ആപ്പ്ജില്ല

വിവാഹവാർഷികം ആഘോഷമാക്കി ഈ താര ദമ്പതികൾ! സുഖത്തിലും ദുഖത്തിലും കൈകോർത്ത് അവർ...

ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുൻപോട്ട് പോകുന്നതാണ് ഒരു വ്യക്തിയുടെ വിജയം എന്ന് പറയേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ ഈ താരദമ്പതികൾ ഒന്നിച്ചങ്ങനെ ഒഴുകാൻ തുടങ്ങിയിട്ട് എട്ട് വര്ഷം!

Samayam Malayalam 10 Jan 2020, 5:49 pm
നിരവധി സിനിമകൾ, സീരിയലുകൾ, സ്റ്റേജ് ഷോകൾ, വിവാദം ഈ താര ദമ്പതികളെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. സ്‌ക്രീനിൽ ഒരുമിച്ചു നിന്നശേഷമാണ് ജീവിതത്തിലേക്ക് ഇരുവരും കടക്കുന്നത്.
Samayam Malayalam Dhanya Mary Varghese


പറഞ്ഞു വരുന്നത് മറ്റാരേം കുറിച്ചല്ല, അൽപ്പ നാളത്തെ ഇടവേളയ്ക്ക് ശേഷം കുടുംബസദസ്സുകളുടെ സീതയായി മാറിയ ധന്യ മേരി വർഗീസും, അഭിയായി അനുരാഗത്തിലൂടെ എത്തിയ ജോൺ ജേക്കബിനേയും കുറിച്ചാണ്.

ഒരു വിവാദത്തിനും താരദമ്പതിമാരോടുള്ള മലയാളികളുടെ സ്നേഹം കുറയ്ക്കാൻ കഴിയില്ല എന്നതിന് ഉത്തമോദാഹരണമാണ് ധന്യയുടെയും, ജോണിന്റെയും ശക്തമായ തിരിച്ചുവരവ്. പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം താങായും തണലായും നിന്നാണ് ഇരുവരും ഇപ്പോൾ ജീവിതത്തിന്റെ വിജയഗാഥ താണ്ടുന്നത്.

READ ALSO: പൊന്നു ദാസേട്ടന് ആശംസകൾ; ദാസേട്ടനെ പൊന്നുപോലെ നോക്കുന്ന പ്രഭചേച്ചിയ്ക്കും

ധന്യയും ജോണും ജീവിതത്തിലേക്ക് കടന്നിട്ട് എട്ട് വര്ഷം കഴിഞ്ഞ ദിവസമാണ് പൂർത്തിയാകുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്ക് വച്ച ചിത്രങ്ങളും ക്യാപ്‌ഷനുമാണ് ഇപ്പോൾ ആരാധകർ സ്വീകരിച്ചത്. ഒരുപാട് ആളുകൾ ഇരുവർക്കും ആശംസയുമായി എത്തുന്നതും ഉണ്ട്.

സന്തോഷത്തിലും ദുഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ ഇന്നേക്ക് 8 വർഷം. എന്ന ക്യാപ്ഷ്യനോടെയാണ് ജോണ് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പങ്ക് വയ്ക്കുന്നത്.

ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ കൊണ്ടാണ് വെഡിങ് ഡേ ധന്യയും ആഘോഷമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ