ആപ്പ്ജില്ല

കൂടെയുള്ളവർ വധ ഭീഷണി മുഴക്കുന്നു; ഗുരുതര ആരോപണവുമായി പ്രിയ മേനോൻ!

വാനമ്പാടി പരമ്പരയിൽ ഒപ്പം ഉള്ളവർ വധ ഭീഷണി മുഴക്കുന്നു. ഗുരുതര ആരോപണങ്ങളുമായി പ്രിയ വാനമ്പാടി!

Samayam Malayalam 14 Jan 2020, 11:59 am
പിന്തുണയ്ക്കും ഒരു പിടി നല്ല സീരിയലുകൾ- സിനിമ എന്നിവയിലൂടെ പ്രിയ മേനോൻ എന്ന നടിയെ മലയാളികൾക്ക് സുപരിചിതമാണ്. മലയാളം നന്നായി അറിയില്ലെങ്കിലും മലയാള സീരിയലുകളിൽ വില്ലത്തി കഥാപാത്രമായി കുറച്ചധികം നാളുകളായി ഈ നടി നിറഞ്ഞു നിൽക്കുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇപ്പോൾ ഗുരുതര ആരോപണങ്ങളുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്.
Samayam Malayalam Pria Menon


കൂടെ അഭിനയിക്കുന്നവർ തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നുവെന്നാണ് പ്രിയ എഫ് ബി ലൈവിലൂടെ പറയുന്നത്. കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനിൽക്കുന്നതായും, തന്റെ കുടുംബം കേരളത്തിന് പുറത്താണെന്നും താരം ലൈവിലൂടെ വ്യക്തമാക്കി. ഞാൻ ആത്മഹത്യ ചെയ്യുകയോ, മരിക്കുകയോ ചെയ്‌താൽ അവർ തന്നെയാണ് അതിന് കാരണം എന്നും എഴുതി വച്ചിട്ടുണ്ടെന്നും പ്രിയ അറിയിച്ചു.

READ ALSO: വാനമ്പാടിയിലെ രുക്മിണി വില്ലത്തിയല്ല; ഒരു പാവം സാധാരണക്കാരി; ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടന്നത്!

അതേസമയം മറ്റൊരു പോസ്റ്റിലൂടെ താൻ ഇട്ട ലൈവ് വീഡിയോ ഡിലീറ്റ് ചെയ്യുകയാണെന്നും പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും പ്രിയ വ്യക്തമാക്കി. ആരാധകരുടെ സ്നേഹത്തിനും, പിന്തുണയ്ക്കും നന്ദി ഉണ്ടെന്നും പ്രിയ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി പ്രിയ ഇട്ട ലൈവ് വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.


ആര്‍ട്ടിക്കിള്‍ ഷോ