ആപ്പ്ജില്ല

ദേവി ചന്ദനയ്ക്ക് കൊവിഡ്!

അഭിനയത്തിന് പുറമെ, നൃത്തരംഗത്തും സജീവമാണ് ദേവി. ഡാൻസ് വീഡിയോകളിലൂടെയും, സ്വന്തം യൂ ട്യൂബ് ചാനലിലൂടെയും ദേവി പ്രേക്ഷകർക്കിടയിൽ സജീവമാണ്. ദേവി ചന്ദനയുടെ ഭർത്താവ് കിഷോറും കലാരംഗത്ത് സജീവമാണ്!

Samayam Malayalam 19 Jan 2022, 2:52 pm
നടിയും നർത്തകിയുമായ ദേവി ചന്ദനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ആണ് നടി തന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. താനിപ്പോൾ ഹോം ക്വാറന്റൈനിൽ ആണെന്നും പോസ്റ്റിലൂടെ ദേവി പറഞ്ഞു.
Samayam Malayalam devi chandana


"കോവിഡ് പോസിറ്റീവായി. ഹോം ക്വാറന്റൈൻ നിർദ്ദേശം ലഭിച്ചു. ഗുരുതരമായി ഒന്നുമില്ല... മരുന്ന് എടുക്കുന്നുണ്ട്. ഉടൻ മടങ്ങിയെത്തും. പ്രിയപ്പെട്ടവരേ... ശ്രദ്ധിക്കുക, സുരക്ഷിതരായിരിക്കുക. നിങ്ങളുടെ പ്രാർത്ഥനകൾ ആവശ്യമാണ്," എന്നും പങ്കിട്ട പോസ്റ്റിൽ ദേവി കുറിച്ചു. ദേവിയുടെ പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയം ആയതും.

പോസ്റ്റ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, ദേവി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന കമന്റുകൾ ആണ് ആരാധകരും സഹപ്രവർത്തകരും നൽകിയത്. അഭിനേതാക്കളായ സൗപർണികയും രശ്മി സോമനും ഉൾപ്പെടെയുള്ള താരങ്ങളും ദേവിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ മറുപടി നൽകി എത്തുകയുണ്ടായി.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിയ ദേവി കോമഡി വേഷങ്ങളിലൂടെയാണ് പ്രേക്ഷകരു ശ്രദ്ധ നേടിയത്. 'ഭാര്യ' എന്ന ജനപ്രിയ ഷോയിൽ ദുർഗയായി അഭിനയിച്ചതിലൂടെയാണ് അവർ ഏറെ കൈയ്യടി നേടിയത്. ഭാര്യക്ക് ശേഷം 'പൗർണമിതിങ്കൾ എന്ന പരമ്പരയിൽ വില്ലത്തി വേഷത്തിലാണ് ദേവിചന്ദന എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ