ആപ്പ്ജില്ല

വീണ്ടും ചർച്ചയായി ദയ അശ്വതി; ഇത്തവണ കൂടെയുള്ളത് ആരെന്നു സംശയം!

ബിഗ് ബോസിൽ നിന്നും ഇറങ്ങിയ താരങ്ങൾ മാധ്യമ ശ്രദ്ധ നേടുന്നുണ്ടെകിലും ദയ അശ്വതിയുടെ പോസ്റ്റുകൾ പെട്ടെന്നാണ് വൈറൽ ആകുന്നത്. കടുത്ത സൈബർ അറ്റാക്ക് നേരിടുന്നെങ്കിലും തനിക്ക് പറയാൻ ഉള്ള അഭിപ്രായങ്ങൾ വെട്ടിത്തുറന്നു തന്നെ പറയുന്ന ശീലമാണ് ദയയ്ക്കുള്ളത്, മാത്രമല്ല താൻ നേരിടുന്ന സൈബർ അറ്റാക്കിന്‌ വീണ്ടും വീണ്ടും പോസ്റ്റുകൾ ഇട്ടു കൊണ്ടാണ് താരം രംഗത്ത് വരുന്നതും. ഇപ്പോൾ ചർച്ചയാകുന്നത് താരത്തിന്റെ പുതിയ ഒരു പോസ്റ്റാണ്.

Samayam Malayalam 14 Apr 2020, 2:52 pm

Samayam Malayalam social media talks about bigg boss fame daya aswathys new photo
വീണ്ടും ചർച്ചയായി ദയ അശ്വതി; ഇത്തവണ കൂടെയുള്ളത് ആരെന്നു സംശയം!

​രജിത് കുമാർ വഴി ചർച്ചയായി!

വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസിൽ എത്തിയ ദയ രജിത് കുമാറുമായിട്ടാണ് കൂടുതൽ അടുക്കാൻ ശ്രമിച്ചത്. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് ആര്യയുടെ പക്ഷം ചേർന്നാണ് താരം ബിഗ് ബോസിൽ നിന്നത്. ഇതാണ് രജിത് ആർമിയെ ചൊടിപ്പിച്ചതും.

​വിവാഹിതയാകുന്നു!

കഴിഞ്ഞ ദിവസം ഒരു സെൽഫി പങ്ക് വച്ച ഒരു പോസ്റ്റിൽ നിന്നുമാണ് താൻ വിവാഹിത ആകാൻ പോകുന്നുവെന്നും രജിത് അച്ഛന്റെ സ്ഥാനത്താണ് ഉള്ളതെന്നും ദയ പറയുന്നത്. അച്ഛന്റെ സ്ഥാനത്തുനിന്നും വിവാഹം നടത്തി തരുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

​ദയയുടെ വാക്കുകൾ!

കഴിഞ്ഞ ദിവസം ദയ പങ്ക് വച്ച ചിത്രത്തിനെ വിമര്‍ശിച്ച് ഒരുപാട് പേര്‍ എത്തി. ഇതിലൊന്നും മാഷ് വീഴില്ല, മാറ്റി പിടിക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താഴെ വീണ്ടും മാഷ് തനിക്ക് അച്ഛനെ പോലെയാണെന്ന് ദയ പറയുന്നു. മാത്രമല്ല അപ്പോഴാണ് വൈകാതെ താന്‍ വിവാഹിതയാവുമെന്ന കാര്യം താരം പറയുന്നത്.

അന്നത്തെ ദുരവസ്ഥ!

വളരെയധികം വിഷമത്തോടെയാണ് ഈ ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ ഫോട്ടോയിൽ കാണുന്നത് ഇന്ന് നിങ്ങൾ കാണുന്ന ദയ അച്ചുവാണ് ഈ ഫോട്ടോയിൽ എടുത്തപ്പോൾ എനിക്ക്‌വയസ്സ്, 19 ,16- വയസ്സിൽ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാൻ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിച്ചതിന് കണക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് താൻ നേരിട്ട ദുരവസ്ഥ താരം പങ്ക് വച്ചത്.

​ചർച്ചയായി മറ്റൊരു ഫോട്ടോയും!

കഴിഞ്ഞ ദിവസം മകനും ഒരുമിച്ചൊരു ഫോട്ടോ ഇട്ടതിനു പിന്നാലെയാണ് പുതിയ ഒരു ഫോട്ടോ പങ്ക് വച്ച് കൊണ്ട് താരം രംഗത്ത് വന്നത്. എന്നാൽ ആരാണ് ചിത്രത്തിൽ ഉള്ളതെന്ന് താരം പറയുന്നില്ല. കഴിഞ്ഞ ദിവസം പങ്ക് വച്ച ചിത്രത്തിലെ കുഞ്ഞുമായി സാമ്യത തോനുണ്ടല്ലോ എന്നാണ് ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നത്. എന്നാൽ അങ്ങിനെയല്ല ദയ വിവാഹം കഴിക്കാൻ പോകുന്ന ആളാണ് ഇതെന്നും ചർച്ചകൾ നടക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ