ആപ്പ്ജില്ല

റിയാലിറ്റി ഷോയിൽ ഏവരുടേയും മനം കവർന്ന കുട്ടി ഷെയ്ൻ; കല്‍പനയുടെ മുൻപിൽ തിളങ്ങിയ നിനക്ക് മുതിർന്നപ്പോൾഎന്തു പറ്റി?

കൽപ്പന അന്നേ ഷെയ്‌നിന്റെ കഴിവ് തിരിച്ചറിഞ്ഞു! അന്ന് മുതൽ താരമായി മാറിയ നിനക്ക് എന്താണ് പറ്റിയതെന്ന് ആരാധകർ; ഒപ്പം കുറ്റപ്പെടുത്തലുകളും!

Samayam Malayalam 30 Nov 2019, 1:48 pm
തന്റേതായ അഭിനയ ശൈലികൊണ്ട് ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം.സിനിമാ നടൻ അബിയുടെ മകനായ ഷെയ്ൻ റിയാലിറ്റി ഷോകളിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് ചുവടു വച്ചത്. പല താരപുത്രൻമാർക്കും കിട്ടാത്ത ജനപ്രീതിയും പ്രേക്ഷകശ്രദ്ധയുമായിരുന്നു ഷെയിൻ എന്ന നടൻ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തത്. എന്നാൽ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് വിവാദങ്ങളിൽ അദ്ദേഹം എത്തപെടുന്നത്. വിവാദങ്ങളിൽ പെട്ട് ഉഴലുന്ന ഷെയ്‌നെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരുന്നത്.
Samayam Malayalam shane and kalpana


അമൃത ടി വി യുടെ സൂപ്പർ ഡാൻസ് ജൂനിയറിൽ ചലച്ചിത്ര താരം കൽപ്പനയുടെയും ഡാൻസറും നടനുമായ അരവിന്ദിന്‍റെയും മുൻപിൽ കുട്ടി ഷെയ്ൻ തകർത്താടിയ ഡാൻസ് രംഗങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. കുട്ടിത്തം തുളുമ്പുന്ന ഷെയ്‌നിന്‍റെ നിഷ്കളങ്കമായ സംസാരവും, ഡാൻസ് ചുവടുകളുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഷെയ്‌നിന്റെ ഡാൻസ് കണ്ട് കൽപ്പനയും അരവിന്ദും ഷെയ്‌നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. അതേസമയം ഇത്ര ചെറുപ്രായത്തിൽ വലിയ വലിയ സ്റ്റേജുകളിൽ പെർഫോം ചെയ്യുകയും, പ്രശസ്തിയുടെ കൊടുമുടിയിൽ എത്തുകയും ചെയ്ത ഷെയ്ന് ഇപ്പോൾ എന്ത് പറ്റിയെന്നാണ് ഈ വീഡിയോ ഷെയർ ചെയ്തു കൊണ്ട് ആരാധകർ ചോദിക്കുന്നത്.

പണക്കാരൻ ആയപ്പോൾ ഉണ്ടായ അഹങ്കാരം ആണെന്നും, ഇയാൾ ലഹരിക്ക് അടിമപ്പെട്ടത് കൊണ്ടാകാം ഇതെല്ലാം സംഭവിച്ചതെന്നും ചിലർ പറയുന്നുണ്ട്. എന്നാൽ അബി ഇക്കയുടെ മോൻ ഒരിക്കലും ലഹരിയ്ക്ക് അടിമപ്പെടുകയില്ലെന്നും, അബിയെ ഒതുക്കിയപോലെ മകനെയും ഒതിക്കിയത് തന്നെയെന്നും ചിലർ വ്യക്തമാക്കുന്നു.

ALSO READ വിലക്ക് എന്നത് ഒരു കാലത്തും ആർക്കും അംഗീകരിക്കാനാകാത്ത ഒന്നാണ്, മുടങ്ങിയ സിനിമകൾ രണ്ടും ഷെയ്ൻ ആദ്യം ചെയ്തു തീർക്കണം: ആഷിഖ് അബു

താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.


വെയില്‍, കുര്‍ബാനി ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഇപ്പോൾ ഷെയിൻ നിഗത്തിനെ അഭിനയ ജീവിതത്തിൽ നിന്നും വിലക്കിയിരിക്കുന്നത്. താരത്തിന്റെ സിനിമ ജീവിതം തന്നെ ഇപ്പോൾ പ്രതിസന്ധിയിലായി നിൽക്കുകയാണ്. ഈ രണ്ട് സിനിമകള്‍ക്കും ഇതുവരെ ചെലവായ തുകയും നഷ്ടവും തിരിച്ച് നല്‍കുന്നത് വരെയാണ് ഷെയ്‌നിനെ വിലക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ