പുതിയ കഥാപാത്രമായി ഉമാ നായർ മാറുന്നത്. എങ്കിൽ തന്നെയും വാനമ്പാടിയുടെ പ്രേക്ഷകരെ നിരാശരാക്കാതെ ഉമാ നായർ സീരിയലിൽ മടങ്ങി എത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ നിർമ്മല എന്ന കഥാപാത്രത്തിനു നേരെ വിപരീതമായ മറ്റൊരു രൂപത്തിലും ഭാവത്തിലും താരം എത്തുന്നു എന്നാണ് ഏറ്റവും പുതിയ വിശേഷം.

ALSO READ: പുതിയ ചുവടുകൾ; ഉമാ നായർ; ആരാധകർ ആവേശത്തിൽ!
വാനമ്പാടിയിൽ നിന്നും അൽപ്പം ഇടവേള എടുത്ത് താരം മാറിനിന്നത് പൂക്കാലം വരവായി എന്ന പരമ്പരയിലെ ജ്യോതിർമയി ആകാനായിരുന്നു. ഇപ്പോൾ താരം പരമ്പരയിൽ പ്രത്യക്ഷപെട്ടു തുടങ്ങിയിരിക്കുന്നു. ഇതിന് പിന്തുണ തേടിയിരിക്കുകയാണ് താരം ഫേസ് ബുക്ക് പോസ്റ്റിലൂടെ...

" എല്ലാരുടെയും അനുഗ്രഹത്തോടെ എന്റെ പുതിയ ചുവട് വയ്പ് സീരിയൽ പൂക്കാലം വരവായി ആരംഭിക്കുന്നു. കഥാപാത്രം ജ്യോതിർമയി, എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ടി എസ് സജി ചേട്ടന്റെ ടീമിൽ വർക്ക് ചെയുക എന്നത് അതാണ് ഇപ്പോൾ സാധിച്ചത്. പൂക്കാലം വരവായി കുടുംബത്തിനും സജി ഏട്ടനും,എല്ലാവര്ക്കും നന്ദി. എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ടവരെ പ്രാർത്ഥിക്കണം കൂടെ ഉണ്ടാകണം എന്നും എപ്പോഴും" എന്നാണ് താരം ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. താരത്തിന്റെ പോസ്റ്റിന് കടുത്ത പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ