ആപ്പ്ജില്ല

ഒരു പിശാചിന്റെ കഥയുമായി അനുമോളും കൂട്ടുകാരികളും! സോഷ്യൽ മീഡിയയിൽ വൈറലായി 'ദേഹി'

അനുമോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ വെബ് സീരീസാണ് 'ദേഹി'. യൂട്യൂബിൽ ശ്രദ്ധ നേടി മുന്നേറുകയാണ് 'ദേഹി' ഇപ്പോൾ. പേയിങ് ഗസ്റ്റുകളായി കഴിയുന്ന അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ സീരീസിൻ്റെ പ്രമേയം.

Lipi 17 Aug 2020, 1:28 pm
ടെലിവിഷൻ താരം അനുമോൾ പ്രധാന കഥാപാത്രത്തിൽ എത്തുന്ന പുതിയ വെബ് സീരീസ് 'ദേഹി' ശ്രദ്ധ നേടുന്നു. പേയിങ് ഗസ്റ്റുകളായി കഴിയുന്ന അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന സീരീസ്, ഒരു ഹൊറർ ത്രില്ലർ ആണ്. അനുവിനൊപ്പം 'മഞ്ഞിൽ വിരിഞ്ഞ പൂവ്' സീരിയലിലെ വില്ലത്തിയായ രേഷ് ലക്ഷണയും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു.
Samayam Malayalam actress anumol starrer new web series dehi
ഒരു പിശാചിന്റെ കഥയുമായി അനുമോളും കൂട്ടുകാരികളും! സോഷ്യൽ മീഡിയയിൽ വൈറലായി 'ദേഹി'


ആദ്യത്തെ എപ്പിസോഡ് ആരംഭിക്കുന്നത്, അഞ്ചു സുഹൃത്തുക്കളുടെ ട്രൂത്ത് ഓർ ഡെയർ കളിയിലൂടെ ആണ്. സ്കൂൾ കാലത്തിനു ശേഷം എന്നാണ് നല്ലവണ്ണം തല്ലു കിട്ടിയത് എന്ന ചോദ്യത്തിന്, കൂട്ടത്തിലെ തന്റേടിയായ നയന ഉത്തരം പറയുന്നു, ഫെമിസ്റ്റുകൾക്കൊപ്പം ശബരിമല കയറിയപ്പോൾ എന്ന്. അടുത്ത ചോദ്യം, ഗ്രൂപ്പിലെ നാട്ടുമ്പുറത്തുകാരി ശ്രീലക്ഷമിയോടു, തന്റെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്താൻ. കുറച്ചു മടിയോടെ ശ്രീലക്ഷ്മി ആ ചോദ്യം തള്ളിക്കളയുന്നു.

Also Read: 'നിങ്ങൾക്ക് യഥാർത്ഥത്തിലുള്ള എന്നെ കൂടുതൽ മനസ്സിലാക്കനും സ്നേഹിക്കാനും കഴിഞ്ഞു'; ഗോപി സുന്ദർ

അപ്പോഴാണ് കഥയിലെ ട്വിസ്റ്റ്, ഡെയർ തിരഞ്ഞെടുത്ത ടീനയോടു തങ്ങളെ പേടിപ്പിക്കാൻ കൂട്ടുകാർ പറയുന്നു. താൻ പറഞ്ഞ പ്രേതകഥ അവരെ പേടിപ്പിച്ചില്ല എന്ന് കണ്ട ടീന, തന്റെ ഇലുമിനാറ്റി വിശ്വാസങ്ങൾ ഒക്കെ വെച്ച്, തന്റെ കൂട്ടുകാരെ പേടിപ്പിക്കാനായി ഒരുങ്ങുന്നു. തന്റെ മന്ത്രകളത്തിലേക്ക് പിശാചിനെ കൊണ്ടുവരാം എന്ന് ടീന വീമ്പു പറയുമ്പോൾ ടീനക്കു കളം വരയ്ക്കുവാൻ മഞ്ഞൾ പൊടിയും പ്രേതത്തെ വിളിക്കാൻ ഒരു മണിയും കൂട്ടുകാർ കൊടുക്കുന്നു.

Also Read: 'എന്തൊരു സുന്ദരിയാടി നീ'യെന്ന് ഭാവനയോട് സയനോര; സരിഗമപ ഗ്രാൻ്റ് ഫിനാലെ വേദിയിൽ തിളങ്ങി പ്രിയനടി!

പണിപാളിയെന്ന് മനസിലായ ടീന, അവരെ പറ്റിക്കാൻ ഒരു ചെറിയ മന്ത്രക്കളം തന്നെ ആ മുറിയിൽ തീർക്കുന്നു. കുറച്ചു കഴിഞ്ഞു, മന്ത്രം മുറുകി വന്നപ്പോൾ, രസം കൊല്ലിയായി നയന ടീനയെ പേടിപ്പിക്കുകയും പ്രേതത്തെ കൊണ്ടുവരാം എന്ന ദൗത്യത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന സന്തോഷത്തിൽ ടീന അവിടുന്ന് എഴുന്നേൽക്കുകയും ചെയ്യുന്നു. പക്ഷെ, എല്ലാവരും മുറിക്കു പുറത്തിറങ്ങിയ ശേഷം, തന്റെ കാമുകനോട് ചാറ്റ് ചെയ്തു കൊണ്ട് നിന്ന ദേവു, ജനലിനരികെ ഒരു നിഴൽ കാണുകയും അലറിവിളിക്കുകയും ചെയ്യുന്നു... ഇനി ശരിക്കും പിശാച് വന്നു കാണുമോ?

Watch Video:

മലയാളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വെബ് സീരീസ് ചിത്രീകരിക്കപ്പെടുന്നത്. യദു വിജയകൃഷ്ണൻ സംവിധാനം ചെയ്യുന്ന വെബ് സീരീസ് നിർമിച്ചിരിക്കുന്നത് ഗ്രീൻ ടിവി എന്റർപ്രൈസസ് ആണ്. അനുവിനും രേഷിനും പുറമെ, അമൃത, അശ്വതി, ഹീര, ശ്രീജ എന്നിവരാണ് മറ്റു നടിമാർ.

Also Read: ഒരു വർഷം വളരെ സന്തോഷമായിരുന്നു; പിന്നീട് നേരിട്ടത് സങ്കടകടൽ; അങ്ങനെയാണ് ഒരു തീരുമാനം

സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിലൂടെ പ്രശസ്തയായ അനുമോൾ, ഇപ്പോൾ, സത്യ എന്ന പെൺകുട്ടി എന്ന സീരിയലിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഭിനയത്തിന് പുറമെ, തന്റെ അടിപൊളി ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ടവൾ കൂടിയാണ് അനുമോൾ.

ആര്‍ട്ടിക്കിള്‍ ഷോ