ആപ്പ്ജില്ല

പ്രശസ്തഗായികയും, നടിയും: തന്റെ 'ആദ്യ മകൾക്ക് പിറന്നാൾ ആശംസ' നേർന്ന് ഗായിക; ചിത്രങ്ങൾ വൈറൽ

ഇരുവരുടെയും പഴയകാല ചിത്രങ്ങൾക്കൊപ്പം, താരം കുറിച്ച വാക്കുകളാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടമായത്. " ഇന്ന് അവളുടെ പിറന്നാൾ ആണ്; എന്റെ ആദ്യ മകളുടെ; എന്റെ കൺമണിയുടെ; ചിത്രങ്ങളോടൊപ്പം പങ്ക് വച്ച കുറിപ്പ് വൈറൽ...

Samayam Malayalam 14 Oct 2019, 10:29 am
പ്രമുഖ പിന്നണി ഗായികയുടെയും അനുജത്തിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രമുഖ ഗായിക മറ്റാരുമല്ല, ഐഡിയ സ്റ്റാർ സിംഗർ സീസൺ വണ്ണിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറിയ അമൃത സുരേഷാണ് താരം. അമൃതയുടെ അനുജത്തിയും ഗായികയും നടിയുമായ അഭിരാമിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അഭിരാമിയ്ക്ക് ആശംസ നേർന്ന് അമൃത പങ്കു വച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
Samayam Malayalam amrutha suresh




ഇരുവരുടെയും പഴയകാല ചിത്രങ്ങൾക്കൊപ്പം, അമൃത കുറിച്ച വാക്കുകളാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം ആയത്. " ഇന്ന് അവളുടെ പിറന്നാൾ ആണ്; എന്റെ ആദ്യ മകളുടെ; എന്റെ കൺമണിയുടെ;എന്നാണ് അമൃത ചിത്രങ്ങളോടൊപ്പം പങ്ക് വച്ച കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഗീത ലോകത്ത് താര ജോഡിയായി വന്ന് ഇരുവരും പ്രേക്ഷകരുടെ ആരാധന പിടിച്ചു പറ്റിയത് അമൃതം ഗമയ എന്ന ഇവരുടെ സ്വന്തം ബാന്റിലൂടെയാണ്. സ്റ്റേജ് ഷോകളിലൂടെയും ഇരുവരും ആരാധകരുടെ ഇഷ്ട ഗായകരാണ്. സംഗീതത്തിനു പുറമെ ഫാഷന്‍ രംഗത്തും സജീവമായ അമൃതയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറൽ ആയിരുന്നു. ഗായിക എന്നതിലുപരി അഭിരാമിയും ചില ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. .

അമൃതയുടെ ജന്മദിനത്തിൽ അഭിരാമി പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റും വൈറൽ ആയിരുന്നു. അമൃതയെ പോലെയൊരു ചേച്ചി ഇല്ലായിരുന്നുവെങ്കിൽ താൻ ഇത് വരെയും എത്തില്ലായിരുന്നുവെന്നും ഒരു സഹോദരി എന്ന നിലയിൽ തന്നെ അവർ അത്ഭുതപ്പെടുത്തുന്നു. അമൃതയിൽ നിന്നും പഠിക്കാൻ ഈ ഒരു ജീവിതം മതിയാകില്ലെന്നും അഭിരാമി കുറിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ