ആപ്പ്ജില്ല

അനുമോളുടെ പുതിയ ചിത്രങ്ങൾക്ക് വൻ വരവേൽപ്പ്; ചുരുങ്ങിയ സമയം കൊണ്ട് മുൻ നിര നായികമാർക്കൊപ്പം വളർന്ന താരം!

കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് അനുകുട്ടി എന്ന നടിയോട് ടെലിവിഷൻ ആരാധകരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രിയം കൂടാൻ കാരണം. അഞ്ചുവർഷമായി സ്‌ക്രീനിൽ നിറയുന്ന ഈ താരം മഴവിൽ മനോരമയിലെ അനുജത്തി എന്ന പരമ്പര വഴിയാണ് മിനി സ്ക്രീനിലേക്ക് കടന്നു വരുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത, ടമാർ പടാർ, തുടങ്ങിയ പരമ്പരകളിലൂടെയാണ് അനു പ്രേക്ഷകർക്ക് മുന്പിലെ താരമായത്.ഇപ്പോൾ അനുവിന്റെ ഏറ്റവും പുത്തിയ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും!

Samayam Malayalam 26 May 2020, 12:38 pm

Samayam Malayalam serial actress anukuttys latest photo viral on social media
അനുമോളുടെ പുതിയ ചിത്രങ്ങൾക്ക് വൻ വരവേൽപ്പ്; ചുരുങ്ങിയ സമയം കൊണ്ട് മുൻ നിര നായികമാർക്കൊപ്പം വളർന്ന താരം!

പാവങ്ങളുടെ പ്രയാഗ!

പാവങ്ങളുടെ പ്രയാഗ മാർട്ടിൻ എന്നാണ് അനുവിനെ ആരാധകർ വിളിക്കുക. താരത്തിന്റെ വസ്ത്രത്തിൽ എപ്പോഴും ബ്ളാക്ക് നിറം നിറയാറുണ്ട്. അനുവിന് ഈ ബ്ലാക്ക്‌ കോമ്പിനേഷൻ വിട്ട് ഒരു കളിയും ഇല്ലേയെന്നും ചിലർ സംശയം മുൻപ് പങ്ക് വച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ താരം പങ്ക് വച്ച ചിത്രങ്ങളിൽ വ്യത്യസ്തത നിറങ്ങളിൽ ഉള്ള സൽവാർ ആണ് താരത്തിന്റെ വേഷം.

പുതിയ ലുക്ക്!

അനുവിന്റ് പുതിയ ലുക്ക് കണ്ട ആരാധകർ ചോദിക്കുന്നത്, ഈ സൗന്ദര്യത്തിന്റ രഹസ്യം ചന്ദ്രിക ആണോ അതോ ഫോട്ടോഷോപ്പ് ആണോ എന്നാണ്. എന്ത് തന്നെ ആയാലും ന്യൂ ലുക്ക് താരത്തിന് നന്നായി ഇണങ്ങുന്നുണ്ട് എന്ന് അഭിപ്രായപെടുന്നവരും കുറവല്ല!

തട്ടമിട്ട പെണ്ണായി!

താരത്തിന്റെ ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈദ് മുബാറക് നേരുന്നതിനായി തലയിൽ തട്ടമിട്ട് മൊഞ്ചത്തിപെണ്ണായി അനു എത്തുന്നത്. അനുകുട്ടി സൂപ്പർ എന്നാണ് ആരാധകർ കമന്റുകൾ പങ്ക് വയ്ക്കുന്നത്.

ഏതുവേഷത്തിലും സുന്ദരി!

ഇൻസ്റ്റയിൽ സജീവമായ താരം പങ്ക് വച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഏത് വേഷത്തിലും താൻ സുന്ദരിയാണെന്ന് ചിത്രങ്ങൾ വഴി അനു തെളിയിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ