ആപ്പ്ജില്ല

ഓ ആ J അപ്പൊ ഇതാരുന്നല്ലേ; തന്റെ ഹാപ്പി പ്ലേസ് ഇതെന്ന് ഏഞ്ചൽ മിസിസ് ആൻഡ് മിസ്റ്റർ J യെ കണ്ട സന്തോഷത്തിൽ ആരാധകർ!

ഏഞ്ചലിന്റെ ജെ, നടനും നടനും മോഡലുമായ അജയ് ആണെന്ന് സോഷ്യൽ മീഡിയ സംശയിച്ചിരുന്നു.

Samayam Malayalam 31 Oct 2022, 5:50 pm
ബിഗ് ബോസ് സീസൺ 3 ൽ വൈൽഡ് കാർഡ് എൻട്രിവഴി എത്തിയ വ്യക്തിയാണ് ഏഞ്ചൽ തോമസ്. ആലപ്പുഴക്കാരി ആയ ഏഞ്ചൽ മോഡലും, അവതാരകയും അധ്യാപികയും ഒക്കെയാണ്. ബിഗ് ബോസ് വീടിനുളിൽ നടത്തിയ ലവ് സ്ട്രാറ്റജിയുടെ പേരിലാണ് ഏഞ്ചൽ വളരെ പെട്ടെന്ന് പുറത്തായത് എന്ന് സമൂഹമാധ്യമങ്ങളിൽ പരക്കെ ഒരു സംസാരം നിലനിൽക്കുന്നതിന്റെ ഇടയിൽ ആണ് ഇപ്പോൾ മറ്റൊരു കാര്യത്തെക്കുറിച്ച് വീണ്ടും ചർച്ച നടക്കുന്നത്. ഏഞ്ചൽ ബിഗ് ബോസ് വീടിനുള്ളിൽ വച്ച് പരാമർശിച്ച ഒരു പേരായിരുന്നു J. ആരായിരുന്നു J എന്ന് പലകുറി ആരാധകർ ചോദിച്ചുവെങ്കിലും ഏഞ്ചൽ തുറന്നുപറഞ്ഞിരുന്നില്ല. ഇപ്പോഴിതാ തന്റെ J യെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഏഞ്ചൽ. ALSO READ: പ്രണയം നടിച്ച് കൊന്നുകളഞ്ഞവൾ: ഇതിന് മാപ്പില്ല; പരമാവധി ശിക്ഷ നൽകണമെന്ന് ഷംന; താരത്തിന് കൈയ്യടിയുമായി ആരാധകർ!
Samayam Malayalam social media discussing about angel thomas s j viral posts
ഓ ആ J അപ്പൊ ഇതാരുന്നല്ലേ; തന്റെ ഹാപ്പി പ്ലേസ് ഇതെന്ന് ഏഞ്ചൽ മിസിസ് ആൻഡ് മിസ്റ്റർ J യെ കണ്ട സന്തോഷത്തിൽ ആരാധകർ!


​എന്റെ ബൂ ബൂ!

എന്റെ boo boo എന്ന ക്യാപ്ഷ്യനോടെയാണ് ഏഞ്ചൽ J എന്ന് വിളിക്കുന്ന ജിതിനെ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏഞ്ചൽ ജിത്തുച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ജെ ഒരു ഡിജെ കൂടിയാണ്. Mr . J ആൻഡ് Mrs . J എന്ന ക്യാപ്‌ഷനിൽ ഇവർ നിരവധി റീൽസുകളും പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

​മിസിസ് J 1995

മിസിസ് J 1995 എന്ന പേരിൽ ആണ് ഏഞ്ചൽ തോമസ് ഇൻസ്റ്റയിൽ തിളങ്ങുന്നത്. #booboo #couplegoals #loveyou #myhappyplace #couplegoals തുടങ്ങിയ ഹാഷ്ടാഗുകളും ഏഞ്ചൽ പല പോസ്റ്റുകൾക്കും നൽകുന്നുണ്ട്. അതോടെയാണ് വർഷങ്ങൾക്ക് മുൻപ് ബിഗ് ബോസിൽ വച്ച് ഏഞ്ചൽ പറഞ്ഞ J ജിതിൻ ആണെന്ന ധാരണയിൽ ആരാധകർ എത്തുന്നത്.

​ഓ അപ്പോൾ ഇതാരുന്നല്ലേ

അന്ന് ഏഞ്ചൽ പറഞ്ഞ J ഇതാരുന്നല്ലേ. പുള്ളി മാരീഡ് അല്ലെ എന്നുള്ള സംശയങ്ങളും ചില ആളുകൾ പങ്കിടുന്നുണ്ട്. കാരണം മുന്പൊരിക്കൽ സോഷ്യൽ മീഡിയയിലുള്ള ബിഗ് ബോസ് ഗ്രൂപുകളിൽ ഏഞ്ചലിന്റെ J യെ ചുറ്റിപറ്റി നിരവധി ചർച്ചകൾ നടന്നിരുന്നു. അന്ന് കക്ഷി മാരീഡ് ആണെന്നുള്ള തരത്തിൽ കമന്റുകളും വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഇല്ല.

ബിഗ് ബോസ് വീട്ടിൽ

പതിനേഴാമത്തെ മത്സരാർഥിയായിട്ടാണ് ഏയ്ഞ്ചൽ തോമസ് ബിഗ് ബോസിലേക്ക് എത്തിയത് . മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചൽ തോമസ് ഒരു അദ്ധ്യാപിക കൂടിയാണ്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിൽ അധ്യാപനം നടത്തുന്ന ഏഞ്ചൽ ബിഗ് ബോസ് വീടിനുള്ളിൽ അഡോണിയുമായിട്ടായിരുന്നു ഏറ്റവും കൂടുതൽ ചങ്ങാത്തം!

മണികുട്ടനോട് ക്രഷ്

ബിഗ് ബോസ് വീടിനുള്ളിൽ എത്തിയ ഏഞ്ചൽ തനിക്കുണ്ടായ പ്രണയപരാജയത്തെക്കുറിച്ചും, ജീവിതത്തിൽ നേരിട്ട പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ചും എല്ലാം ചർച്ചകൾ നടത്തിയിരുന്നു. മണിക്കുട്ടനോട് ഒരു ക്രഷ് ഉണ്ടെന്ന് മോഹൻലാലിനോട് വെളിപ്പെടുത്തിയ ശേഷമാണു ബിഗ് ബോസ് വീട്ടിലേക്ക് ഏഞ്ചൽ കടന്നത് എങ്കിലും വീട്ടിലെത്തിയതിന് ശേഷം അഡോണിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു എഞ്ചല്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ