ആപ്പ്ജില്ല

ഡോക്ടർ ഗായത്രിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമായി കസ്തൂരിമാൻ

കസ്തൂരിമാനിൽ ആകാംക്ഷയുണർത്തുന്ന കഥാസന്ദർഭങ്ങൾ, കാവ്യ അമ്മയാകാൻ പോകുന്നു.ശിവാനിയുടെ വിവാഹം. ശിവാനിയുടെയും ജയേഷിന്റെയും പൊരുത്തം നോക്കാൻ അച്ചമ്മ. കല്യാണം കഴിഞ്ഞു വീണ്ടും തനിസ്വഭാവം എടുക്കാനുറച്ചു ഇന്ദിരാഭായി

Samayam Malayalam 28 Sept 2019, 4:38 pm
മിനിസ്‌ക്രീനിൽ സംപ്രേഷണം ചെയ്തുവരുന്ന മെഗാപരമ്പരകളിൽ അൽപ്പം വ്യത്യസ്തത പുലർത്തിയ കഥാമുഹൂർത്തങ്ങളാണ് കസ്തൂരിമാൻ എന്ന സീരിയലിലൂടെ പ്രേക്ഷർക്ക് ലഭിച്ചിട്ടുള്ളത്. ഇടയ്ക്കിടെ കഥ മാറുന്ന സാഹചര്യം ഉണ്ടായപ്പോൾ പ്രേക്ഷകർക്ക് അൽപ്പം നിരാശ ഉണ്ടായെങ്കിലും ശിവാനിയുടെ വിവാഹ വിശേഷവും കാവ്യയുടെ പ്രെഗ്നൻസിയും ഇപ്പോൾ വീണ്ടും പ്രേക്ഷകരെ ഈ കഥയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.
Samayam Malayalam kavya and gayathri


ശിവാനിയുടെ വിവാഹവിശേഷമാണ് കഴിഞ്ഞ എപ്പിസോഡുകളിലും നിറഞ്ഞു നിന്നത്. ഡോക്ടർ ജയേഷാണ് ശിവാനിയുടെ ഭാവി വരൻ. വിവാഹശേഷം എങ്ങിനെ പെരുമാറണം പാചകം ചെയ്യണം എന്നൊക്കെ ശിവാനിയ്ക്ക് പറഞ്ഞു നൽകുകയാണ് ഇന്ദിരാഭായി. അതെ സമയം ശിവാനിയുടെയും ജയേഷിന്റെയും ജാതകം നോക്കാൻ പോയിരിക്കുകയാണ് അച്ചമ്മ. ജയേഷിനോട് എങ്ങിനെ പെരുമാറണം എന്ന് പറഞ്ഞു നൽകുകയാണ് ശിവാനിയോട് ശ്രീജിത്ത്. എന്നാൽ ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ നിന്നെ കാണിച്ചു തരാം എന്നഭിപ്രായമാണ് ഇന്ദിരാഭായി മനസ്സിൽ പങ്കുവയ്ക്കുന്നത്.

പിന്നീട് ഫിറോസും സാഹിറയും തമ്മിലുള്ള സംഭാഷങ്ങളാണ് ഈ എപ്പിസോഡിൽ നിറയുന്നത്. നമുക്ക് മിക്കവാറും ഒരുമിക്കാൻ കഴിയില്ലെന്നും, നമ്മൾ രണ്ടാളും രണ്ടാകും എന്നുമാണ് ഫിറോസിനോട് സാഹിറ പറയുന്നത്. എന്നാൽ ഇരുവരും കാറിൽ സഞ്ചരിക്കവേ കാർ ഗട്ടറിൽ വീഴുകയും സാഹിറയ്ക്ക് വയ്യാതാവുകയും ചെയ്യുന്നു ശേഷം ഫിറോസ് സാഹിറയെ ഈശ്വരമഠത്തിൽ എത്തിക്കുന്നു. സാഹിറയുടെ മനസ്സിൽ തന്നെപറ്റിയുള്ള അകൽച്ച കാവ്യയോട് പറയുകയാണ് ഫിറോസ്. വയർവേദനയുമായി സാഹിറയെ ആശുപത്രിയിൽ ആക്കുകയാണ് കാവ്യ. പിന്നീട് സാഹിറയ്ക്ക് അബോർഷൻ ആയി എന്ന ഞെട്ടിക്കുന്ന വാർത്തയുമായിട്ടാണ് ഡോക്ടർ ഗായത്രി എത്തുന്നത്. ഇത് കേട്ടതോടെ കാവ്യ ബോധരഹിതയാകുന്നു. എന്നാൽ അൽപ്പ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരു സന്തോഷവാർത്തയും ഗായത്രി കാവ്യയോട് പങ്കുവയ്ക്കുന്നു. താൻ ഒരിക്കലും അമ്മയാകില്ല എന്ന അവസ്ഥയിൽ നിന്നുമാണ് കാവ്യ ആ വാർത്ത കേട്ടുണരുന്നത്.

കസ്തൂരിമാനെ പറ്റി അറിയാനായി

തിരുവിതാംകൂറിന് റെ കലാപാരമ്പര്യമുള്ള കലാക്ഷേത്രയും അവിടത്തെ സേതുലക്ഷ്മിയും മക്കളായ കാവ്യ ,കീർത്തി, കല്യാണി എന്നീ കഥാപാത്രങ്ങളും, ഈശ്വരമഠം തറവാട്ടിലെ ജീവസുറ്റ കഥാപാത്രങ്ങളായ വിജയലക്ഷ്മി, ഇന്ദിരഭായ്, ജീവ ,ശിവ, ശിവാനി, സിദ്ധാർത്ഥ് എന്നിവരാണ് കസ്തൂരിമാനിലെ മുഖ്യ കഥാപാത്രങ്ങൾ.

നന്മയും സ്നേഹവും പരസ്പര വിശ്വാസവുമുള്ള ഇവരുടെ ജീവിതമുഹൂർത്തങ്ങൾ ഉദ്ദേഗഭരിതമായി ഓരോ രംഗത്തിലും അവതരിപ്പിക്കുന്നതാണ് കസ്തൂരിമാൻ എന്ന പരമ്പര

ഐമൻ ക്രിയേഷന്റെ ബാനറിൽ എ.ഷാനാണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ