ആപ്പ്ജില്ല

‘നീ ഒള്ള ശാപം മൊത്തം വാങ്ങി വയ്ക്കുമെന്ന് അമ്മ പറയും'; പ്രണയതകർച്ചയെപ്പറ്റി സുചിത്ര നായർ!

"എന്നെ കല്യാണമാലോചിച്ച് വന്നവരാരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. എന്നെ പ്രേമിച്ചവരും കല്യാണം കഴിച്ചിട്ടില്ല...ഒന്നോ രണ്ടോ പേരാണ് അതിന് അപവാദം", സുചിത്ര പറയുന്നു!

Samayam Malayalam 16 Sept 2020, 4:40 pm
വാനമ്പാടി പരമ്പരയിലെ പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമാണ്. പൊതുവെ കണ്ണീർ പരമ്പരകളിലെ നായിക സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തതയാർന്ന ശൈലിയിലാണ് ഈ പരമ്പരയിൽ സുചിത്ര കാഴ്ചവയ്ക്കുന്നത്. ഒരേ സമയം വില്ലത്തിയായും, അതേ സമയം സമയം നായികയായും വിലസുന്നത്.പുരാണ പരമ്പരകകളിൽ ദേവിയുടെ വേഷങ്ങൾ അധികവും കൈകാര്യം ചെയ്തിരുന്നത് സുചിത്ര ആയിരുന്നു. വിടർന്ന കണ്ണുകളും ആകാര വടിവും ആണ് ഈ കഥാപാത്രങ്ങൾ അധികവും സുചിത്രയെ തേടിയെത്തിയത്. സുചിത്രയുടെ പുത്തൻ വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
Samayam Malayalam vanambadi suchithra nairs opens up about her marriage and love failure
‘നീ ഒള്ള ശാപം മൊത്തം വാങ്ങി വയ്ക്കുമെന്ന് അമ്മ പറയും'; പ്രണയതകർച്ചയെപ്പറ്റി സുചിത്ര നായർ!

ALSO READ: അച്ഛന്റെ വീട്ടിൽ സന്തോഷവതിയായി റോയ; ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ!


ബാലതാരമായി!

ബാലതാരമായിട്ടാണ് സുചിത്ര അഭിനയമേഖലയിലേക്ക് വരുന്നത്. ദേവി ആയിട്ടായിരുന്നു തുടക്കം. ഏഴാം ക്‌ളാസിൽ പടിക്കുമ്പോഴാണ് താൻ കൃഷ്ണ കൃപ സാഗരത്തിലേക്കും ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന വലയത്തിലേക്കും എത്തിയത് എന്ന് സുചിത്ര മുൻപേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരമ്പരകൾക്ക് ശേഷം വലിയൊരു ഗ്യാപ്പിന് ശേഷമാണ് പിന്നീട് അഭിനയ രംഗത്ത് സജീവം ആകുന്നത്.

ദേവി വരുന്നേ!

അവതരിപ്പിക്കുന്നത് അത്രയും ദേവീ കഥാപാത്രങ്ങൾ ആയതുകൊണ്ടാകാം വാനമ്പാടിയിൽ എത്തിയപ്പോഴും താൻ അതിന്റെ ഹാങ് ഓവറിൽ ആയിരുന്നതായി സുചിത്ര പറയുന്നു. "വാനമ്പാടിയിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ആദ്യമൊക്കെ 25 ടേക്ക് വരെ പോയിട്ടുണ്ട്. ലുക്ക് കൊടുക്കാൻ പറയുമ്പോൾ ഞാൻ നോക്കുമ്പോഴേ സംവിധായകൻ ‘‘ദേവീ...ദേവി വരുന്നേ...’’എന്നു പറയുമെന്നും സുചിത്ര വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

41 ദിവസത്തെ വൃതം!

ഡാൻസിനു വേണ്ടി താൻ ഇപ്പോൾ മെലിയാൻ തീരുമാനിച്ചതായും സുചിത്ര അഭിമുഖത്തിനിടെ പറഞ്ഞു. ‘വാനമ്പാടി’ ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി. ഉച്ചയ്ക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങൾ കൂടുതൽ കഴിക്കാൻ തുടങ്ങി. ഒപ്പം 41 ദിവസത്തെ വ്രതവും ആരംഭിച്ചതായി പ്രേക്ഷകരുടെ സ്വന്തം പദ്മിനി പറയുന്നു.

​പ്രണയം വിവാഹം!

വിവാഹത്തെക്കുറിച്ച് തൽക്കാലം ഒന്നും ഉറപ്പിച്ച് പറയാൻ പറ്റില്ല. ആലോചനകൾ വരുന്നുണ്ട് എന്ന് പറഞ്ഞ സുചിത്ര ജീവിതത്തിൽ ചില പ്രണയങ്ങളൊക്കെ സംഭവിച്ചിട്ടുള്ളതായും വ്യക്താമാക്കി. ഒന്നു രണ്ടെണ്ണം ഗൗരവത്തിലായിരുന്നു. പക്ഷേ, വിജയിച്ചില്ല. എന്റെ അമ്മ എപ്പോഴും പറയും ‘നീ ഒള്ള ശാപം മൊത്തം വാങ്ങി വയ്ക്കും. എന്താണാവോ...’ എന്ന്.

ആര്‍ട്ടിക്കിള്‍ ഷോ