ആപ്പ്ജില്ല

ഒക്ടോബർ 20 നാണ് സംഭവം: പെട്ടെന്നൊരു ദിവസം ദേഹം മുഴുവൻ നീര് വയ്ക്കുന്നു; ചികിത്സയ്ക്ക്പോലും കാത്തുനിക്കാതെ മടങ്ങുന്നു; മനസ്സ് തകർന്ന ആ നിമിഷം; ബീന ആന്റണി

കിഡ്‌നി തകരാർ ആയിരുന്നു മോന്. അതൊക്കെ നമ്മൾക്ക് ചികിത്സിക്കാൻ ഉള്ള സമയം പോലും കിട്ടിയില്ല, അപ്പോഴേക്കും അവൻ പോയി: എംജിയോട് തുറന്നുപറച്ചിലുമായി ബീന!

Samayam Malayalam 26 Oct 2022, 9:59 am
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനയത്രിയാണ് ബീന ആന്റണി. 1991ൽ അഭിനയരംഗത്തേക്ക് എത്തിയ താരം മൂന്നു പതിറ്റാണ്ട് പിന്നിട്ടപ്പോഴും സിനിമ - സീരിയൽ രംഗത് സജീവ സാന്നിധ്യം തന്നെയാണ്. നായികയായി, സ്വഭാവ നടിയായി ,ഹാസ്യ താരമായി, വില്ലത്തിയായി അങ്ങനെ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത വേഷങ്ങളെ ഇല്ല എന്ന് തോനുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ച് പറയുകയാണ് ബീന. ALSO READ: കെന്നഡി ജോൺ എങ്ങനെ വിക്രം ആയി; ശൈലജയുമായുള്ള പ്രണയം: സൂപ്പർ സ്റ്റാർഡം സ്വന്തമാക്കാൻ താരം താണ്ടിയ കഷ്ടതകൾ; വിക്രത്തിന്റെ വിശേഷങ്ങൾ!
Samayam Malayalam actress beena antony talking about her sister son death
ഒക്ടോബർ 20 നാണ് സംഭവം: പെട്ടെന്നൊരു ദിവസം ദേഹം മുഴുവൻ നീര് വയ്ക്കുന്നു; ചികിത്സയ്ക്ക്പോലും കാത്തുനിക്കാതെ മടങ്ങുന്നു; മനസ്സ് തകർന്ന ആ നിമിഷം; ബീന ആന്റണി


മറക്കാനാകാത്ത അനുഭവം

ജീവിത്തിൽ ഒരുപാട് ഘട്ടങ്ങൾ കഴിഞ്ഞാണല്ലോ ഇവിടെ നില്കുന്നത്. അതിൽ സന്തോഷങ്ങളും ദുഖങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. സന്തോഷമായാലും ദുഖമായാലും അതിൽനിന്നുള്ള ഒരു സംഭവത്തെ കുറിച്ച് പറയാൻ പറയാം നേടാം പരിപാടിയിൽ വച്ച് എംജി ശ്രീകുമാർ ബീനയോട് ആവശ്യപെടുന്നു. സത്യസന്ധമായി പറയണം. ഉണ്ടാക്കി പറയരുത് എന്നും അദ്ദേഹം ഒരു ചിരിയോടെ നടിയോട് പറയുന്നു. അതിന് ബീന നൽകിയ മറുപടിയിങ്ങനെ.

ആദ്യമായി ജനിച്ച മോൻ

ഈ അടുത്ത് ഒരുപാട് എന്നെ തളർത്തിയ ഒരു സംഭവം നടന്നു. അപ്പച്ചനും അമ്മച്ചിയും നഷ്‌ടമായ ദുഃഖം ഏറ്റവും വലുതായിരുന്നു. എന്നാൽ അതിനേക്കാളും ദുഃഖം സമ്മാനിച്ച ഒരു വേർപാട് ഉണ്ടായി. എന്റെ ചേച്ചിയുടെ മകൻ മരിച്ചുപോയി. ഞങ്ങൾ മൂന്ന് പെൺകുട്ടികൾ കഴിഞ്ഞശേഷം ആദ്യമായി ജനിച്ച മോൻ ആണ് അത്. - ബീന പറയുന്നു.

​ഒക്ടോബർ 20 നാണ് സംഭവം

കഴിഞ്ഞ ഒക്ടോബർ 20 നാണ് സംഭവം നടക്കുന്നത്. ചേച്ചിക്ക് രണ്ടുകുട്ടികൾ ആയിരുന്നു. അതിൽ മൂത്ത മോൻ ബി ടെക് ഒക്കെ കഴിഞ്ഞുനിൽക്കുകയിരുന്നു 22 വയസ്സ്. അവൻ ഞങ്ങളെ വിട്ടുപോയി. വളരെ ആരോഗ്യത്തോടുകൂടി ജീവിച്ച മോനായിരുന്നു. പെട്ടെന്നൊരുദിവസം ബോഡി മുഴുവൻ അവനു നീര് വന്നു. ചേച്ചി വിളിച്ച് അവന് മുഖം നിറയെ നീര് വന്നെടീ എന്ന് പറഞ്ഞു- നിറകണ്ണുകളോടെ ബീന പറയുന്നു.

മക്കൾ നഷ്ടമാകുമ്പോൾ

വേഗം തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ചെറിയ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ എന്നാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടറെ കണ്ടശേഷം ഒരു രണ്ടോ മൂന്നോ ആഴ്ചകൂടിയെ അവൻ നമ്മളോട് ഒപ്പം ഉണ്ടായിരുന്നുള്ളൂ. കിഡ്‌നി തകരാർ ആയിരുന്നു മോന്. അതൊക്കെ നമ്മൾക്ക് ചികിത്സിക്കാൻ ഉള്ള സമയം പോലും കിട്ടിയില്ല, അപ്പോഴേക്കും അവൻ പോയി. മക്കൾ നഷ്ടപെടുമ്പോഴുള്ള വേദന അത് വലിയ നഷ്ടം തന്നെയാണ്. മനസ്സ് ആകെ തകർന്നിരുന്ന സമയം ആയിരുന്നു അത്- ബീന പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ