ആപ്പ്ജില്ല

ആദിയുടെ അമ്മ സൗപർണ്ണികയുടെ നാത്തൂൻ! സൗപർണ്ണികയുടെ വിവാഹത്തിന് ചുക്കാൻ പിടിച്ച ആ നടി!

സൗപർണ്ണികയുടെ നാത്തൂൻ ശരിക്കും ആരാണ് എന്നറിയാത്തവർ അറിയാനായി ചിലത്; സൗപർണിക തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കിട്ടത്!

Samayam Malayalam 18 Nov 2019, 5:52 pm
നീലക്കുയിൽ പരമ്പരയിൽ ആദിയുടെ അമ്മയായി എത്തുന്ന നടിയെ എല്ലാവർക്കും സുപരിചിതമാണ്. അമ്മയായും സ്നേഹനിധിയായ അമ്മായി അമ്മയായും ഒക്കെ നിറഞ്ഞു നിൽക്കുന്ന താരം ചുരുങ്ങിയ കാലം കൊണ്ടാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തത്.
Samayam Malayalam suprannika subhash
സൗപർണിക സുഭാഷ്


മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായിരുന്ന സൗപർണിക സുഭാഷിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യവും ഇല്ല. എന്നാൽ ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി എടുത്ത് പറയേണ്ട ഒരു കാര്യം ഉണ്ട്. സൗപർണിക സുഭാഷും ആദിയുടെ അമ്മയും തമ്മിലുള്ള ബന്ധം. ആദിയുടെ അമ്മയായി എത്തുന്ന എത്തുന്ന സബിത എന്ന നടി സൗപർണ്ണികയുടെ ഭർത്താവ് സുഭാഷിന്റെ പെങ്ങളാണ്. കലാനിലയം കവിത വഴി സബിത ചുക്കാൻ പിടിച്ചാണ് സൗപർണ്ണികയും സുഭാഷും തമ്മിൽ വിവാഹിതർ ആകുന്നത്.

ALSO READ: തന്റെ വിവാഹത്തിന് കാരണമായ സീരിയൽ നടി; സൗന്ദര്യ രഹസ്യം; സൗപർണിക മനസ്സ് തുറക്കുന്നു

ഇപ്പോഴിതാ സൗപർണ്ണിക താര കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. എന്റെ കുടുംബം എന്നാണ് സൗപർണിക ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ!
View this post on Instagram My Family💗💗 A post shared by Souparnika Subhash (@souparnikasubhash) on Nov 18, 2019 at 12:44am PST

ആര്‍ട്ടിക്കിള്‍ ഷോ