ആപ്പ്ജില്ല

ആ പേരിൽ ഇനി അനുഭവിക്കാൻ ഒന്നുമില്ല; അച്ഛനും അമ്മയും തന്നതാണ് ഐശ്വര്യം; പുതിയ തീരുമാനവുമായി ആദിത്യൻ ജയൻ!

പ്രശസ്ത ടെലിവിഷൻ താരം ആദിത്യൻ ജയൻ എടുത്ത പുതിയ തീരുമാനത്തിന് പിന്നാലെയാണ് ഇപ്പോൾ മിനി സ്‌ക്രീൻ പ്രേക്ഷകർ. താരങ്ങളുടെ മിക്ക തീരുമാനങ്ങൾക്കും ഒപ്പത്തിന് ഒപ്പം നിൽക്കുന്ന ആരാധകർക്ക് എന്തോ ആദിത്യന്റെ പുതിയ തീരുമാനത്തോട് യോജിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ടുതന്നെ വിവിധ അഭിപ്രായങ്ങൾ പങ്ക് വച്ചുകൊണ്ട് ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട ആരാധകരുടെ സംശയത്തിനുള്ള മറുപടിയും പ്രിയ താരം നൽകുകയുണ്ടായി. ആദിത്യൻ ജയന്റെ പുതിയ തീരുമാനവും, പ്രേക്ഷകരുടെ പരാതിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കൂടുതൽ വായിക്കാം!
ALSO READ: ചായം പൂശിയ ചിരിയില്ലാത്ത കോമാളിയാണ് ഞാൻ! ചിത്രങ്ങളുമായി മോനിഷ

Samayam Malayalam 11 Aug 2020, 8:59 am

Samayam Malayalam actor adhithyan jayan changed his name here is the details about his new name
ആ പേരിൽ ഇനി അനുഭവിക്കാൻ ഒന്നുമില്ല; അച്ഛനും അമ്മയും തന്നതാണ് ഐശ്വര്യം; പുതിയ തീരുമാനവുമായി ആദിത്യൻ ജയൻ!

ALSO READ: ചായം പൂശിയ ചിരിയില്ലാത്ത കോമാളിയാണ് ഞാൻ! ചിത്രങ്ങളുമായി മോനിഷ

ആദിത്യൻ ജയൻ!

വർഷങ്ങളായി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ പേരാണ് ആദിത്യൻ ജയൻ. എന്നാൽ ഇനി മുതൽ ആ പേര് തനിക്ക് വേണ്ട എന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ താരം ഉള്ളത്. ആ പേര് കൊണ്ട് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല എന്നാണ് ആരാധകരുടെ സംശയത്തിനുള്ള മറുപടിയായി ആദിത്യൻ പറയുന്നത്. ആദിത്യൻ പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് താരത്തിന്റെ തീരുമാനം വൈറൽ ആയി മാറിയത്.

ആദിത്യൻ പങ്കിട്ട പോസ്റ്റ്!

എന്റെ ഔദ്യോഗികമായ പേര് ജയൻ എസ് എന്നാണ്,ആയതിനാൽ അതേപേരിൽ തന്നെ ഫേസ്ബുക്ക് പ്രൊഫൈൽ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യുന്നു എന്നായിരുന്നു ആദിത്യൻ പങ്കിട്ട പോസ്റ്റ്. എന്നാൽ പ്രിയ താരത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്ത് വന്നു.

എന്തിനാണ് മാറ്റുന്നതെന്ന ചോദ്യം!

ആദിത്യൻ ജയൻ നല്ല പേരായിരുന്നു എന്നൊരാൾ കമന്റ് വയ്ക്കുമ്പോൾ അയ്യോ എന്റെ പൊന്നേ വേണ്ട ആ പേരിൽ ഇനി ഒന്നുമില്ല അനുഭവിക്കാൻ എന്നാണ് ആദിത്യൻ നൽകിയ മറുപടി. എന്തിനാണ് പേര് ഇപ്പോൾ മാറ്റിയതെന്ന ചോദ്യത്തിനും ആദിത്യൻ മറുപടി നൽകി. ഒന്നുമില്ല അച്ഛനും അമ്മയുമിട്ട പേര് ജയൻ എന്നാണ് അതിൽ മാറ്റം വരുത്തി ഞാൻ, അതിനാൽ ഗുണം ഉണ്ടായില്ല സ്വസ്ഥത പോയി കിട്ടി. എന്നാണ് താരം നൽകിയ മറുപടി.

അമ്പിളിക്കും വേറെ പേരുണ്ടോ?

ആദിത്യന്റെ പേര് മാറ്റത്തിനുപിന്നാലെ ഇനി അമ്പിളി ദേവിയുടെ പേരും മാറ്റുമോ എന്നായിരുന്നു മറ്റു ചിലർക്ക് അറിയേണ്ടിയിരുന്നത്. കഷ്ടം എന്റെ കാര്യം പറഞ്ഞപ്പോൾ എന്തിനാ സഹോദരാ അങ്ങോട്ടു പോകുന്നത് എന്ന മറുപടിയും താരം നൽകുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ