ആപ്പ്ജില്ല

ഇത് പറയുമ്പോഴും കുഞ്ഞ് എന്നെ കിക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു!! ആലിയയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അതോടൊപ്പം വിവാഹം, മാതൃത്വം എന്നീ സുന്ദരമായ മുഹൂർത്തങ്ങളിലൂടെയും കടന്നു പോയി താരം. കഴിഞ്ഞ ദിവസം നടന്ന ഒരു അവാർഡ് ചടങ്ങിൽ ആലിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. 2022 ലെ ടൈം ഇംപാക്ട് പുരസ്കാരം നേടിയ ശേഷം ആലിയ നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്.

Samayam Malayalam 4 Oct 2022, 2:48 pm
ബോളിവുഡ് നടി ആലിയയെ സംബന്ധിച്ച് ഈ വർഷം ഏറെ പ്രത്യേകതകളും സന്തോഷം നിറഞ്ഞതുമാണ്. കരിയറിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ആലിയയ്ക്ക് ഈ വർഷം കഴിഞ്ഞു. അതോടൊപ്പം വിവാഹം, മാതൃത്വം എന്നീ സുന്ദരമായ മുഹൂർത്തങ്ങളിലൂടെയും കടന്നു പോയി താരം. കഴിഞ്ഞ ദിവസം നടന്ന ഒരു അവാർഡ് ചടങ്ങിൽ ആലിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. 2022 ലെ ടൈം ഇംപാക്ട് പുരസ്കാരം നേടിയ ശേഷം ആലിയ നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്.
Samayam Malayalam actress alia bhatt time impact award acceptance speech
ഇത് പറയുമ്പോഴും കുഞ്ഞ് എന്നെ കിക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു!! ആലിയയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ


Also Watch: ഗോപി സുന്ദറിനൊപ്പമുള്ള ജീവിതം സന്തോഷകരമാണെന്ന് മനസിലായി, അത് നിലനിർത്തുക! സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി നാടന്‍ ലുക്കില്‍ അമൃത സുരേഷ്! ചിത്രങ്ങള്‍ വൈറലാവുന്നു

ആലിയയുടെ വാക്കുകൾ

പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ഈ ലോകം എങ്ങനെ കീഴടക്കും എന്നതിനേക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം. എന്നെയും എന്റെ കരിയറിനേയും വിജയത്തിലേക്ക് എത്തിച്ചത് ഈ രാജ്യമാണ്. എന്നെക്കൊണ്ട് കഴിയുന്ന തരത്തിലുള്ള മാറ്റങ്ങൾ എന്റെ പ്രവർത്തികളിലൂടെ ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് ഈ പുരസ്കാരം എന്നിലും, പ്രസംഗത്തിലുട നീളം എന്നെ കിക്ക് ചെയ്ത് കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ട്- ആലിയ പറഞ്ഞു. ഓരോ കഥാപാത്രങ്ങൾ ചെയ്തു കഴിയുമ്പോൾ എന്നിലുണ്ടാകുന്ന മാറ്റങ്ങൾ ഞാൻ അറിയുന്നുണ്ട് എന്നും ആലിയ പറഞ്ഞു.

നല്ലൊരു അമ്മ

എന്നാൽ ആലിയയുടെ ഈ വാക്കുകൾ ആരാധകരുടെ കണ്ണുകൾ ഈറനണിയിച്ചിരിക്കുകയാണ്. ആലിയ നല്ലൊരു അമ്മയായിരിക്കുമെന്നാണ് താരത്തിന്റെ പുതിയ പോസ്റ്റുകളുടെ താഴേ ആരാധകർ കുറിക്കുന്നത്. നിന്നെ ഓർത്ത് അഭിമാനിക്കുന്നു എന്ന് പറയുന്നവരും കുറവല്ല. പുരസ്കാരം വാങ്ങുന്ന ചിത്രങ്ങൾ ആലിയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

എല്ലാവർക്കും നന്ദി

ടൈം മാഗസിൻ ഏർപ്പെടുത്തിയ പുരസ്കാരം വാങ്ങിയ ശേഷം എല്ലാവരോടും നന്ദി പറയാനും ആലിയ മറന്നില്ല. ക്ഷമയോടെ എന്റെ വാക്കുകൾ കേട്ട എല്ലാവർക്കും നന്ദി. എപ്പോഴും എന്നോടൊപ്പം നിന്നതിന് എന്റെ ടീമിനോടും നന്ദി പറയുന്നു. എന്റെ കുടുംബത്തിന്, പ്രത്യേകിച്ച് എന്റെ അമ്മയോട്...ഈ ഭൂമിയിലേക്ക് എന്നെ കൊണ്ടുവന്നതിന്. എന്റെ അച്ഛൻ, സഹോദരി, ഭർത്താവ് എല്ലാവർക്കും. എല്ലാ ദിവസം എന്നെ സഹിച്ചതിന് ഇവർക്ക് പ്രത്യേക അവാർഡ് കൊടുക്കേണ്ടതുണ്ടെന്നും ആലിയ തമാശരൂപേണ പറഞ്ഞു.

താരത്തിന്റെ ലുക്ക്

ബ്രോൺസ് ഗോൾഡൻ നിറത്തിലെ ഗൗണിലാണ് ആലിയ ഇത്തവണ തിളങ്ങിയിരിക്കുന്നത്. ഡീപ് വി നെക്കും കെയ്പ് സ്ലീവുമായിരുന്നു ആലിയ ധരിച്ച ഗൗണിന്റെ പ്രത്യേകത. താരത്തിന്റെ വസ്ത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാസ്ത്രയായിരുന്നു ആലിയയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.

Read Latest Movie News And Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ