ആപ്പ്ജില്ല

അമ്മായിഅമ്മയ്ക്കും, അമ്മയ്ക്കും ഒപ്പം മിഥുനും ലക്ഷ്മിയും; ഒപ്പം താരമായി തൻവിയും ചിത്രങ്ങൾ വൈറൽ!

ആംസ്റ്റർ ഡാമിലെ യാത്രയ്ക്ക് ശേഷം കേരളത്തിൽ എത്തിയ ത്രില്ലിലാണ് മിഥുനും കുടുംബവും. ഇരുവരുടെയും കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്!

Samayam Malayalam 30 Dec 2019, 2:35 pm
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനായും മിഥുൻ രമേഷ് എന്ന താരം സ്‌ക്രീനിൽ നിറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അന്ന് മുതൽ ഇന്ന് വരെ വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും ആണ് താരം കാഴ്ചവയ്ക്കുന്നത്.
Samayam Malayalam MIDHUN


താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെയും വ്‌ളോഗിംങ്ങിലൂടേയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും മിഥുനെപോലെതന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

READ ALSO:മിഥുനേട്ടന്‍റെ ഈ ശീലം ഇഷ്ടമില്ല! അത് പറഞ്ഞ് വഴക്കിടാറുണ്ടെന്ന് ലക്ഷ്മി മേനോന്‍റെ തുറന്നുപറച്ചില്‍!
വെക്കേഷൻ അടിച്ചുപൊളിക്കാനായി താരവും കുടുംബവും ആംസ്റ്റർഡാമിൽ പോയചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. ഇപ്പോൾ അതിനു പിന്നാലെ കേരളത്തിൽ എത്തിയ മിഥുനും കുടുംബവും പങ്ക് വയ്ക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

മിഥുന്റെ അമ്മ ഷീല രമേശിനും, ലക്ഷ്മിയുടെ അമ്മ സുചേത മേനോനും ഒപ്പമുള്ള ചിത്രങ്ങളാണ് മിഥുനും ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഇരുവരും പ്രേക്ഷകർക്കായി പുതുവത്സര ആശംസകളും നേർന്നുകൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram This year ends with spending time with my family at home in Trivandrum #family #yearend #happynewyear #2019 #2020 #trivandrum #kerala A post shared by Mithun (@rjmithun) on Dec 29, 2019 at 10:34pm PST

View this post on Instagram 💛 @suchetha.menon @sheela.ramesh.372 @tanvimithun A post shared by Lakshmi Menon✌🎥 (@lakshmimenon89) on Dec 29, 2019 at 8:43pm PST

ആര്‍ട്ടിക്കിള്‍ ഷോ