ആപ്പ്ജില്ല

പ്രിയതമന് ഒപ്പമുള്ള ചിത്രവുമായി എലീന; വിവാഹം ഉടൻ ഉണ്ടാകുമോ?

കക്ഷിയുടെ പേര് രോഹിത് പി നായർ എന്നാണ്, ഹിന്ദുവാണെന്നും ഇന്റര്‍കാസ്റ്റ് മാര്യേജാണെന്നും എലീന പടിക്കൽ പറഞ്ഞിരുന്നു!

Samayam Malayalam 1 Jan 2021, 4:41 pm
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു എലീന പടിക്കല്‍. ബിഗ് ബോസിൽ താരം ഫേക്ക് ആണോ എന്ന സംശയം നിലനിന്നപ്പോഴും ആദ്യം മുതൽ അവസാനം വരെ ഒരേ സ്വഭാവം കാണിച്ച മത്സരാര്ഥികളിൽ ഒരാൾ കൂടിയാണ് താരം.
Samayam Malayalam alina padikkal


നടിയായും അവതാരകയായും തിളങ്ങിയ നിൽക്കവെയാണ് എലീന ഷോയിലേക്ക് എത്തിയത്. മികച്ച സ്വീകാര്യതയാണ് താരത്തിന് ഷോയിൽ നിന്നും ലഭിച്ചതും . ഷോയിൽ നിന്നും ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ ന്യൂ ഇയർ ആഘോഷത്തിന്റെ ചില ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ALSO READ: ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം തന്നെ; സുരഭി!
'2020 ഒരു നശിച്ച വര്‍ഷമാണെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ ചില നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് മനസിലാക്കി തന്നു. 2014 മുതല്‍ 2021 വരെ' എന്ന ക്യാപ്ഷ്യനോടെ ഭാവി വരൻ രോഹിതിനൊപ്പമുള്ള ചിത്രമാണ് എലീന പങ്ക് വച്ചത്. എലീനയുടെ കൈയില്‍ പിടിച്ചിരിക്കുന്ന രോഹിതാണ് ചിത്രത്തിലുള്ളത്.

ALSO READ: മുക്ത അമ്മയാകാൻ ഒരുങ്ങുന്നുവോ; പുതിയ സന്തോഷത്തിൽ താരം!
അടുത്തിടെയാണ് താരം വിവാഹിത ആകാൻ പോകുന്ന സന്തോഷം മലയാളികളോട് തുറന്നുപറയുന്നത്. വീട്ടു കാര്‍ക്ക് ഈ ബന്ധത്തോട് വലിയ താല്‍പര്യമില്ലെന്നും കോഴിക്കോട്ടെ വലിയൊരു തറവാട്ടിലാണ് കാമുകനെന്നും എലീന പറഞ്ഞിരുന്നു. ഇതിനേക്കാളൊക്കെ ഉപരി കാമുകൻ അന്യമതസ്ഥൻ ആണെന്നും എലീന ഷോയിലൂടെ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വർഷങ്ങൾ നീണ്ട പ്രണയമാണ് ഇപ്പോൾ വിവാഹത്തിലേക്ക് കടക്കാൻ പോകുന്നത്.

കോഴിക്കോട് സ്വദേശിയായ രോഹിത്തും എലീനയും ബാംഗ്ലൂരില്‍ വച്ച് 2014 ലാണ് ആദ്യമായി കണ്ടുമുട്ടുന്നത്. കുറേ കാലം തന്റെ പുറകേ രോഹിത്ത് ഇഷ്ടം പറഞ്ഞ് നടന്നതിന് ശേഷമാണ് താന്‍ സമ്മതമറിയിച്ചത് എന്ന് അടുത്തിടെ എലീന പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ