സാന്ത്വനം തറവാട്ടിലെ ഏറ്റവും ഇളയ പുത്രനാണ് കണ്ണന്. അതുകൊണ്ട് തന്നെ വാത്സല്യം കുറച്ച് അധികം നല്‍കിയാണ് ദേവി അവനെ വളര്‍ത്തിയത്. അതിന്റേതായ പ്രശ്നങ്ങളും കണ്ണനുണ്ട്. വീട്ടിലെ സകല പ്രശ്നങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നത് കണ്ണനാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അച്ചു സുഗന്ദ് എന്ന നടനാണ് കണ്ണനെ അവതരിപ്പിയ്ക്കുന്നത്. ഏറെ കുറെ കണ്ണനെ പോലെ തന്നെയാണോ അച്ചുവും എന്ന് തോന്നിപ്പിയ്ക്കും വിധമാണ് നടന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
പതിനേഴ് വയസ്സുള്ളപ്പോള്‍ ഉള്ള തന്റെ ഒരു ഫോട്ടോ കുത്തിപ്പൊക്കി എടുത്തിരിയ്ക്കുകയാണ് അച്ചു. 'പാവം പതിനേഴുകാരന് പയ്യന്. ഒരു സ്വയം കുത്തിപ്പൊക്കല്‍' എന്ന ക്യാപ്ഷനോടെയാണ് അച്ചു ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. പഴയ ഓര്മ, പൊന്മുടി എന്നൊക്കെയാണ് ഹാഷ് ടാഗില്‍ കൊടുത്തിരിയ്ക്കുന്നത്.
അച്ചുവിന്റെ ഫോട്ടോ കണ്ട കൗതുകത്തോടെയാണ് കമന്റുകള്‍ വരുന്നത് മുഴുവനും. ക്യൂട്ട് ആണ്, ഇതാണ് ശരിയ്ക്കും കണ്ണന് എന്നൊക്കെയാണ് കമന്റുകള്‍. തോള് ഒരു ഭാഗം ചരിഞ്ഞ് നില്‍ക്കുന്നത് കാരണം, ലാലേട്ടനാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇപ്പോഴുള്ള മാറ്റത്തിന്റെ രഹസ്യം ദേവിയേട്ടത്തി തന്ന പാല് തന്നെയാണെന്ന് പറയുന്നവരാണ് ചിലര്‍. പാല്ക്കാരന് പയ്യന് എന്ന് വിളിച്ച ഒരു കമന്റും കാണാം.
അഭിനയിക്കണം എന്നായിരുന്നില്ല, സിനിമ സംവിധാന ചെയ്യണം എന്നതായിരുന്നു അച്ചുവിന്റെ ആഗ്രഹം. അതിന്റെ അടിസ്ഥാനത്തില്‍ ചില സിനിമകളില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട്, വാനമ്പാടി എന്ന സീരിയലില്‍ അസോസിയേറ്റ് ആയി പ്രവൃത്തിച്ചു. അതേ ടീം സാന്ത്വനം സീരിയലിന് വേണ്ടി ഒന്നിച്ചപ്പോള്‍ അച്ചുവിന് കണ്ണന് എന്ന കഥാപാത്രത്തെ ലഭിയ്ക്കുകയായിരുന്നു. സിനിമ സംവിധാനം തന്നെയാണ് ഇപ്പോഴും അച്ചുവിന്റെ സ്വപ്നം.