ആപ്പ്ജില്ല

നവരാത്രി ദിനത്തിൽ ഒരു സന്തോഷം കൂടി ഉണ്ടായതായി വിനോദ് കോവൂർ!

പ്രേക്ഷകരുടെ പ്രതികരണത്തിനായ് താൻ കാത്തിരിക്കുകയാണെന്ന് വിനോദ് കോവൂർ!

Samayam Malayalam 28 Oct 2020, 12:08 pm
മീന്‍കച്ചവടം നടത്തുന്ന എം 80 മൂസയെന്ന കഥാപാത്രത്തിനു ജീവന്‍ പകര്‍ന്നാണ് വിനോദ്‌കോവൂര്‍ എന്ന നടന്‍ പ്രേക്ഷകരുടെ ഇഷ്ടക്കാരനായത്. നാടക രംഗത്തുകൂടി അഭിനയ രംഗത്തെത്തിയ വിനോദ് കോവൂർ മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപിടി നല്ല കഥാപാത്രങ്ങളെ ആണ് സമ്മാനിച്ചിട്ടുള്ളത്. ഇപ്പൊ അഭിനേതാവ് എന്ന നിലയിൽ തനിക്ക് പ്രേക്ഷകർ തന്ന സ്വീകാര്യത ഗായകൻ എന്ന നിലയിലും തരണം എന്ന് അഭ്യർത്ഥിക്കുകയാണ് പ്രിയ താരം.
Samayam Malayalam vinod kovoor


ALSO READ: ആത്മവിശ്വാസം നേടണമെങ്കിൽ; അനുഭവത്തിന്റെ വെളിച്ചത്തിൽ റിമിയുടെ ഉപദേശം!
സോഷ്യൽ മീഡിയയിലൂടെയാണ് വിനോദ് പുതിയ സന്തോഷം കൂടി പങ്കിടുന്നത്.

കോവൂരിന്റെ വാക്കുകൾ!

നവരാത്രി ദിനത്തിൽ ഒരു സന്തോഷം കൂടി ഉണ്ടായി. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന "സ്റ്റേഷൻ 5 " എന്ന ചിത്രത്തിന് വേണ്ടി ഞാൻ ഒരിക്കൽ കൂടി പിന്നണി ഗായകനായി. അട്ടപ്പാടിയിൽ ഷൂട്ടിംഗ് തുടങ്ങിയ ഈ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ
ALSO READ: എന്റെ റിയൽ ആൻഡ് റീൽ ഹീറോസ് എന്ന് സോനു; സ്നേഹം നിറഞ്ഞ ആശംസകളുമായി ആരാധകർ!
സംവിധായകൻ പ്രശാന്ത് കാനത്തൂർ എന്നോട് പറഞ്ഞിരുന്നു. അതിന് പുറമേയാണ് സിനിമയിൽ നല്ലൊരു നാടൻ പാട്ടുണ്ടെന്നും അത് അയപ്പനും കോശിയും എന്ന സിനിമയിലൂടെ പിന്നണി ഗായികയായ് മാറിയ നഞ്ചിയമ്മയും വിനോദും ചേർന്നാണ് ആലപിക്കുന്നതെന്നും പറഞ്ഞു. ഇരട്ടി സന്തോഷമായി. നഞ്ചിയമ്മയുടെ റിക്കോർഡിംഗ് അട്ടപ്പാടിയിൽ വെച്ച് നടന്നു ഞാൻ പാടേണ്ട ഭാഗം കോഴിക്കോട് ഡൊമനിക്ക് ചേട്ടന്റെ സ്റ്റുഡിയോയിൽ വെച്ചും നടന്നു. പ്രകാശ് മാരാരുടെ വരികൾക്ക് ഈണം നല്കിയിരിക്കുന്നത് സിനിമയുടെ സംവിധായകനായ പ്രശാന്ത് കാനത്തൂർ തന്നെയാണ്. ഓർകസ്ട്രേഷൻ തേജ് മെർവിനും സാദിക്ക് നെല്ലിയോട്ടാണ് കൺട്രോളർ .

എന്തായാലും റിക്കോർഡിംഗ് കഴിഞ്ഞപ്പോൾ ഗാനരചയിതാവും സംവിധായകനും തേ ജേട്ടനും ഡൊമനിക്ക് ജിയും സാദിക്കും ഹാപ്പിയാണ്. എനിക്കും മനസിന് ഒരു പാട് സംതൃപ്ത്തി തന്നു .ഒപ്പം ഒരു പാട് പ്രതീക്ഷയും ഉണ്ട് നഞ്ചിയമ്മയുടെ "കലക്കാത്ത " എന്ന ഹിറ്റ് പോലെ ഈ ഗാനവും ഹിറ്റാവും എന്ന് മനസ് പറയുന്നു.
പ്രേക്ഷകരുടെ പ്രതികരണത്തിനായ് പാട്ട് റിലീസ് ആവാൻ ഞാനും കാത്തിരിക്കുകയാണ് പ്രതീക്ഷയോടെ

ആര്‍ട്ടിക്കിള്‍ ഷോ