ആപ്പ്ജില്ല

'കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു' മനോഹരഗാനം പങ്കിട്ട് അമ്പിളി ദേവി!

2019 ജനുവരിയിലായിരുന്നു ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം. ആരെയും അറിയിക്കാതെ പെട്ടെന്നുള്ള വിവാഹമായിരുന്നു ഇരുവരുടേതും; സീരിയൽ രംഗങ്ങൾ ആണോ ഇതെന്ന സംശയവും ആദ്യം ആരാധകർക്കുണ്ടായിരുന്നു!

Samayam Malayalam 17 Apr 2021, 9:47 am
മലയാളികളുടെ പ്രിയ നടിയാണ് അമ്പിളീദേവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മിനിസ്ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി ഇന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ജീവിതത്തിൽ വീണ്ടും അമ്മ ആയതിന് പിന്നാലെയാണ് അഭിനയത്തിൽ നിന്നും അമ്പിളി ഇടവേള എടുത്തത്.
Samayam Malayalam ambili devi


ALSO READ: പുതിയ അംഗത്തെ വരവേൽക്കാൻ കുടുംബം; സന്തോഷം പങ്കുവച്ച് കൗശിക് ബാബു!
അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പറഞ്ഞുകൊണ്ട് അമ്പിളി എത്താറുണ്ട്. ഇപ്പോൾ മഴയെത്തും മുൻപേ സിനിമയിലെ ഗാനം പങ്ക് വച്ചുകൊണ്ടാണ് അമ്പിളി എത്തിയിരിക്കുന്നത്.

'കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ', എന്ന വരികൾ ചേർത്തുകൊണ്ടുള്ള വീഡിയോയ്ക്ക് 'ജീവിതം', എന്ന ക്യാപ്‌ഷൻ ആണ് അമ്പിളി നൽകിയിരിക്കുന്നത്.

ALSO READ: 'ഇവളാണ് നിലാ ശ്രീനിഷ്', മകളുടെ ക്യൂട്ട് ചിത്രവുമായി പേളി; പേരിനു പിന്നിലെ കാരണവും വെളിപ്പെടുത്തി താരം!
നിരവധി ആരാധകർ ആണ് അമ്പിളിയുടെ വീഡിയോയിൽ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വരുന്നത്. സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കും എന്ന ആശംസകളും ആരാധകർ പങ്കിടുന്നുണ്ട്.



സിനിമ സീരിയൽ താരങ്ങളായ അമ്പിളിയും ആദിത്യനും ജീവിതത്തിൽ ഒന്നിച്ചത് രണ്ടു വർഷം മുൻപ് ആയിരുന്നു. ഇരുവരുടെയും വിവാഹവും, കുഞ്ഞിന്റെ ജനനവും ഒക്കെ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ