ആപ്പ്ജില്ല

സീരിയൽ അത്ര മോശമൊന്നും അല്ല; സീരിയലിലും സിനിമയിലും തിളങ്ങിയ താരസുന്ദരിമാർ!

ഒന്നും രണ്ടും വർഷങ്ങൾ നമ്മുടെ സ്വീകരണ മുറിയെ ആഘോഷപൂരിതമാക്കുന്ന താരങ്ങളെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റുന്നത്. സീരിയലിൽ നിന്നും സിനിമയിലേക്കും സിനിമയിൽ നിന്നും സീരിയലിലേക്കും എത്തുന്ന താരങ്ങളോട് ഒരു പ്രത്യേക ആരാധനയും പ്രേക്ഷകർക്കുണ്ട്. അഭിനയ ശൈലികൊണ്ടും, ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് താരങ്ങൾക്ക് കൂട് വിട്ട് കൂടുമാറ്റം നിഷ്പ്രയാസം സാധിക്കുന്നത്. ഇത്തരത്തിൽ സിനിമയിൽ നിന്നും സീരിയലിലേക്കും, സീരിയലിൽ നിന്നും സിനിമയിലേക്കും ചേക്കേറിയ താരങ്ങളെ പരിചയപ്പെടാം.

Samayam Malayalam 30 Nov 2019, 4:16 pm

Samayam Malayalam talented female actresses who is hail from the serials to the malayalam film industry
സീരിയൽ അത്ര മോശമൊന്നും അല്ല; സീരിയലിലും സിനിമയിലും തിളങ്ങിയ താരസുന്ദരിമാർ!

സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തിയ താര സുന്ദരിമാർ

നമിത പ്രമോദ്

ബാല താരമായി എത്തി അഭിനയ നിരയിലേക്ക് ഉയർന്ന താരസുന്ദരിമാരിൽ ഒരാളാണ് നമിത.നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്ത് നമിത എന്ന നടി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മാനസപുത്രിയിൽ സോനാ നായരുടെ മകളായിട്ടാണ് നമിത എത്തിയത്. ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രം അവതരിപ്പിച്ച്‌ കൊണ്ടാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ്.

മിയ ജോർജ്

മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മിയാ ജോര്‍ജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലൂടെയാണ് അഭിനയമേഖലയിൽ എത്തുന്നത്. എന്നാൽ അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചെയ്തതോടെയാണ് മിയ പ്രശസ്ത നടിമാരിൽ ഒരാളായി മാറുന്നത്. ഒരു സ്‌മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്.

സ്വാസിക

സ്വാസികയുടെ തുടക്കം സിനിമയിൽ ആയിരുന്നെങ്കിലും സീത എന്ന ഒറ്റ സീരിയലിലൂടെ താരം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം സീതയായി മാറി കഴിഞ്ഞു. ‘ദത്തുപുത്രി’ എന്ന സീരിയലിലൂടെയാണ് സ്വാസിക മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു തമിഴ് സിനിമയിൽ നായിക ആയാണ് ആയാണ് സ്വാസിക സ്‌ക്രീനിന്റെ മുൻപിൽ എത്തുന്നത്. തുടരെ മൂന്നു തമിഴ് സിനിമകൾ. 2010 -2012 കാലഘട്ടത്തിനിടയിൽ നാല് സിനിമകൾ. പിന്നീട്മോ ഡലിങ്ങിൽ ശ്രദ്ധിക്കുകയും ഭരതനാട്യത്തിൽ ബി.എ എടുക്കുകയും ചെയ്ത താരം ഇന്ന് തിരക്കുള്ള താരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു.

ഉമ നായർ

സീരിയൽ രംഗത്തെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരം എന്ന വിശേഷണമാണ് ഉമ നായർക്ക് സ്വന്തമായുള്ളത്. സിനിമയിലും സജീവ സാന്നിധ്യമായ ഉമയുടെ വാനമ്പാടിയിലെ നിർമല എന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർ ഹൃദയത്തോടാണ് ചേർത്ത് നിർത്തിയിരിക്കുന്നത്. ആദ്യകാലങ്ങളിൽ ടെലിഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് ദൂരദർശൻ സീരിയലുകളിൽ സജീവമായി. 'നിനൈത്താലെ സുഖം താനെ ടീ' എന്ന തമിഴ് സിനിമയിൽ നായികയായി. ഇപ്പോൾ ഒട്ടനവധി സീരിയലുകളിലും സിനിമകളിലും സജീവ സാന്നിധ്യമാണ് താരം.

വീണാ നായർ

ടെലിവിഷൻ പരമ്പരകളിൽ നിറസാന്നിധ്യമാണ് വീണ. വെള്ളിമൂങ്ങ എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വീണ സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. അഭിനേതാവ് എന്നതിലുപരി വീണ നായർ ഒരു പ്രഗത്ഭയായ നർത്തകി കൂടിയാണ്. നാലാമത്തെ വയസ്സിൽ ഡാൻസ് അഭ്യസിച്ചു തുടങ്ങിയ വീണ ഭരത നാട്യത്തിലും കേരള നടനത്തിലും അവർ പ്രാവീണ്യം നേടിയെടുത്ത നടിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ