ആപ്പ്ജില്ല

ഒരു ഹായ് തരുമോ എന്ന് ആരാധകൻ; സുചിത്രയുടെ മറുപടി!

പ്രിയ വില്ലത്തിയോട് അഭ്യർത്ഥനയുമായി ആരാധകർ; വാനമ്പാടി പരമ്പരയിലെ വില്ലത്തിയെ പ്രേക്ഷകർ ഇത്രത്തോളം ഹൃദയത്തിലേറ്റാൻ കാരണം!

Samayam Malayalam 4 Dec 2019, 11:22 am
വാനമ്പാടി എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി ടെലിവിഷൻ ആരാധകരുടെ പ്രിയ താരമായി മാറിയ താരമാണ് സുചിത്രാ നായർ. കാര്യം സുചിത്ര പരമ്പരയിൽ അൽപ്പം വില്ലത്തി ആയാണ് പ്രത്യക്ഷപ്പെടുന്നത് എങ്കിലും അവരുടെ അഭിനയ മികവ് എടുത്ത് പറയേണ്ട കാര്യമാണ്. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ എന്ന അഹങ്കാരവും, അൽപ്പം കുശുമ്പും കുന്നായ്മയും ഒഴിച്ചാൽ പദ്മിനി ആളൊരു പാവമാണേ എന്നാണ് ആരാധകരുടെ പക്ഷം. ഡാഡിയും മമ്മിയുമാണ് പദ്മിനിയുടെ ലോകം. അവർ പറയുന്നത് എന്തും അനുസരിക്കുന്ന മകൾ കൂടിയാണ് പദ്മിനി.
Samayam Malayalam Suchithra Nair


സീരിയലിനുള്ളിലെ ഒരു വില്ലത്തിയും ഇത്രയധികം പ്രേക്ഷക പ്രീതി നേടികാണില്ല. അത്രയ്ക്കും മനോഹരമായിട്ടാണ് സുചിത്ര പദ്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എക്സ്പ്രെഷനുകളുടെ രാശാത്തി എന്നാണ് പദ്മിനിയെ പ്രേക്ഷകർ വിളിക്കുന്നത്. പല പല ഭാവങ്ങളാണ് അഭിനയത്തിനിടയിൽ അവരുടെ മുഖത്തുകൂടി മിന്നി മറയുന്നത്. വാനമ്പാടിയിൽ വരുന്നതിനു മുൻപ് താരം ചില സീരിയലുകളിൽ ദേവിയായും മറ്റും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്.

നർത്തകി കൂടിയായ സുചിത്ര പല വേദികളിൽ നൃത്ത പരിപാടികളിലും സജീവമാണ്. സോഷ്യൽ മീഡിയയിലും തന്റെ സ്വന്തമായ ഒരിടം സൃഷ്ടിക്കുവാനും സുചിത്രയ്ക്ക് ആയിട്ടുണ്ട്. വാനമ്പാടി പരമ്പരകളിലെ സഹ താരങ്ങളുമായി സുചിത്ര അവതരിപ്പിക്കുന്ന ടിക് ടോക് വീഡിയോകൾ മിക്കവയും വൈറൽ ആകാറുണ്ട്. ഇപ്പോൾ സുചിത്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഫോട്ടോയാണ് വൈറൽ ആയിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത്.

ALSO READ: ഉണ്ടക്കണ്ണി സുചിത്ര ക്രോണിക് ബാച്ച്ലർ; ആദ്യ പ്രണയം; വിവാഹ സങ്കല്പം; പപ്പിയ്ക്കായി ചിലവിടുന്ന ആയിരങ്ങൾ; മനസ്സ് തുറന്ന് താരം

സാരിയിൽ മാത്രം സീരിയലിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന സുചിത്രയുടെ മോഡേൺ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ചേച്ചിയെ കാണാൻ മാത്രമായിട്ടാണ് ഞങ്ങൾ വാനമ്പാടി കാണുന്നതെന്ന് ചില ആരാധകർ പറയുമ്പോൾ, മറ്റു ചിലർ സുചിത്രയുടെ വേഷത്തെ പറ്റിയും സംസാരിക്കുന്നു. ഇതിനിടയിലാണ് ഒരു ആരാധകൻ തനിക്ക് ഒരു ഹായ് പറയുമോ എന്ന് താരത്തോട് ആവശ്യപെടുന്നത്. അപ്പോൾ തന്നെ ആരാധകൻ ആവശ്യപ്പെട്ട പോലെയൊരു മറുപടിയും താരം നൽകി. താരജാഡകൾ ഇല്ലാതെ ആരാധകരോട് സംസാരിക്കാൻ കാണിച്ച താരത്തിന് നന്ദി പറയുകയാണിപ്പോൾ സോഷ്യൽ മീഡിയ.

ആര്‍ട്ടിക്കിള്‍ ഷോ