ആപ്പ്ജില്ല

ഹിന്ദുവധുവായി അപ്സര; 'സാന്ത്വന'ത്തിലെ 'ജയന്തി'യും സംവിധായകൻ ആൽബിയും വിവാഹിതരായി, ആശംസകൾ പങ്കിട്ടുകൊണ്ട് പ്രേക്ഷകർ!

വില്ലത്തിയായും ഹാസ്യരസപ്രധാനവുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അപ്സര, നിരവധി പരമ്പരകളുടെ ഭാഗമായിട്ടുണ്ട്

Samayam Malayalam 29 Nov 2021, 3:39 pm
'സാന്ത്വനം' സീരിയലിലൂടെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അപ്‌സര രത്നാകരൻ. ജയന്തി എന്ന വില്ലത്തി കഥാപാത്രമായാണ് അപ്സര പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായത്. ഇപ്പോഴിതാ അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായിരിക്കുകയാണ്. ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനായെത്തിയത്.
Samayam Malayalam actress apsara rathnakaran ties the knot with director alby francis apsara wedding photos
ഹിന്ദുവധുവായി അപ്സര; 'സാന്ത്വന'ത്തിലെ 'ജയന്തി'യും സംവിധായകൻ ആൽബിയും വിവാഹിതരായി, ആശംസകൾ പങ്കിട്ടുകൊണ്ട് പ്രേക്ഷകർ!


ALso Read: അകത്തും പുറത്തും ഇത്രയും സുന്ദരിയായൊരാളെ ഞാന്‍ കണ്ടിട്ടില്ല! സുചിത്രയെക്കുറിച്ച് അവന്തിക മോഹന്‍! വൈറലായി പ്രിയനായികമാരുടെ ചിത്രങ്ങള്‍

2 വർഷം നീണ്ട പ്രണയം

ചോറ്റാനിക്കരയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും മാത്രമായിരുന്നു പങ്കെടുത്തത്. രണ്ടു വർഷത്തോളം നീണ്ട ഇവരുടെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നത്.

അപ്സരയും ആൽബിയും

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷത്തോളമായി അഭിനയ ലോകത്തുണ്ട്. ചാനൽ പരിപാടികളിലും സജീവമാണ്. മുപ്പതോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. തൃശൂർ സ്വദേശിയാണ് ആൽബി ഫ്രാൻസിസ്.

‘ഉള്ളത് പറഞ്ഞാല്‍’

അപ്സര മുഖ്യ വേഷത്തിലെത്തി മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ച ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയൽ സംവിധാനം ചെയ്തത് ആൽബി ആയിരുന്നു. നിരവധി ടെലിവിഷൻ ഷോകളുടേയും സംവിധായകനാണ് ആൽബി.

ആശംസകളുമായി താരങ്ങളും ആരാധകരും

അപ്സരയുടെ വിവാഹത്തിന് മുന്നോടിയായി നടി സ്നേഹ ശ്രീകുമാർ ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. ബഡായ് ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി തുടങ്ങിയ ചില ഷോകളുടേയും അവതാരകയുമായിട്ടുണ്ട് അപ്സര. നിരവധി താരങ്ങളും ആരാധകരും സോഷ്യൽമീഡിയയിലുള്‍പ്പെടെ അപ്സരയ്ക്കും ആൽബിക്കും വിവാഹമംഗളാശംസകള്‍ നേർന്നുകൊണ്ട് പോസ്റ്റുകൾ പങ്കുവയ്ക്കുന്നുമുണ്ട്.

പ്രണയത്തിന്റെ 'ശിവാജ്ഞലീയം' കാണാനുള്ള കാത്തിരിപ്പിൽ ആരാധകർ

ആര്‍ട്ടിക്കിള്‍ ഷോ