ആപ്പ്ജില്ല

'നിന്നെ വായിക്കുമ്പോൾ തുടുക്കുന്നൊരുവൾ;ഉരുളയ്ക്കുപ്പേരി മറുപടിയുമായി അശ്വതി!

ആരുടെ കെട്ടിയോന്റെ എന്നാണ് ഇപ്പോൾ ആലോചിക്കുന്നേ! അശ്വതി മറുപടി ഏറ്റെടുത്ത് ആരാധകർ; വിട്ടുകൊടുക്കാൻ ഭാവമില്ലാതെ താരവും..വൈറലായി ഒരു ഫോട്ടോ ക്യാപ്‌ഷൻ!

Samayam Malayalam 13 Feb 2020, 11:52 am
അവതാരക, എഴുത്തുകാരി തുടങ്ങിയ നിലകളിൽ പ്രശസ്തയായ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പരിപാടികളിൽ തന്റേതായ ഇടം സ്വന്തം ശൈലിയിലൂടെ ആര്ജിച്ചെടുത്ത അശ്വതി അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബവും ഒത്തുള്ള സുന്ദര നിമിഷങ്ങളും, ജോലിയുടെ ഭാഗമായ ചില ചിത്രങ്ങളും ആണ് അശ്വതി ആരാധകർക്കായി പങ്കിടുക.
Samayam Malayalam ASWATHY


പത്ത് വര്ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അശ്വതി - ശ്രീകാന്ത് വിവാഹം നടക്കുന്നത്. അശ്വതിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു വിപ്ലവ കല്യാണം.വീട്ടിൽ പ്രണയം അറിഞ്ഞപ്പോൾ ഉണ്ടായ ഭവിഷ്യത്തുകളും, പിന്നെ ഉണ്ടായ വേർപിരിയലും സുഖമുള്ള ഒന്നിക്കലും പദ്മയുടെ വരവും എല്ലാം താരം ആരാധകരോട് തുറന്നു പറഞ്ഞിട്ടുണ്ട്.

ALSO READ: സുനിച്ചൻ്റെ വീഡിയോയ്ക്ക് മറുപടിയായി സോഷ്യൽ മീഡിയ കണ്ടെത്തിയത്: തെളിവ് ഇതാ!

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ക്യാപ്‌ഷനുമാണ് വൈറൽ ആയിരിക്കുന്നത്. നിന്നെ വായിക്കുമ്പോൾ ഇപ്പോഴും തുടുക്കുന്നൊരുവൾ, എന്ന ക്യാപ്‌ഷനാണ് ഏറ്റവും പുതിയ ചിത്രത്തിന് താരം നൽകിയത്. ഇതിന് മറുപടിയുമായി നിരവധിയാളുകൾ രംഗത്ത് വന്നു. ഇവർക്കെല്ലാം ചുട്ടഭാഷയിൽ തന്നെയാണ് അശ്വതി മറുപടി നൽകുന്നത്.

കെട്ടിയോന്റെ മെസേജ് ആയിരിക്കും എന്ന് ഒരു ആരാധകൻ കമന്റ് ഇടുമ്പോൾ ആരുടെ കെട്ടിയോന്റെ എന്നാണ് ഇപ്പോൾ ആലോചിക്കുന്നേ എന്നാണ് അശ്വതി മറുപടി നൽകുന്നത്. മാത്രമല്ല, കോഴികളുടെ വിവരക്കേടു വായിക്കുന്നതാവും എന്ന് മറ്റൊരാൾ പറയുമ്പോൾ അതിന് നീ ഇന്നലെ മെസേജ് ചെയ്തോ എന്നാണ് താരം മറുപടി കൊടുത്തത്. അതോടെ കമന്റുകൾ ഇടുന്ന ആരാധകരും, മറു കമന്റുകൾ നൽകി അശ്വതിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ