ആപ്പ്ജില്ല

'പോലീസ് തേടി നടന്ന പ്രതിയല്ലേ ഈ ഫോട്ടോ ഇട്ടേക്കുന്നത്'! ജയിച്ചെന്നുള്ള ഭാവം ആണല്ലോ മുഖത്തുള്ളത്; രാഹുൽ രവിയുടെ പുതിയ ചിത്രത്തിൽ കമന്റുമായി ആരാധകർ!

2020ലാണ് ലക്ഷ്മിയും രാഹുലും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ആണെന്ന് ചൂണ്ടിക്കാണ്ടി ഇയാൾ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.

Authored byപ്രീയ പിള്ള | Samayam Malayalam 12 Jan 2024, 5:37 pm

ഹൈലൈറ്റ്:

  • എല്ലാവർക്കും പുതുവത്സര ആശംസകൾ
  • നിങ്ങളെ പോലീസ് അന്വേഷിക്കുന്നുണ്ട് എന്ന് കേട്ടല്ലോ
  • ഇവിടെ ഫോട്ടോ ഇട്ടുകളിക്കുവാണോ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rahul
കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ രാഹുൽ രവി. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്ത് വന്നതും നടനെതിരെ ചെന്നൈ പൊലീസ് നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതുമൊക്കെ വാർത്ത ആയിരുന്നു. ശാരീരികമായി ഉപദ്രവിക്കുന്നു എന്നത് അടക്കമുള്ള ആരോപണങ്ങൾ ആയിരുന്നു ഭാര്യ ലക്ഷ്മി നായർ രാഹുലിനെതിരെ പോലീസിൽ നല്‍കിയ പരാതിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാഹുലിന് സുപ്രീം കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത് വാർത്ത ആയിരുന്നു. മുൻ‌കൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
Also Read:'ഡിഡിയ്ക്ക് രണ്ടാം വിവാഹം ബിസിനസ്മാനോടൊപ്പം'! മെന്റൽ ഹെൽത്ത് ഇഷ്യൂ വളരെ സീരിയസാണ്; പ്രിയ ദർശിനി പറയുന്നു!

"എല്ലാവർക്കും പുതുവത്സര ആശംസകൾ" എന്ന ക്യാപ്ഷ്യനോടെ ജിമ്മിലെ വർക്ക്ഔട്ടിന്റെ ഫോട്ടോയാണ് രാഹുൽ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇതിൽ കമന്റുമായി എത്തിയിരിക്കുന്നത്. 'നിങ്ങളെ പോലീസ് അന്വേഷിക്കുന്നുണ്ട് എന്ന് കേട്ടല്ലോ നിങ്ങൾ ഇവിടെ ഫോട്ടോ ഇട്ടു കളിക്കുവാണോ, എന്താണ് നിറഞ്ഞ ചിരിയൊക്കെ ജയിച്ചെന്നുള്ള ഭാവം ആണല്ലോ മുഖത്തുള്ളത്. നിങ്ങളെ കണ്ടിട്ട് എത്ര ദിവസമായി, നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ അവസാനിച്ചെന്ന് വിശ്വസിക്കുന്നു, കാര്യം എന്താണെന്നു മനസിലാവാത്തവർക്ക് വേണ്ടി പറയുന്നതാണ് ഇയാൾ ഏതോ പെൺകുട്ടിയോടൊപ്പം ചെന്നൈയിൽ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. അത് ഇയാളുടെ ഭാര്യ അറിഞ്ഞു. ഭാര്യയെ ഇയാൾ ശാരീരിക ഉപദ്രവം ഒക്കെ ചെയ്തു. അവർ കൊടുത്ത കേസ് പ്രകാരം ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ജാമ്യം കിട്ടി ഇപ്പോൾ അതാണ് ഈ ചിരിയും പോസ്റ്റുമൊക്കെ. എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

രാഹുലിന്റെ ഭാര്യ ലക്ഷ്മി നൽകിയ ഗാർഹിക പീഡന പരാതിയിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കേരളം അടക്കം നാല് സംസ്ഥാനങ്ങളിലായി ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തിരുന്നു. നേരത്തെ ഈ കേസിൽ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്ന് ആയിരുന്നു ലക്ഷ്മി നൽകിയ പരാതി പ്രകാരം എഫ്ഐആറിൽ പറഞ്ഞിരുന്നത്. കൂടാതെ 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ, ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പോലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയതായും , രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെത്തിയതായും പറയുന്നുണ്ട്.

Also Read: 'കോടികളുടെ സ്വത്തിന്റെ അവകാശിയാണ്'! നാരായണി ഇത്ര വലിയ കുട്ടിയായോ; ശോഭനയുടെ മകളുടെ ചിത്രങ്ങൾ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ!
ഓതറിനെ കുറിച്ച്
പ്രീയ പിള്ള
സമയം മലയാളം പോർട്ടലിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന പ്രീയയ്ക്ക് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ