ആപ്പ്ജില്ല

തളർന്നുപോയ ദിനങ്ങൾ: അങ്ങനത്തെ ഒരു അവസ്ഥയിലായിരുന്നു; കൊറോണ ആയിരുന്നില്ലെന്നും ജയൻ!

ആഹാരമില്ലാതെ ആ ദിവസങ്ങൾ ഓർക്കുന്നില്ല ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും നന്ദി പറയുന്നു!!

Samayam Malayalam 15 Nov 2020, 8:58 am
നടൻ ആദിത്യൻ ജയന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വളരെ വേഗം ആണ് വൈറൽ ആകുന്നത്. അമ്പിളിയുമായുള്ള വിവാഹശേഷം ആണ് സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിന്റെ വിശേഷങ്ങൾ ആദിത്യൻ കൂടുതലും പങ്ക് വയ്ക്കുക. വിവാഹവും കുഞ്ഞിന്റെ ജനനവും തുടങ്ങി പേരിടൽ ചടങ്ങുകൾ വരെ ആരാധകരുമായി പങ്കിട്ട ആദിത്യൻ ജയന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. ഇപ്പോൾ
Samayam Malayalam actor adithyan jayans emotinonal note viral on social media
തളർന്നുപോയ ദിനങ്ങൾ: അങ്ങനത്തെ ഒരു അവസ്ഥയിലായിരുന്നു; കൊറോണ ആയിരുന്നില്ലെന്നും ജയൻ!

ആദിത്യൻ പങ്കിട്ട ഒരു വികാരഭരിതമായ പോസ്റ്റ് ആണ് വൈറൽ ആകുന്നത്.
ALSO READ: വിവാഹ വേഷത്തിൽ ഗൗരി; കല്യാണം കഴിഞ്ഞതാണോയെന്ന് ആരാധകർ!

​ആദിത്യന്റെ ഒപ്പം!

ആദ്യ കാലങ്ങളിൽ ആദിത്യൻ ജയന് എതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നിരുന്നത്. എന്നാൽ ഇപ്പോൾ ആദിത്യൻ ജയനെ എതിർത്തവർ പോലും താരത്തിന് കൈയ്യടിയുമായി സോഷ്യൽ മീഡിയയിൽ നിറയുകയായിരുന്നു. ഇപ്പോൾ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഒരു പോസ്റ്റ് ആണ്. മകൻ അര്ജുന് ഒപ്പമുള്ള ചിത്രത്തിന് ഒപ്പമാണ് ആദിത്യൻ ജയൻ പോസ്റ്റ് പങ്ക് വച്ചത്.

​എന്റെ കുഞ്ഞിനെ എടുക്കാനാകുമെന്ന് കരുതിയില്ല!

എന്റെ കുഞ്ഞിനെ ഇതുപൊലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാൻ കഴിഞ്ഞ 10 ദിവസമായി പോയത് കൊറോണ അല്ലാട്ടോ പക്ഷെ രോഗം അറിയാതെ ഞാൻ ചികിത്സ നടത്തി എന്റെ ആപത്തിൽ എന്നെ കൊണ്ടുനടന്ന എന്റെ സുഹൃത്ത് തൃശൂർ ഉള്ള ഷിബുവിന് ഒരായിരം നന്ദി.

​ഇന്നാണ് നേരെ നിന്നത്!

ഇന്നാണ് ഒന്ന് നേരെ നിന്നത്. എന്റെ മോനെ ഒന്ന് എടുത്തപ്പോൾ സന്തോഷമായി അതുപോലും വയ്യായിരുന്നു. ഈശ്വരനോടും വടക്കുംനാഥനോടും ഒപ്പം നിന്നവരോടും ഒരായിരം നന്ദി. ഒപ്പം എന്റെ വയ്യാഴിക മനസ്സിലാക്കാതെ എന്നെ, വിഷമം ഉണ്ട്.

​അമ്പിളിയോട് നന്ദി പറയുന്നില്ല!

അമ്പിളിയോട് നന്ദി പറയുന്നില്ല ബോർ ആയി പോകും. ഇത്രെയും പറഞ്ഞത് എനിക്ക് പലരും മെസേജ് ചെയ്തു കാൾ ചെയ്തു എടുത്തില്ല. തെറ്റിദ്ധാരണ ഉണ്ടായി അങ്ങനെ ഒരു അവസ്ഥയിലാണ് ഞാൻ പോയത്. ആഹാരമില്ലാതെ ആ ദിവസങ്ങൾ ഓർക്കുന്നില്ല ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും.

ആര്‍ട്ടിക്കിള്‍ ഷോ