ആപ്പ്ജില്ല

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് ഞാന്‍; ഈ മുഹൂര്‍ത്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി, അഞ്ജനയ്‌ക്കൊപ്പം വിവാഹ വേഷത്തില്‍ തിളങ്ങി ആര്യ

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക ശ്രദ്ധേയമായ ആര്യയുടെ അനുജത്തി അഞ്ജനയുടെ വിവാഹമാണ്. വിവാഹത്തിൻ്റെ ഒരുക്കങ്ങളൊക്കെ ആര്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അഞ്ജനയ്ക്കൊപ്പം വിവാഹ വേഷത്തിലെത്തുകയാണ് ആര്യയും.

Samayam Malayalam 14 Jul 2022, 5:16 pm
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ആര്യ ബഡായി. ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ പിഷാരടിയുടെ ഭാര്യയായി എത്തിയ ആര്യ തുടര്‍ന്നങ്ങോട്ട് നിരവധി പ്രോഗ്രാമുകളുടെ ഭാഗമായി. ടെലിവിഷന്‍ ഷോകളില്‍ ആര്യ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത് ബഡായി ബെഗ്ലാവിലൂടെയാണെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെയാണ് ബഡായി ആര്യയില്‍ നിന്നും മറ്റൊരു ആര്യയെ പ്രേക്ഷകര്‍ കണ്ട് തുടങ്ങിയത്. എപ്പോഴും തമാശകള്‍ പറയുന്ന പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ആര്യയില്‍ നിന്നും ഒരു വീട് ഒറ്റയ്ക്ക് നോക്കിനടത്തുന്ന വളരെ ഉത്തരവാദിത്തമുള്ള സ്ത്രീയെയാണ് കണ്ടത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെ കടന്നുപോകുകയാണ് ആര്യ.
Samayam Malayalam actress arya badai shared her sisters wedding photos
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് ഞാന്‍; ഈ മുഹൂര്‍ത്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി, അഞ്ജനയ്‌ക്കൊപ്പം വിവാഹ വേഷത്തില്‍ തിളങ്ങി ആര്യ


Also Read: ഇതുപോലെ ഒരു ഭര്‍ത്താവിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ സന്തോഷം; പ്രിയപ്പെട്ടവനെ ചേര്‍ത്തു പിടിച്ച് ധന്യമേരി വര്‍ഗീസ് ഫോട്ടോഷൂട്ട്

​അഞ്ജനയുടെ വിവാഹം

ആര്യയ്ക്ക് ഒരു സഹോദരികൂടിയുണ്ട്, അഞ്ജന. ഇപ്പോള്‍ അഞ്ജനയുടെ വിവാഹമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അതിനുള്ള ഒരുക്കത്തിലായിരുന്നു ആര്യ. ഏറ്റവും ഒടുവില്‍ ആ മുഹൂര്‍ത്തവും വന്നിരിക്കുകയാണ്. അഞ്ജനയുടെ വിവാഹ വാര്‍ത്തകള്‍ മാത്രമാണ് ആര്യയ്ക്ക് ഇപ്പോള്‍ പറയാനുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് ആര്യ. അപ്രതീക്ഷിതമായുള്ള അച്ഛന്റെ മരണത്തോടെ തകര്‍ന്ന കുടുംബത്തെ ആര്യ ഒറ്റയ്ക്ക് നിന്നാണ് മുന്നോട്ട് നയിച്ചത്. അതുകൊണ്ട് തന്നെ ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അനുജത്തിയുടെ വിവാഹം.

​പ്രണയവിവാഹം

അഞ്ജനയുടെ വരന്‍ അഖിലുമായി കോളേജ് മുതലുള്ള പരിചയമാണ്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേയ്ക്കും അവിടെ നിന്ന് പ്രണയത്തിലേയ്ക്കും എത്തുകയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് അഞ്ജനയും അഖിലും ജോലി ചെയ്യുന്നത്. ഇരുവരുടേയും പ്രണയം വീട്ടില്‍ അംഗീകരിക്കുകയായിരുന്നു. രണ്ട് കുടംബങ്ങളുടേയും പൂര്‍ണ പിന്തുണയോടെയാണ് ഇപ്പോള്‍ വിവാഹം നടത്തുന്നത്. ആര്യയും കുടുംബവും കൊച്ചിയിലായിരുന്നു താമസം. എന്നാല്‍ വിവാഹം നടക്കുന്നത് തിരുവനന്തപുരത്താണ്. അവിടേയ്ക്ക് പോകുന്നതിനെക്കുറിച്ചും അതിന് തൊട്ടുമുന്‍പുള്ള ഒരുക്കങ്ങളെക്കുറിച്ചും ആര്യ തന്റെ വ്‌ലോഗിലൂടെ അറിയിച്ചിരുന്നു.

​കെങ്കേമമാക്കി ഓരോ ചടങ്ങുകളും

അഞ്ജനയുടെ വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും അതിമനോഹരമായിരുന്നു. ഇവയെല്ലാം ആര്യ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഒന്നിനും ഒരുകുറവും വരുത്താതെയാണ് ആര്യ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹല്‍ദിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. കല്യാണപ്പെണ്ണിനേക്കാള്‍ ഹല്‍ദിയില്‍ ശ്രദ്ധിക്കപ്പെട്ടത് ആര്യയായിരുന്നു. അത്രമാത്രം സന്തോഷിച്ച നിമിഷമായിരുന്നു അത്. ബന്ധുക്കള്‍ക്കൊപ്പം തന്റെ സുഹൃത്തുക്കളും എത്തിയപ്പോള്‍ നിറചിരികള്‍ മാത്രമായിരുന്നു കാണാന്‍ സാധിച്ചത്.

​വിവാഹവേഷത്തില്‍ ഇരുവരും

അഞ്ജന മാത്രമല്ല ആര്യയും വിവാഹ വേഷത്തിലാണ് എത്തിയത്. പട്ടുസാരിയില്‍ ആഭരണങ്ങള്‍ അണിഞ്ഞെത്തിയ ആര്യയുടെ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇതിപ്പോള്‍ അരുടെ വിവാഹമാണെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ആര്യയെ കാണാനും കല്യാണപ്പെണ്ണിനെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ദിവസത്തിലേക്കെത്താനുണ്ടായ ആര്യയുടെ പ്രയത്‌നത്തെക്കുറിച്ചും ആരാധകര്‍ പറയുന്നു. കല്യാണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആര്യ തന്റെ യൂട്യൂബ് ചാനലില്‍ വിവാഹത്തിന്റെ പര്‍ച്ചെയ്‌സുകളെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ